121

Powered By Blogger

Tuesday, 17 February 2015

'ഹരം' വരുന്നു











യുവലോകത്തിലൂടെ, സമൂഹജീവിതത്തിലെ വലിയൊരു വിപത്തിനെതിരെ ശക്തമായി വിരല്‍ചൂണ്ടുന്ന ഒരു ചിത്രമാണ് 'ഹരം'. പ്രശസ്ത ചിത്രസംയോജകനായ വിനോദ് സുകുമാരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം ഫിബ്രവരി ഇരുപതിന് പ്രദര്‍ശനത്തിനെത്തും.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും നടനുമായ പി. സുകുമാറും സജി സാമുവലും ചേര്‍ന്ന് ഓഡ് ഇമ്പ്രഷന്‍സ് ആന്‍ഡ് ബിലീഫ് പ്രസന്റ്‌സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കുന്നു.


ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ പ്രശസ്ത ബോളിവുഡ് മോഡല്‍ രാധികാ ആപ്‌തേയാണ് നായിക.

പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം. അവരുടെ ലൈവ് മ്യൂസിക്കും ഇതിലുള്‍പ്പെട്ടിരിക്കുന്നു.


ഐ.ടി. രംഗത്തുപ്രവര്‍ത്തിക്കുന്ന ഏതാനും കഥാപാത്രങ്ങളെ കേന്ദ്രീകരിക്കുമ്പോള്‍ത്തന്നെ, ഒരു നഗരത്തിന്റെ ചേരിപ്രദേശങ്ങളും, തുറന്നരാത്രിയില്‍ അവിടെ അരങ്ങേറുന്ന സംഭവങ്ങളും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. രണ്ടുസംഭവങ്ങളും സമാന്തരമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.


ബാലുവും, ഇഷയും. ഇരുവരും ഐ.ടി. രംഗത്ത് ഒന്നിച്ചുപ്രവര്‍ത്തിക്കുന്നവര്‍. അടുത്തടുത്ത ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നവര്‍. ഏറെ സ്വാതന്ത്ര്യത്തോടെ ഇടപഴകുന്നവര്‍... ഈ സാഹചര്യത്തില്‍ ഇരുവരിലും ഏറെ മാനസികാടുപ്പം ഉണ്ടാകുന്നു. പിന്നീടുള്ള ഇവരുടെ തീരുമാനങ്ങളെല്ലാം ധൃതിപിടിച്ചുള്ളതായിരുന്നു. അവരുടെ പ്രണയം വിവാഹത്തിലെത്തി. എല്ലാം നേടിയതുപോലെയായിരുന്നു അവരുടെ ജീവിതം.

വിവാഹത്തിന്റെ ആദ്യനാളുകളിലെ മധുരം മാഞ്ഞുകൊണ്ടിരുന്നപ്പോള്‍, അവരുടെ ജീവിതത്തിലും നിറപ്പകിട്ട് മങ്ങിത്തുടങ്ങുകയായിരുന്നു. കൂടിയാലോചനയില്ലാതെപോയ, ദീര്‍ഘവീക്ഷണമില്ലാതെപോയ സാഹചര്യങ്ങളായിരുന്നു ഇതിനെല്ലാം കാരണം.


ഒരു കൂരയ്ക്കുള്ളില്‍ ഇരുവരും ഓരോ ദിവസംകഴിയുന്തോറും അന്യരായിക്കൊണ്ടിരുന്നു. രണ്ടുപേര്‍ക്കും പഴിചാരാന്‍ അവസരങ്ങള്‍ ഏറെ. ഇതുചെന്നെത്തിച്ചത് വിവാഹമോചനത്തിലാണ്. വിവാഹംകഴിക്കുവാനുള്ള തീരുമാനത്തെക്കാള്‍ വേഗത്തിലായിരുന്നു ഇവരുടെ വിവാഹമോചനം നടന്നതും.


രണ്‍ജി പണിക്കര്‍, ബിനോയ് സാഗരിഗ, രാജശ്രീ ദേശ് പാണ്ഡെ, മധുപാല്‍, ശ്രീകുമാര്‍ (മറിമായം ഫെയിം), സീനത്ത് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.രാജീവ് നായരുടേതാണ് ഗാനങ്ങള്‍.സതീഷ്‌ക്കുറുപ്പ് ഛായാഗ്രഹണവും, വിനോദ് സുകുമാരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.


കലാസംവിധാനം: മോഹന്‍ദാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹാരിസ് ദേശം.

ആര്‍.ജെ. ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.











from kerala news edited

via IFTTT