121

Powered By Blogger

Tuesday, 17 February 2015

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധകുര്‍ബാനയെപ്പറ്റി സെമിനാര്‍








ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധകുര്‍ബാനയെപ്പറ്റി സെമിനാര്‍


Posted on: 17 Feb 2015







ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഫിബ്രുവരി പതിനഞ്ചാം തിയതി വിശുദ്ധ കുര്‍ബാനക്കുശേഷം ഏറ്റവും വലിയ പ്രാര്‍ത്ഥനയായ വിശുദ്ധ കുര്‍ബാനയെപ്പറ്റിയുള്ള സെമിനാര്‍ നടന്നു.

ബലിയര്‍പ്പണത്തിന്റെ പഴയനിയമകാലം മുതലുള്ള പശ്ചാത്തലം, പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് വിശദീകരിച്ചു. ബലിയര്‍പ്പണത്തിന്റെ വിവിധ അര്‍ത്ഥതലങ്ങളേയും, വിശുദ്ധകുര്‍ബാന സ്വീകരണത്തിന് ഒരുങ്ങേണ്ടതെങ്ങനെയെന്നും മുത്തോലത്തച്ചന്‍ വിശദീകരിച്ചു.


ബലിയര്‍പ്പണം തിരുകര്‍മ്മത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് അനുദിനജീവിതത്തിലെ പ്രവര്‍ത്തികളില്‍ മുത്തോലത്തച്ചന്‍ ഉദ്‌ബോദിപ്പിച്ചു. സെമിനാറില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മുത്തോലത്തച്ചന്‍ ഉചിതമായി വിശദീകരണം നല്‍കുകയുണ്ടായി.





വാര്‍ത്ത അയച്ചത് ബിനോയി കിഴക്കനടി












from kerala news edited

via IFTTT