121

Powered By Blogger

Tuesday, 17 February 2015

എസ്.എന്‍.സി.എസ്. സില്‍വര്‍ജൂബിലി ക്രിക്കറ്റ്ടൂര്‍ണ്ണമെന്റ്‌








എസ്.എന്‍.സി.എസ്. സില്‍വര്‍ജൂബിലി ക്രിക്കറ്റ്ടൂര്‍ണ്ണമെന്റ്‌


Posted on: 17 Feb 2015


ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 32 ടീമുകള്‍ പങ്കെടുക്കുന്ന 'ഇലവന്‍ എ സൈഡ്' ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കാന്‍ തീരുമാനിച്ച വിവരം സസന്തോഷംഅറിയിച്ചുകൊള്ളുന്നു. എസ്. എന്‍.

സി.എസ്. സ്‌പോര്‍ട്ട്‌സ്‌വിംഗിന്റെയും എസ്.എന്‍.സി.എസ്. ക്രിക്കറ്റ് ടീമായ എസ്.എന്‍. സി.എസ്‌റോയല്‍റൈഡേഴ്‌സിന്റെയും, എസ്.എന്‍.സി.എസ്. മേഖല യൂണിറ്റുകളുടെയും ആഭിമുഖ്യത്തിലാണ് ഈ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ലോഗോ പ്രകാശനം ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് എസ്.എന്‍.സി.എസന്റെ സില്‍വര്‍ജൂബിലി ഹാളില്‍വച്ച് നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ശ്രീമാന്‍ ത്യാഗശീലന്‍ നിര്‍വ്വഹിച്ചു.

മാര്‍ച്ച് 6 മുതല്‍ ബുസൈറ്റീന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടങ്ങുന്ന 7 ഓവര്‍വീതമുള്ള ഈ ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് 1000 യു.എസ്. ഡോളര്‍ കാഷ്‌പ്രൈസും ട്രോഫിയും, റണ്ണര്‍അപ്പിന് 500 യു.എസ്. ഡോളര്‍ കാഷ്‌പ്രൈസും ട്രോഫിയും ആണ് സമ്മാനിക്കുന്നത്. കൂടാതെ ടൂര്‍ണ്ണമെന്റിലെ എല്ലാകളികളിലും മാന്‍ ഓഫ്ദ്മാച്ച് അവാര്‍ഡും, ടൂര്‍ണ്ണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, മാന്‍ ഓഫ്ദ് സീരീസ് അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇത് ബഹ്‌റൈനിലെ തന്നെ ഏറ്റവും വലിയ പ്രൈസ്മണി നല്‍കുന്ന ടൂര്‍ണ്ണമെന്റുകളില്‍ ഒന്നാണ്. 32 ടീമുകളെ 8 ഗ്രൂപ്പുകളായി തിരിച്ച് ലീഗ് അടിസ്ഥാനത്തില്‍ നടത്തുന്ന ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് സ്റ്റേജില്‍ ഒരുടീമിന് 3 കളി ലഭിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും പോയിന്റ് പട്ടികയില്‍ മുകളില്‍വരുന്ന രണ്ട് ടീമുകള്‍വീതം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും.


ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമും രജിസ്‌ട്രേഷന്‍ ഫീസായ 50 ആഉയുംസഹിതം എസ്.എന്‍.സി.എസ്. ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫോമുകള്‍താഴെപ്പറയുന്ന സ്ഥലങ്ങളില്‍ലഭ്യമാണ്.


1) കേരളസമാജം ഓഫീസ്

2) ഇന്ത്യന്‍ ക്ലബ് ഓഫീസ്

3) അല്‍ഫനാര്‍ഷോപ്പ്, സല്‍മാനിയ

എസ്.എന്‍.സി.എസ്. സില്‍വര്‍ജൂബിലികപ്പ്(SNCS Silver Jubilee CUP) എന്ന ഫെയ്‌സ് ബുക്ക് പേജില്‍ നിന്നുംരജിസ്‌ട്രേഷന്‍ ഫോമുകള്‍ഡൗണ്‍ലോഡ്‌ചെയ്യാവുന്നതാണ്.


ഫെബ്രുവരി 25 ന് ഉള്ളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരംലഭിക്കുക.


കൂടുതല്‍വിവരങ്ങള്‍ക്ക് താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 33151166 (ജയമോഹന്‍), 33174041 (ശ്രീലാല്‍), 36567027 (ബൈജു).

എസ്.എന്‍.സി.എസ്. ചെയര്‍മാന്‍ ശ്രീ. ഷാജി കാര്‍ത്തികേയന്‍, ജനറല്‍സെക്രട്ടറി ശ്രീ. ബൈജു ദാമോദരന്‍, സ്‌പോര്‍ട്‌സ്‌സെക്രട്ടറി ശ്രീ. ബാബുടി.പി., മെമ്പര്‍ഷിപ്പ് സെക്രട്ടറി ശ്രീ. ജയലാല്‍, അസിസ്റ്റന്റ് ട്രഷറാര്‍ ശ്രീ. പ്രസാദ്‌വാസു, ജനറല്‍കണ്‍വീനര്‍ ശ്രീ. ജയമോഹന്‍, ജനറല്‍കോഡിനേറ്റര്‍ ശ്രീ. ശ്രീലാല്‍, ജോയിന്റ്കണ്‍വീനര്‍ ശ്രീ. വിപിന്‍ പ്രകാശ്തുടങ്ങിയവര്‍ എസ്.എന്‍.സി.എസ്. സില്‍വര്‍ജൂബിലിഹാളില്‍വച്ച് നടന്ന പ്രസ്മീറ്റില്‍സംബന്ധിച്ചു.












from kerala news edited

via IFTTT