Story Dated: Tuesday, February 17, 2015 06:05
കോട്ടയം: തിരുവല്ലയ്‌ക്കും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ മാര്‍ച്ച് 23 വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. വെള്ളി, ശനി ദിവസങ്ങളില്‍ അറ്റകുറ്റപ്പണി ഇല്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ പതിവ് സമയക്രമം പാലിക്കും.
തിരുവനന്തപുരത്തുനിന്നും രാത്രി 8.40ന് പുറപ്പെടേണ്ട 16347 നമ്പര്‍ മംഗലാപുരം എക്‌സ്പ്രസ് രാത്രി 10.20നേ പുറപ്പെടുകയുള്ളു. തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്കുള്ള അമൃത എക്‌സ്പ്രസ്(16343), മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസ്(16348) എന്നിവ അരമണിക്കൂറും ബിക്കാനീര്‍- കൊച്ചുവേളി(16311), ഭാവ്‌നഗര്‍-കൊച്ചുവേളി(19260) എന്നിവ ഒരു മണിക്കൂര്‍ മുതല്‍ രണ്ടുമണിക്കൂര്‍ വരെയും ഈ ദിവസങ്ങളില്‍ കോട്ടയത്തെ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിടാനും സാധ്യത.
from kerala news edited
via IFTTT