121

Powered By Blogger

Tuesday, 17 February 2015

നാഗാര്‍ജുനയുടെ മകന്റെ പേരില്‍ വ്യാജ എഫ്‌.ബി അക്കൗണ്ട്‌ തുടങ്ങി തട്ടിപ്പ്‌; യുവാവ്‌ അറസ്‌റ്റില്‍









Story Dated: Tuesday, February 17, 2015 05:14



mangalam malayalam online newspaper

ഹൈദരാബാദ്‌: തെലുങ്ക്‌ സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്‍ അഖിനേനി അഖിലിന്റെ പേരില്‍ ഫേസ്‌ബുക്കില്‍ വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കി യുവതിയെ പറ്റിച്ചയാള്‍ പിടിയില്‍. താന്‍ വഞ്ചിക്കപ്പെടുകയാണെന്ന്‌ മനസിലാക്കിയ യുവതി തന്നെയാണ്‌ വ്യാജനെ തന്ത്രപരമായി കുടുക്കിയത്‌. യുവാവിനെ യുവതിയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന്‌ അകാരണമായി മര്‍ദിച്ചതായും ആരോപണമുണ്ട്‌.


നാഗാര്‍ജുനയുടെ മകന്‍ എന്ന്‌ പരിചയപ്പെടുത്തി ദേവിനേനി അഭിനവ്‌ എന്ന യുവാവാണ്‌ ഫേസ്‌ബുക്കില്‍ 23 കാരിയുടെ സുഹൃത്തായത്‌. നാഗാര്‍ജുനയുടെ മകന്റെ ചിത്രങ്ങളും മറ്റ്‌ വിവരങ്ങളുമാണ്‌ ഇയാള്‍ തന്റെ പ്രെഫൈലില്‍ ഉപയോഗിച്ചിരുന്നത്‌. ഇവന്റ്‌ മാനേജരായ യുവതിയെ ഫേസ്‌ബുക്കിലുടെ പരിചയപ്പെട്ട യുവാവ്‌ ഫേസ്‌ബുക്കിലൂടെ തന്നെ പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്‌തു. താരരാജാവിന്റെ മകനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം കൊണ്ട്‌ യുവാവിന്റെ പ്രണയം യുവതി സ്വീകരിക്കുകയും ചെയ്‌തു.


എന്നാല്‍ യുവാവിന്റെ അക്കൗണ്ട്‌ വ്യാജമാണെന്ന്‌ കുറച്ച്‌ ദിവസങ്ങള്‍കൊണ്ടുതന്നെ യുവതി കണ്ടെത്തി. പക്ഷേ ഇതു പുറത്തു കാണിക്കാതെ യുവാവുമായി പ്രണയം തുടര്‍ന്ന യുവതി, വ്യാജനെ നയത്തില്‍ വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. യുവാവിനെ പിടികൂടി മര്‍ദിച്ച യുവതിയും ബന്ധുക്കളും ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു.


യുവാവിന്റെ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ പരിശോധിച്ച പോലീസ്‌ കേസ്‌ എടുക്കുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞു. യുവാവിനെ പരിചയപ്പെട്ട്‌ മൂന്നു ദിവസത്തിനുള്ളില്‍ അക്കൗണ്ട്‌ വ്യാജമെന്ന്‌ യുവതി കണ്ടെത്തിയിരുന്നു. എന്നിട്ടും കൂടിക്കാഴ്‌ചയ്‌ക്ക് മുന്‍കൈ എടുത്തതും യുവതി തന്നെ. ഈ കാരണങ്ങള്‍കൊണ്ടു യുവാവില്‍ വഞ്ചനക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി.










from kerala news edited

via IFTTT