Story Dated: Tuesday, February 17, 2015 05:11
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ മല്‍ദാ ജില്ലയില്‍ ബി.എസ്.എഫ്. ജവാന്‍ നടത്തിയ വെടിവപ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു പരിക്കേറ്റു. ബി.എസ്.എഫ്-20 ബറ്റാലിയനിലെ ബസന്ദ് സിങ്(35) എന്ന ജവാനാണ് ഉറങ്ങുകയായിരുന്ന സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസും ബി.എസ്.എഫ്. ഉദ്യോഗസ്‌ഥരും തെരച്ചില്‍ ആരംഭിച്ചു.
വെടിവയ്‌പ്പില്‍ പരിക്കേറ്റ ഹെഡ് കോണ്‍സ്‌റ്റബിള്‍ മൂല്‍ചന്ദ് സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ കോണ്‍സ്‌റ്റബിള്‍മാരായ കമല്‍ ബാസാ, എസ്. കെ. പ്രഭാകര്‍, സുരേന്ദര്‍ എന്നിവര്‍ ചികിത്സയിലാണ്.
സഹപ്രവര്‍ത്തകര്‍ക്ക് നേരെ ബസന്ദ് സിങ് നാലു മുതല്‍ അഞ്ചു തവണ വരെ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തിന് ഇടയാക്കിയ കാരണം വ്യക്‌തമല്ലെന്ന് ബി.എസ്.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. ഇന്തോ-ബംഗ്ലാ അതിര്‍ത്തിയുടെ സുരക്ഷയ്‌ക്കായാണ് ബി.എസ്.എഫ്-20 ബറ്റാലിയനെ പ്രദേശത്ത് വിന്യസിച്ചിരുന്നത്.
from kerala news edited
via IFTTT