മസ്‌കറ്റില്‍ മാലിന്യ സംഭരണം വീട്ടുമുറ്റത്തുനിന്ന് തുടങ്ങുന്നു
Posted on: 18 Feb 2015
മസ്‌കറ്റ്: നഗരശുചീകരണത്തിന്റെ ഭാഗമായി വീട്ടുമാലിന്യ സംഭരണത്തിന് മസ്‌കറ്റ് മുനിസിപ്പാലറ്റി ഇനിമുതല്‍ വീട്ടു പടിക്കല്‍ എത്തും.
നഗരം വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. മാലിന്യങ്ങള്‍ ഇടാനായി അതാത് വീടുകള്‍ക്ക് പ്രത്യേകം മാലിന്യ ശേഖരണസജ്ജീകരണങ്ങള്‍ നല്‍കും. എല്ലാ ദിവസവും അഞ്ച് മണിക്കുമുന്‍പ് ശുചീകരണ തൊഴിലാളികള്‍ അത് ശേഖരിക്കുമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം സലിം അല്‍ ഗമാരി അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ദാര്‍സൈട്ടിലെ എട്ടു സ്ഥലങ്ങളില്‍ ഇത് ആരംഭിക്കാനാണ് പദ്ധതി. ഇത് വിജയമായാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
from kerala news edited
via IFTTT