ഫെബ്രുവരി 18 ന്(ബുധന്‍) വൈകുന്നേരം ആറുമണിയ്ക്ക് ബോളിവുഡ് സിനിമ ആജാ നാച്‌ലെ (2007) എന്ന ഹിന്ദി ചിത്രമാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. മാധുരി ദീക്ഷിത്, കൊങ്കാനാ സെന്‍ ശര്‍മ്മ, കുനല്‍ കപൂര്‍, രഘുബീര്‍ യാദവ്, ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് അനില്‍ മേത്തയാണ്. ജര്‍മന്‍ ഭാഷയിലുള്ള മൊഴിമാറ്റത്തോടുകൂടി പ്രദര്‍ശിപ്പിയ്ക്കുന്ന സിനിമയുടെ ദൈര്‍ഘ്യം 145 മിനിറ്റാണ്.
19 ന് (വ്യാഴം) വൈകുന്നേരം നാലുമണിയ്ക്ക് ഗ്‌ളിംസസ് ഓഫ് ഇന്‍ഡ്യ എന്ന തലക്കെട്ടില്‍ ഇന്‍ഡ്യന്‍ സ്‌പൈസസിന്റെ ചരിത്രം വിളമ്പുന്ന 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്കുമെന്ററി ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നു. ഇംഗ്‌ളീഷ് ഭാഷയിലുള്ള ഡോക്കുമെന്ററിയ്‌ക്കൊപ്പം ചര്‍ച്ചയും ഉണ്ടായിരിയ്ക്കും.
27 ന്(വെള്ളി) വൈകുന്നേരം ഏഴുമണിയ്ക്ക് ഭരതനാട്യം അരങ്ങേറും.യോഗേശ്വരന്‍ എന്‍സെംബറിന്റെ ലൈവ് മ്യൂസിക്കില്‍ യോഹാനാ ദേവി, ഏഫാ. ഇസൊല്‍ഡെ ബാല്‍സാര്‍ എന്നിവരാണ് നൃത്തം കാഴ്ചവെയ്ക്കുന്നത്.
മാര്‍ച്ച് രണ്ടിന് (തിങ്കള്‍) മഹാത്മാ & മോസാര്‍ട്ട് അന്നും ഇന്നും എന്ന പരിപാടി ഉണ്ടായിരിയ്ക്കും. ലൈവ് ക്‌ളാസിക്കല്‍ മ്യൂസിക്കിന്റെ അകമ്പടിയോടെ ക്‌ളാസിക്കല്‍ നൃത്തവും, പാവകൊണ്ടുള്ള നാടകവുമാണ് അവതരിപ്പിയ്ക്കുന്നത്. കരോലിന്‍ ഗൊഡെക്കെ,
മാര്‍ച്ച് നാലിന് (ബുധന്‍) ഉച്ചകഴിഞ്ഞ് നാലുമണിയ്ക്ക് ഹോളിയെപ്പറ്റിയുള്ള 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്കുമെന്ററിയും തുടര്‍ന്ന് ചര്‍ച്ചയും ഉണ്ടായിരിയ്ക്കും.
എല്ലാ പരിപാടികള്‍ക്കും പ്രവേശനം സൗജന്യമായിരിയ്ക്കും. പരിപാടി കാണാനെത്തുന്നവര്‍ പാസ്‌പോര്‍ട്ടോ, ഐഡന്റിറ്റി കാര്‍ഡോ കൈവശം വെയ്‌ക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പ്രവേശനം സാദ്ധ്യമാവു.ആഹാര സാധനങ്ങളോ ബാഗുകളോ മറ്റും അകത്തു പ്രവേശിപ്പിയ്ക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Auditorium
Embassy of India
Tiergartenstr. 17
10785 Berlin.Information: 030-25 79 54 05
വാര്‍ത്ത അയച്ചത് ജോസ് കുമ്പിളുവേലില്‍
from kerala news edited
via IFTTT