Story Dated: Thursday, January 29, 2015 01:42
കോഴഞ്ചേരി: വിദഗ്‌ധ ചികിത്സയിലൂടെ കാന്‍സറിനെ അതിജീവിച്ച് പുതുജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ ഒത്തുചേരുന്നു. ഇവരുടെ സ്‌നേഹസംഗമം 31ന് കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ സെന്ററില്‍ നടക്കും. കാന്‍സര്‍ മാറാരോഗമല്ലെന്നും ആരംഭത്തിലേ രോഗം കണ്ടെത്തി ചികിത്സിച്ചാല്‍ അത് ചികിത്സിച്ച് ഭേദഗമാക്കാമെന്നുമുള്ള സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
രാവിലെ 9.30ന് മുത്തൂറ്റ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡോ. ജോര്‍ജി കുര്യന്‍ മുത്തൂറ്റ് അധ്യക്ഷതവഹിക്കുന്ന സ്‌നേഹസംഗമം സി.എസ്.ഐ. മധ്യമേഖല ഇടവക മുന്‍ ബിഷപ് റവ. ഡോ. സാം മാത്യു ഉദ്‌ഘാടനം ചെയ്യും. കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരി പ്രഫസറും കോട്ടയം മാര്‍ ഗ്രിഗോറിയോസ് കാരുണ്യനിലയം ഡയറക്‌ടറുമായ റവ. ഡോ. ടി.ജെ. ജോഷ്വ മുഖ്യസന്ദേശം നല്‍കും.
എം.എല്‍.എമാരായ രാജു ഏബ്രഹാം, പി.സി. വിഷ്‌ണുനാഥ് എന്നിവരും പങ്കെടുക്കും. ആറുകൊല്ലമായി ഡോ. അബു ഏബ്രഹാം കോശിയുടെ നേതൃത്വത്തില്‍ കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തിവരുന്നു. ഒരു വര്‍ഷത്തിനകം റേഡിയേഷന്‍ തെറാപ്പി ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെ മുത്തൂറ്റ് കോംപ്രിഹെന്‍സീവ് കാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിക്കും.
from kerala news edited
via IFTTT