Story Dated: Thursday, January 29, 2015 01:39
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയുടെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ വനിതാ സംഘം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടങ്ങള്‍ അടിയന്തരമായി പ്രവര്‍ത്തിപ്പിക്കുക, ലീനിയര്‍ ആക്‌സിലേറ്റര്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുക, പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ആശുപത്രിയിലെ ഉപകരണങ്ങള്‍ നിലവാരമുള്ളതാക്കുക, മുഴുവന്‍ വിഭാഗങ്ങളിലെയും ഒ.പികളും എന്നും പ്രവര്‍ത്തിപ്പിക്കുക, ആശുപത്രി വികസന സമിതി കാര്യക്ഷമമാക്കുക, ലിഫ്‌റ്റുകളുടെ സൗകര്യം എല്ലാവര്‍ക്കും ഉപകാരപ്പെടുത്തുക, മരുന്നിന്റെ ലഭ്യത ഉറപ്പാക്കുക, ട്രോമാകെയര്‍ യൂണിറ്റ് അടിയന്തരമായി പ്രവര്‍ത്തിപ്പിക്കുക, എല്ലാ മേഖലകളിലും വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും.
രാവിലെ 11ന് മെഡിക്കല്‍ കോളജിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വനിതാസംഘം സംസ്‌ഥാന പ്രസിഡന്റ് കെ.പി.കൃഷ്‌ണകുമാരി ഉദ്‌ഘാടനം ചെയ്‌തു.
വനിതാ സംഘം താലൂക്ക് പ്രസിഡന്റ് ഉഷാഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ സെക്രട്ടറി കെ.എന്‍ പ്രേമാനന്ദന്‍, യോഗം അസി.സെക്രട്ടറി പി. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
വനിതാസംഘം താലൂക്ക് സെക്രട്ടറി ഗീതാരാംദാസ്, വൈസ് പ്രസിഡന്റ് കെ. ഓമന, ജോയിന്റ് സെക്രട്ടറിമാരായ ജെമിനി, പ്രസന്ന അനിയപ്പന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഉഷ ജയപ്രകാശ്, ചന്ദ്രിക ചിതംബരന്‍, ശോഭന അശോക് കുമാര്‍, അജിതകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT