121

Powered By Blogger

Wednesday, 28 January 2015

കാര്‍ വാങ്ങാന്‍ നല്‍കിയത്‌ 4,55,000 രൂപയുടെ ചില്ലറ









Story Dated: Wednesday, January 28, 2015 07:33



mangalam malayalam online newspaper

ബെയ്‌ജിങ്‌: ചൈനയിലെ ബെയ്‌ജിങില്‍ ഒരാള്‍ കാര്‍ വാങ്ങിയത്‌ 4,55,000 ഇന്ത്യന്‍ രൂപയ്‌ക്ക്. ഇതില്‍ പുതുമയെന്തെന്ന്‌ ചിന്തിക്കുന്നവര്‍ ഇയാള്‍ കാര്‍ വാങ്ങിയത്‌ എങ്ങനെയെന്ന കാര്യംകൂടി അറിയുക. കാര്‍ വാങ്ങാനായി ഇയാള്‍ ഷോറൂമില്‍ നല്‍കിയത്‌ 4,55,000 രൂപയുടെ ചില്ലറകള്‍. ഷോറൂമിലെ എട്ട്‌ ജീവനക്കാര്‍ മണിക്കൂറുകള്‍ എടുത്താണ്‌ പണം എണ്ണിത്തിട്ടപ്പെടുത്തിയത്‌.


കാര്‍ ബുക്ക്‌ ചെയ്യുന്നതിന്‌ മുമ്പ്‌ ഇയാള്‍ പണമൊന്നും നല്‍കിയിരുന്നില്ല. കാര്‍ കൈമാറുന്ന ദിവസം പണം നല്‍കാമെന്നായിരുന്നു വാഗ്‌ദാനം. ഇത്‌ അംഗീകരിച്ച ഷോറൂം മാനേജര്‍ കാര്‍ കൈമാറുന്ന ദിവസം ഇയാളെ മുന്‍കൂട്ടി അറിയിച്ചു. ഉച്ചയോടെ ഇയാള്‍ വലിയൊരു സഞ്ചിയും തൂക്കി ഷോറൂമില്‍ എത്തിയതായി ഷോറൂം മാനേജര്‍ പറയുന്നു. പണം എവിടെയെന്ന ചോദ്യത്തിന്‌ താന്‍ താങ്ങിക്കൊണ്ടുവന്ന സഞ്ചി ചൂണ്ടിക്കാണിക്കുകയാണ്‌ ഇയാള്‍ ചെയ്‌തത്‌.


സഞ്ചി തുറന്ന്‌ നോക്കിയ ജീവനക്കാരാവട്ടെ നിറയെ ചില്ലറകള്‍ കണ്ട്‌ ശരിക്കും ഞെട്ടി. താന്‍ പണം കൊണ്ടുവന്നെന്നും കാര്‍ കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതോടെ ഷോറൂ ജീവനക്കാര്‍ ശരിക്കും വെട്ടിലായി. എന്നാല്‍ പണം എണ്ണിനോക്കണമെന്നായിരുന്നു മാനേജരുടെ മറുപടി. എണ്ണി നോക്കികൊള്ളാന്‍ ആഗതനും അനുവാദം നല്‍കി. ഒടുവില്‍ മറ്റൊരു നിവൃത്തിയുമില്ലാതെ ഷോറൂം ജീവനക്കാര്‍ പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. ഉച്ചയ്‌ക്ക് ഷോറൂമിന്‌അവധി നല്‍കിയ ശേഷമായിരുന്നു പണമെണ്ണല്‍. വ്യത്യസ്‌തമായിട്ടായിരിക്കും താന്‍ പണം നല്‍കുകയെന്ന്‌ ഇയാള്‍ മുമ്പ്‌ പറഞ്ഞിരുന്നതായാണ്‌ റിപ്പോര്‍ട്ട്‌.










from kerala news edited

via IFTTT