Story Dated: Thursday, January 29, 2015 01:39
തുറവൂര്‍: പഞ്ചായത്ത് കമ്മിറ്റിയുടെ മിനിറ്റ്‌സ് തിരുത്തിയെന്നാരോപിച്ച് തുറവൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിപക്ഷം ധര്‍ണ നടത്തി. പഞ്ചായത്തിലെ നിയമനം സംബന്ധിച്ച കമ്മിറ്റി തീരുമാനമടങ്ങിയ മിനിറ്റ്‌സ് തിരുത്തിയെന്നാരോപിച്ചായിരുന്നു ഇടതുമുന്നണിയുടെ ധര്‍ണ. പഞ്ചായത്ത് സെക്രട്ടറിയെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. വി.എ സിദ്ധാര്‍ഥന്‍ ഉദ്‌ഘാടനം ചെയ്‌തു.
സി.പി.എം തുറവൂര്‍ എല്‍.സി സെക്രട്ടറി സുമേഷ് കുമാര്‍ പഞ്ചായത്തംഗങ്ങളായ കെ.കെ സുരേന്ദ്രന്‍, അനിക്കുട്ടന്‍, അനിതാ സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടിസ്‌ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷം രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാജേശ്വരി പറഞ്ഞു.
from kerala news edited
via IFTTT