Story Dated: Wednesday, January 28, 2015 07:21
തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തിന് തൊട്ടുമുന്‍പ് സര്‍ക്കാരിനെ വെട്ടിലാക്കി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് ഡി. രാജ്‌കുമാറിന്റെ ശബ്‌ദരേഖ പുറത്ത്. ബാര്‍ തുറക്കാനായില്ലെങ്കില്‍ മാണിക്ക് പുറമെ കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേര് വെളിപ്പെടുത്തുമെന്ന് രാജ്‌കുമാര്‍ പറയുന്നതിന്റെ ശബ്‌ദരേഖയാണ് ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ബാറുടമകളുടെ യോഗത്തില്‍ നിന്നുള്ള സംഭാഷണമാണിത്.
മാണിയെ കൂടാതെ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയതായി രാജ്‌കുമാര്‍ പറയുന്നു. ബാര്‍ തുറക്കുന്നതിന് കോടതിയില്‍ നിന്ന് കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകും. ഇതിന് സര്‍ക്കാര്‍ എതിര് നിന്നാല്‍ കോഴ വാങ്ങിയവരുടെ പേര് പുറത്തു വിടും. വണ്‍.ടൂ, ത്രീ എന്നിങ്ങനെ കോഴ വാങ്ങി മന്ത്രിമാരുടെ പേരുകള്‍ പുറത്ത് വിടാന്‍ തയ്യാറാണെന്നും രാജ്‌കുമാര്‍ പറഞ്ഞു. മാണിയുടെ പേര് പറഞ്ഞപ്പോള്‍ മറ്റ് ബാറുടമകള്‍ കാല് പിടിച്ചതു കൊണ്ടാണ് കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേര് പുറത്ത് പറയാതിരുന്നത്.
ശബ്‌ദരേഖയില്‍ പരാമര്‍ശിക്കുന്നത് കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യമാണെന്ന് ബിജു രമേശ് സ്‌ഥിരീകരിച്ചു. ശബ്‌ദരേഖയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് താനടക്കമുള്ളവരെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കാമെന്നും ബിജു രമേശ് പറഞ്ഞു. നിര്‍ണ്ണായക യു.ഡി.എഫ് യോഗത്തിന് മുന്‍പാണ് ബിജു രമേശ് ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയത്. ഇതിന് പുറമെ മറ്റ് ബാറുടമകള്‍ വിജിലന്‍സിന് മുന്‍പാകെ ബിജു രമേശിന്റെ ആരോപണങ്ങള്‍ തള്ളിയതും പുതിയ ശബ്‌ദരേഖ പുറത്തു വിടാന്‍ ബിജുവിനെ പ്രേരിച്ചുവെന്നാണ് സൂചന. നേരത്തെ 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്‌ദരേഖ പുറത്ത് വിട്ടതിന് പുറമെയാണ് പുതിയ ശബ്‌ദരേഖ പുറത്തു വന്നത്.
from kerala news edited
via IFTTT