Story Dated: Wednesday, January 28, 2015 09:01
തിരുവനന്തപുരം: യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഇന്ന് ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ്. യോഗത്തിലാണ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കിയത്.
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമെന്നും പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും യോഗം വിലയിരുത്തി. ഇതിനെ തുടര്‍ന്നാണ് ജോര്‍ജ് തന്റെ നിലപാട് അറിയിച്ചത്. മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ജോര്‍ജ് യോഗത്തില്‍ അറിയിച്ചു.
from kerala news edited
via IFTTT