121

Powered By Blogger

Thursday, 23 April 2020

ഏഷ്യൻ അതിസമ്പന്നരില്‍ മുകേഷ് അംബാനി വീണ്ടും ഒന്നാമത്

മുംബൈ: ഏഷ്യയിലെ അതിസമ്പന്നരിൽ ആലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക് മായെ പിന്തള്ളി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി വീണ്ടും ഒന്നാമതെത്തി. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിൽ ഫെയ്സ് ബുക്ക് 9.9 ശതമാനം ഓഹരികൾ വാങ്ങിയതോടെ റിലയൻസ് ഓഹരികൾ ബുധനാഴ്ച പത്തുശതമാനത്തിലധികം നേട്ടമുണ്ടാക്കിയിരുന്നു. ഇതാണ് വിപണിമൂല്യത്തിൻറെ കണക്കിൽ മുകേഷ് അംബാനിയെ മുന്നിലെത്തിച്ചത്. ബ്ലൂംബർഗിൻറെ അതിസന്പന്നരുടെ പട്ടികയിൽ ലോകത്തിൽ 17-ാം സ്ഥാനത്താണ് മുകേഷ് അംബാനിയിപ്പോൾ. 4920 കോടി ഡോളറിൻറെ (3.74 ലക്ഷം കോടി രൂപ) വിപണിമൂല്യമാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, ജാക് മായ്ക്ക് 4600 കോടി ഡോളറിൻറെ (3.5 ലക്ഷം കോടി രൂപ) ആസ്തിയാണുള്ളത്. ആഗോള സന്പന്നരുടെ പട്ടികയിൽ ജാക് മാ 19 -ാം സ്ഥാനത്താണിപ്പോൾ. ഫെയ്സ് ബുക്കുമായുള്ള ഇടപാടിനുശേഷം മുകേഷ് അംബാനിയുടെ വിപണിമൂല്യത്തിൽ 470 കോടി ഡോളറിൻറെ (35,800 കോടി രൂപ) വർധനയാണ് രേഖപ്പെടുത്തിയത്. 2014-ൽ വാട്സാപ്പിനെ ഏറ്റെടുത്തശേഷം ഫെയ്സ് ബുക്ക് നടത്തുന്ന ഏറ്റവുംവലിയ നിക്ഷേപമാണ് ജിയോയിലേത്. കന്പനിയുടെ ഇന്ത്യയിലെ ഏറ്റവുംവലിയ നിക്ഷേപവും. കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ ഇടിവിൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ രണ്ടു മാസംകൊണ്ട് 32 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. വ്യാഴാഴ്ച 1371.50 രൂപ നിരക്കിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3bv314W
via IFTTT