121

Powered By Blogger

Thursday, 23 April 2020

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നു

ഫ്രാങ്ക്ളിന് ടെംപിൾട്ടൺ ആറ് ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് കടപ്പത്ര വിപണിയിൽ പ്രതിസന്ധി രൂക്ഷമായതിനെതടുർന്നാണ് നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനായി ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നത്. ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവർത്തനം നിർത്തുന്നത്. നിലവിൽ ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്. തീരുമാനപ്രകാരം ഏപ്രിൽ 24മുതൽ ഈ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിൻവലിക്കുന്നതിനോ കഴിയില്ല. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിലേയ്ക്ക് മാറ്റാം. സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി പണം പിൻവലിക്കാനും അനുവദിക്കും. നിക്ഷേപകർക്ക് പരമാവധി നേട്ടം നേടിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ നടപടിയെന്ന് ഫ്രാങ്ക്ളിൻ ടെംപിൾടൺ വിശദീകരിച്ചു. ഫണ്ടുകളിലുള്ള ആസ്തി മികച്ച വിലയ്ക്ക് വിറ്റ് പണമാക്കുകയാണ് ചെയ്യുക. ഫണ്ടുകളുടെ മൂല്യം ഇടിയാനിടയാക്കുമെന്നതിനാൽ കനത്ത സമ്മർദംമൂലമുള്ള വില്പനയ്ക്ക് തയ്യാറാകുകയില്ല. നിക്ഷേപിച്ച കടപ്പത്രങ്ങളുടെ കാലാവധി പൂർത്തിയാകുന്നമുറയ്ക്ക് യൂണിറ്റ് ഉടമകൾക്ക് പണം നൽകും. ലോ ഡ്യൂറേഷൻ, ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ നിക്ഷേപം നടത്തിയിട്ടുള്ളത് കാലാവധി കുറഞ്ഞ കടപ്പത്രങ്ങളിലുംമറ്റുമാണ്. അതുകൊണ്ടുതന്നെ വൈകാതെ നിക്ഷേപകർക്ക് പണംതിരികെ ലഭിച്ചേക്കും. സ്ഥിര നിക്ഷേപ പദ്ധതികളിൽതന്നെ മികച്ച നേട്ടം നൽകിവന്നിരുന്ന ഈ ഫണ്ടുകളിൽ നിരവധി ചെറുകിട നിക്ഷേപകരും അതിസമ്പന്നരും നിക്ഷേപം നടത്തിയിരുന്നു. മൂന്നുവർഷത്തിൽകൂടുതൽകാലം നിക്ഷേപം നിലനിർത്തിയാൽ ആദായനികുതി ആനുകൂല്യം ലഭിക്കുമെന്നതും ഇത്തരം ഫണ്ടുകളിലേയ്ക്ക് നിക്ഷേപകരെ ആകർഷിച്ചു. കടപ്പത്രവിപണിയിൽ പണമാക്കൽ എളുപ്പമല്ലാതാകുകയും അതേസമയം, നിക്ഷേപകർ വ്യാപകമായി പണം പിൻവലിക്കാൻ തുടങ്ങിയതുമാണ് ഫണ്ടുകളെ ബാധിച്ചത്.

from money rss https://bit.ly/2xL402v
via IFTTT