സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 35,800 രൂപയായി. 4475 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് അഞ്ചുമാസത്തിനിടെ 6200 രൂപയുടെ ഇടിവാണുണ്ടായത്. സ്വർണവില എക്കാലത്തേയും ഉയർന്ന നിലവാരമായ 42,000 രൂപയിലെത്തിയശേഷം 2020 നവംബർ 30നാണ് ഏറ്റവും കുറഞ്ഞവിലയായ 35,760 രൂപ രേഖപ്പെടുത്തിയത്. മൂന്നുമാസത്തിനുശേഷം വില വീണ്ടും 35,800ത്തിലെത്തിയിരിക്കുകയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് പവന്റെ വില 42,000 രൂപയിലെത്തി...