121

Powered By Blogger

Sunday, 5 April 2015

സമ്പൂര്‍ണ വൈദ്യുതീകരണ ജില്ലയില്‍ വെളിച്ചമില്ലാതെ കോളനികള്‍











Story Dated: Monday, April 6, 2015 02:42


പാലക്കാട്‌: സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ട്‌ വെളിച്ചമില്ലാതെ പറമ്പിക്കുളത്തെ കോളനിവാസികള്‍ ദുരിതത്തില്‍. ഇവിടത്തെ കുട്ടികളുടെ പഠനത്തെ പോലും ഇത്‌ ബാധിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല. തേക്കടി, അല്ലിമൂപ്പന്‍, മുപ്പതേക്കര്‍, കച്ചിതോട്‌ കോളനികളിലെ ആദിവാസികളുടെ വീടുകളാണ്‌ ഇരുട്ടില്‍ തുടരുന്നത്‌.

ലക്ഷങ്ങള്‍ ചിലവഴിച്ച്‌ പൂപ്പാറ കോളനിയില്‍ സ്‌ഥാപിച്ച സോളാര്‍ വൈദ്യുതി പാനല്‍ തകറാറിലായിട്ടും അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്തിന്‌ സാധിച്ചിട്ടില്ല. 80 കുടുംബങ്ങള്‍ വസിക്കുന്ന അല്ലിമൂപ്പന്‍ കോളനിയില്‍ 23 വീടുകള്‍ തകര്‍ച്ചയിലാണ്‌. ഇവയുടെ അറ്റകുറ്റപ്പണി നടത്തിയില്ല. കോളനിയില്‍ വിതരണം ചെയ്‌ത സോളാര്‍ പാനലുകളില്‍ രണ്ടെണ്ണം മാത്രമാണ്‌ ദിവസത്തില്‍ രണ്ടുമണിക്കൂറെങ്കിലും പ്രവര്‍ത്തിക്കുന്നത്‌. ശേഷിക്കുന്നവ പൂര്‍ണ്ണമായും തകരാറിലാണ്‌.

പറമ്പിക്കുളത്തെ കോളനികളില്‍ വൈദ്യുതി എത്തിക്കാതെ കെ.എസ്‌.ഇ.ബി ഒളിച്ചുകളിക്കുകയാണ്‌. ജില്ലാ കലക്‌ടര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ളവരെ ഇതിനായി സമീപിച്ചിട്ടും പരിഹാരം നീളുകയാണ്‌. അഞ്ച്‌ വര്‍ഷത്തിലധികമായി കോളനിവാസികള്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്‌. തകരാറിലായ സോളാര്‍ പാനലുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന ആദിവാസികളുടെ ആവശ്യവും പരിഗണിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലെങ്കിലും വൈദ്യുതി അടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ക്ക്‌ തീരുമാനമാകുമെന്ന പ്രതീക്ഷയില്‍ പരാതി നല്‍കി കാത്തിരിക്കുകയാണിവര്‍.










from kerala news edited

via IFTTT

ചൂടിനെ പേടിക്കണ്ട, തൃശൂര്‍ക്ക്‌ പോകാന്‍ ഇനി എ.സി ബസ്‌











Story Dated: Monday, April 6, 2015 02:42


mangalam malayalam online newspaper

വടക്കഞ്ചേരി: ചുട്ടുപൊള്ളുന്ന വേനല്‍ചൂടില്‍ യാത്രകള്‍ ഒഴിവാക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്. നിങ്ങളുടെ യാത്ര പാലക്കാട്‌-തൃശൂര്‍ റൂട്ടിലാണെങ്കില്‍ ഇനി ചൂടിനെ പേടിച്ച്‌ യാത്ര ഉപേക്ഷിക്കേണ്ട. നിങ്ങളുടെ യാത്ര ശീതീകരിച്ച എയര്‍ ബസിലാക്കാം, അതും സാധാരണ നിരക്കില്‍.

വടക്കഞ്ചേരി സ്വദേശിയായ കാടന്‍കാവില്‍ തോമാച്ചനാണ്‌ എ.സി റൂട്ട്‌ ബസുമായി രംഗത്തിറങ്ങിയത്‌. ഏതാനും ബസുകളുടെ ഉടമയായ തോമാച്ചന്‍ ഈ റൂട്ടില്‍ എ.സി ബസ്‌ ഇറക്കുന്നത്‌ സ്വപ്‌നം കാണാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം പത്തായി. ഇന്ന്‌ രാവിലെ 7.12 ന്‌ വടക്കഞ്ചേരിയില്‍ നിന്നും തൃശൂര്‍ക്ക്‌ എ.സി ബസ്‌ പുറപ്പെടുന്നതോടെ ആ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്‌.

പാലക്കാട്‌-തൃശൂര്‍ റൂട്ടില്‍ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്ന ബസിന്റെ അതേ പെര്‍മിറ്റിലാണ്‌ എ.സി ബസ്‌ ഓടുക. ബസിന്‌ സാധാരണ എന്‍ജിനു പുറമെ എയര്‍കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാനായി മധ്യഭാഗത്തായി രണ്ടാമതൊരു എന്‍ജിന്‍ കൂടിയുണ്ട്‌. സാധാരണ ബസ്‌ നിരക്കില്‍ ഇത്തരമൊരു ആശയം നടപ്പിലാകുന്നതോടെ പാലക്കാട്ടെ കൊടുംചൂടില്‍ യാത്രചെയ്യുന്നവര്‍ക്ക്‌ അതൊരു അനുഗ്രഹമാവും.

ടിക്കറ്റ്‌ നല്‍കുന്നതിനായി പ്രത്യേകം പരിശീലനം നല്‍കിയ രണ്ട്‌ വനിതാ കണ്ടക്‌ടര്‍മാരാണ്‌ ബസില്‍ ഉണ്ടാവുക. രണ്ടുവാതിലുകളിലായി ഇവര്‍ നിലയുറപ്പിക്കും. മൊത്തം നാലു വനിതാ കണ്ടക്‌ടര്‍മാരെയാണ്‌ എ.സി ബസിനായി നിയമിച്ചിട്ടുള്ളത്‌. പാലക്കാട്‌-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളില്‍ വനിതാ കണ്ടക്‌ടര്‍മാരില്ലെന്നതും പ്രത്യേകതയാണ്‌.

രാവിലെ 7.12 ന്‌ വടക്കഞ്ചേരിയില്‍ നിന്നും പുറപ്പെട്ട്‌ എട്ടിന്‌ തൃശൂരിലെത്തും. 8.30 ന്‌ പാലക്കാട്ടേക്ക്‌ തിരിക്കും. 10.55 ന്‌ തിരിച്ച്‌ വീണ്ടും തൃശൂര്‍ക്ക്‌ നീങ്ങും. അങ്ങിനെ നാലുതവണയാണ്‌ എ.സി ബസിന്റെ സേവനം നിരത്തിലുണ്ടാവുക.


ജോസ്‌ വി.ജോര്‍ജ്‌










from kerala news edited

via IFTTT

ഭാരതപ്പുഴയില്‍ മനുഷ്യതടയണ തീര്‍ത്തു











Story Dated: Monday, April 6, 2015 02:42


mangalam malayalam online newspaper

ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഭാരതപ്പുഴയില്‍ തടയണകളുടെ ജോലികള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി പ്രവര്‍ത്തകര്‍ പുഴയില്‍ മനുഷ്യതടയണ തീര്‍ത്തു. ഷൊര്‍ണൂര്‍ മുനിസിപ്പല്‍, വള്ളത്തോള്‍ നഗര്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ മനുഷ്യതടയണ തീര്‍ത്തത്‌. ദേശീയ സമിതി അംഗം പി.കെ. ശ്രീരാമന്‍ ഉദ്‌ഘാടനം ചെയ്‌തു. വേലായുധന്‍ അധ്യക്ഷനായി. പി. അനൂപ്‌, സതീഷ്‌കുമാര്‍, പരമേശ്വരന്‍, പി. മുരളിധരന്‍, ഉണ്ണികൃഷ്‌ണന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

ഉത്രം വേല ആഘോഷിച്ചു











Story Dated: Monday, April 6, 2015 02:42


കുഴല്‍മന്ദം: കളപ്പെട്ടി കൂളിയം ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഉത്രം വേല മഹോത്സവം വര്‍ണ്ണാഭമായി. പുല്ലുപ്പാറ, അമ്പലപറമ്പ്‌, തോണികാട്‌, കാരപാടം, കൂളിയംപറമ്പ്‌ എന്നി ദേശകമ്മിറ്റികള്‍ ചേര്‍ന്നാണ്‌ ഉത്സവം നടത്തിയത്‌. ദേശ കമ്മിറ്റികള്‍ ഒരുക്കിയ വേലകാഴ്‌ചകള്‍ ഉത്സവ പ്രേമികള്‍ക്ക്‌ ആവേശകുളിര്‍മ പകര്‍ന്നു. പ്രമുഖ വാദ്യ കലാകാരന്മാര്‍ നയിച്ച പഞ്ചവാദ്യവും, തായമ്പകയും, ഗജവീരന്മാരുടേയും, കുംഭകളി, നാടന്‍ കലാരൂപങ്ങള്‍, ശിങ്കാരിമേളം, തുടങ്ങിയവയുടെയും അകമ്പടിയോടെ നടന്ന ദേശ കമ്മിറ്റികളുടെ പകല്‍ വേലയെഴുന്നള്ളിപ്പുകള്‍ കാവുകയറിയിറങ്ങിയതോടെ വെടിക്കെട്ടുണ്ടായി. തുടര്‍ന്ന്‌ മിമിക്‌സ്, കരോക്കെ ഗാനമേള എന്നിവ അരങ്ങേറി.










from kerala news edited

via IFTTT

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്‌പ്പ് ഇന്നു മുതല്‍











Story Dated: Monday, April 6, 2015 02:42


പാലക്കാട്‌: ജില്ലയില്‍ ഗോരക്ഷ കുളമ്പുരോഗ പ്രതിരോഗ കുത്തിവെയ്‌പ്പ് ഇന്ന്‌ മുതല്‍ മെയ്‌ നാല്‌ വരെ നടത്തും. ജില്ലയിലെ 1,69,208 പശുക്കളേയും, 9018 എരുമകളേയും, 7000 പന്നികളേയുമാണ്‌ കുത്തിവെയ്‌പ്പിന്‌ വിധേയമാക്കുകയെന്ന്‌ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഒരു ലക്ഷത്തിലധികം മൃഗങ്ങള്‍ക്ക്‌ കുത്തിവെയ്‌പ്പ് നടത്തുന്നതിന്‌ ലൈവ്‌ സേ്‌റ്റാക്ക്‌ ഇന്‍സ്‌പെകര്‍മാരുള്‍പ്പെട്ട 222 സ്‌ക്വാഡുകളെയാണ്‌ ജില്ലയില്‍ സജ്‌ജീകരിച്ചിട്ടുളളത്‌.

വാക്‌സിന്‍ കുത്തവെയ്‌പ് മൂലം മരണം സംഭവിച്ച പശു, എരുമ എന്നിവയ്‌ക്ക് 16,400 രൂപയും കാളയ്‌ക്ക് 15000 രൂപയും ഗര്‍ഭം അലസിയാല്‍ 5000 രൂപയും മറ്റു പശു കിടാങ്ങള്‍ക്ക്‌ 10000 രൂപയും മൂന്നു ദിവസത്തിനകം കോമ്പന്‍സേഷനായി നല്‍കും.

കുത്തിവെയ്‌പ്പ് സംബന്ധിച്ച്‌ ജനങ്ങളുടെ ഇടയിലുള്ള ഭയാനകത മാറ്റുന്നതിന്‌ പഞ്ചായത്തുതലങ്ങളില്‍ ബോധവത്‌ക്കരണ പരിപാടി നടപ്പാക്കും. പട്ടികജാതി-വര്‍ഗക്കാരുടെ പശുക്കള്‍ക്ക്‌ പ്രതിരോധ കുത്തിവെയ്‌പ്പ് സൗജന്യമാണ്‌. അല്ലാത്തവര്‍ ഒരു ഉരുവിന്‌ അഞ്ച്‌ രൂപ ഫീസ്‌ നല്‍കണം. അവര്‍ക്ക്‌ ഇതിന്റെ ഗുണവശങ്ങളെപ്പറ്റിയും ആവശ്യകതയെപ്പറ്റിയും വിവരങ്ങളും ക്ലാസ്സുകളും നല്‍കാന്‍ ഐ.ടി.ഡി.പി., ടി.ബി.ഒ വകുപ്പ്‌ തല മേധാവികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

ജില്ലാതല ഉദ്‌ഘാടനം പുതുപ്പരിയാരം മൃഗാശുപത്രിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. കണ്ടമുത്തന്‍ നിര്‍വ്വഹിക്കും. എ.ഡി.എം യു. നാരായണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ മോണിറ്ററിങ്ങ്‌ സമിതി യോഗം ചേര്‍ന്ന്‌ ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: ടി.ആര്‍. ഗിരിജ, ഡയറി ഡിപ്പാര്‍ട്ടുമെന്റ്‌ ഡി.ഡി. - പി.മോഹനന്‍, എച്ച്‌.ഡി.ഡി.ഡി. ഡോ. എസ്‌. വേണുഗോപാലന്‍ നായര്‍, മൃഗസംരക്ഷണ വകുപ്പ്‌ പ്രതിരോധ കുത്തിവെപ്പ്‌ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ.വല്‍സകുമാരി, ഡോ: പ്രകാശ്‌, ഡോ. രശ്‌മി(കെ.എല്‍.ഡി.ബി), ബി. ഹരിഹരന്‍, പി. കൃഷ്‌ണനുണ്ണി എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

ഇരിങ്ങല്ലൂര്‍ മജ്‌മഅ്‌ സില്‍വര്‍ ജൂബിലി മെഡിക്കല്‍ ക്യാമ്പ്‌ സമാപിച്ചു











Story Dated: Monday, April 6, 2015 02:40


വേങ്ങര:ഇരിങ്ങല്ലൂര്‍ മജ്‌മഉദ്ദഅ്‌വത്തില്‍ ഇസ്ലാമിയ്യയുടെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ സമാപിച്ചു. മജ്‌മഅ്‌ സില്‍വര്‍ ജൂബിലി സമ്മേളനം 16 മുതല്‍ 18വരെ നടക്കും. സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ വ്യത്യസ്‌ഥമായ കാരുണ്യ പദ്ധതികളുടെ ഭാഗമായിട്ടാണ്‌ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. സാന്ത്വന ഭവനന സമര്‍പ്പണം, പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ്‌ ക്യാമ്പ്‌, ഹാപ്പി ഫാമിലി ക്ലാസ്സുുകള്‍, നിര്‍ധന രോഗികള്‍ക്ക്‌ മെഡിക്കല്‍ കാര്‍ഡ്‌്, റിലീഫ്‌ വിതരണം എന്നിവ നടന്നു. കോട്ടക്കല്‍ മിംസ്‌ ഹോസ്‌പിറ്റല്‍, ഇംറാന്‍സ്‌ കണ്ണാശുപത്രി, കോട്ടക്കല്‍ യൂനാനി ഹോസ്‌പിറ്റല്‍ എന്നീ സ്‌ഥാപനങ്ങളുമായി സഹകരിച്ചാണ്‌ മാനസിക വിഭാഗം, നേത്ര വിഭാഗം ഇ എന്‍ ടി, ജനറല്‍ മെഡിസിന്‍, യൂനാനി എന്നീ വിഭാഗങ്ങളിലായി മെഡിക്കല്‍ ക്യാമ്പ്‌ നടന്നടത്‌. ഡോ. നൂറുദ്ദീന്‍, ഡോ. അബൂ സ്വാലിഹ്‌, ഡോ. ശബീറലി, ഡോ. അബ്‌ദുല്‍ അസീസ്‌, ഡോ. ശാഹുല്‍ ഹമീദ്‌, ഡോ. ഒ കെ അബ്‌ദുറഹിമാന്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പിന്റെ ഉല്‍ഘാടനം എസ്‌.എസ്‌.എഫ്‌ സംസ്‌ഥാന കാമ്പസ്‌ സെക്രട്ടറി ഡോ. നൂറുദ്ദീന്‍ നിര്‍വഹിച്ചൂ. കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ മുസ്ലിം പ്രഫഷണല്‍സ്‌ (കാമ്പ്‌) ന്റെ ജില്ലാ ചെയര്‍മാന്‍ ഡോ. അബൂ സ്വാലിഹ്‌ അദ്ധ്യക്ഷത വഹിച്ചു. പി.പി മുജീബ്‌ റഹ്‌മാന്‍, മുസ്‌തഫ സഖാഫി(ഖത്തര്‍), സിയാന നാസര്‍ ഹാജി, ഡോ. അബ്‌ദുല്‍ അസീസ്‌, അബ്‌ദുല്‍ ബാഖി മുസ്ലിയാര്‍ സംബന്ധിച്ചു. പി.സി എച്ച്‌ അബൂബക്കര്‍ സഖാഫി, മര്‍സൂഖ്‌ കണ്ണൂര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

കെ.എസ്‌.ആര്‍.ടി.സി. ബസും ഒട്ടോ റിക്ഷയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌











Story Dated: Monday, April 6, 2015 03:11


തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ബസും ഒട്ടോ റിക്ഷയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌. കാരിച്ചാരയില്‍ വച്ചായിരുന്നു അപകടം. പള്ളിപ്പുറം അപ്പോളോ കോളനി സ്വദേശി വിഷ്‌ണുവിനെ ഗരുതരമായി പരിക്കേറ്റ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










from kerala news edited

via IFTTT

ആര്യനാട്‌ ശ്രീകണ്‌ഠന്‍ ശാസ്‌താവിന്റെ നടയില്‍ പുരുഷ ഭക്‌തന്മാരുടെ പൊങ്കാല











Story Dated: Monday, April 6, 2015 03:11


കാട്ടാക്കട: പ്രസിദ്ധമായ ആര്യനാട്‌ പുളിമൂട്ടില്‍ ശ്രീകണ്‌ഠ ക്ഷേത്രത്തില്‍ പുരുഷ ഭക്‌തന്മാര്‍ പൊങ്കാലയിട്ടു. പൈങ്കുനി ഉത്ര ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ 9മണിക്കാണ്‌ പുരുഷ പൊങ്കാലക്ക്‌ തുടക്കം കുറിച്ചത്‌. ക്ഷേത്രതന്ത്രി ശ്രീധരന്‍ പോറ്റി പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ്‌ 100 കണക്കിന്‌ ഭക്‌തന്മാരുടെ പൊങ്കാല ക്ഷേത്രസന്നിധിയില്‍ നടന്നത്‌. അഷ്‌ടമംഗല ദേവ പ്രശ്‌നവിധി ്രപകാരം പുരുഷ ഭക്‌തന്മാര്‍ക്ക്‌ പൊങ്കാല അര്‍പ്പിക്കാമെന്ന്‌ കണ്ടെത്തിയത്‌. പൊങ്കാലച്ചടങ്ങ്‌ വീക്ഷിക്കുന്നതിന്‌ വേണ്ടി നാനാതുറകളില്‍ നിന്നും ഭക്‌തജനങ്ങള്‍ എത്തിയിരുന്നു.










from kerala news edited

via IFTTT

ഘോഷയാത്രക്കിടെയിലെ സംഘര്‍ഷം ഇന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും











Story Dated: Monday, April 6, 2015 03:11


ആറ്റിങ്ങല്‍: കോരാണി പുകയിലതോപ്പില്‍ ഉരുള്‍ ഘോഷയാത്രക്കിടെ പോലീസ്‌ കടന്നുകയറി ക്രിമിനല്‍ കേസിലെ പ്രതിയെ പിടികൂടിയ സംഭവവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ആക്രമവും ഉണ്ടായ സംഭവത്തില്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ് ഡിവൈ.എസ്‌.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്ന്‌ റൂറല്‍ എസ്‌.പി ക്ക്‌ സമര്‍പ്പിക്കും. പോലീസിന്റെ അനാവശ്യ ഇടപെടലാണ്‌ സംഘര്‍ഷത്തിനും ഉരുള്‍ ഘോഷയാത്ര ഒഴിവാക്കാനും കാരണമായതെന്ന്‌ നാട്ടുകാര്‍ മൊഴി നല്‍കി. സംഭവത്തില്‍ ചിറയിന്‍കീഴ്‌ എസ്‌.ഐ അടക്കം ആറുപോലീസുകാര്‍ക്ക്‌ പരുക്കേറ്റിരുന്നു. ചിറയിന്‍കീഴ്‌ വലിയകട ഒറ്റപ്ലാംമുക്ക്‌ സ്വദേശി ശരത്തി(25)നെയാണ്‌ ഉത്സവ സ്‌ഥലത്തു നിന്ന്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.എന്നാല്‍ പിന്നീട്‌ പോലീസ്‌ എത്തി ഉത്സവത്തിന്‌ പോലീസ്‌ അനുമതിയുണ്ടോ എന്ന്‌ ചോദിച്ചു. തുടങ്ങിയ കാര്യങ്ങളാണ്‌ സംഘര്‍ഷത്തിനും കല്ലേറിനും ലാത്തിച്ചാര്‍ജിനും കാരണമായത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കോരാണിപുകയില തോപ്പില്‍ ഞായറാഴ്‌ച വൈകിട്ട്‌ സര്‍വകക്ഷിയോഗം ചേര്‍ന്നു.










from kerala news edited

via IFTTT

വിളവൂര്‍ക്കലില്‍ കുടിവെള്ളം മുടങ്ങിയിട്ട്‌ എട്ടുദിവസം; പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ റോഡുപരോധിച്ചു











Story Dated: Monday, April 6, 2015 03:11


മലയിന്‍കീഴ്‌: വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ 6 വാര്‍ഡുകളില്‍ തുടര്‍ച്ചയായി 8ദിവസം കുടിവെള്ളം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ വിളവൂര്‍ക്കല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ലാലിയുടെ നേതൃത്വത്തില്‍ ഭരണ-പ്രതിപക്ഷാഗംങ്ങളും നൂറിലേറെ വരുന്ന നാട്ടുകാരും ചേര്‍ന്ന്‌ റോഡ്‌ ഉപരോധിച്ചു. ഇന്നലെ വൈകിട്ട്‌ ചൂഴാറ്റുകോട്ടയിലായിരുന്നു സംഭവം. ഉപരോധം മൂലം പാമാംകോട്‌-പാപ്പനംകോട്‌ റോഡില്‍ രണ്ടുമണിക്കൂറിലേറെ ഗതാഗതം താറുമാറായി. രണ്ടരമണിക്കൂറിലേറെ നീണ്ടുനിന്ന ഉപരോധവിവരമറിഞ്ഞ്‌ മലയിന്‍കീഴ്‌ എസ്‌.ഐ, വാട്ടര്‍അഥോറിറ്റി ഓഫീസര്‍ എന്നിവര്‍ സ്‌ഥലത്തെത്തി. കൂടിയാലോചനകള്‍ക്കു ശേഷം മണിക്കൂറുകള്‍ക്കകം പ്രശനം പരിഹരിക്കാമെന്ന്‌ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്‌ ഉപരോധം പിന്‍വലിച്ചത്‌. ചൂഴാറ്റുകോട്ട വാളിയാട്ടുകോണത്തുള്ള അഡീഷണല്‍ ടാങ്കില്‍ നിന്നാണ്‌ കുണ്ടമണ്‍കടവ്‌, കുരിശുമുട്ടം, പുതുവീട്ടുമേലെ, പനങ്ങോട്‌, പേയാട്‌ വാര്‍ഡുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിക്കുന്നത്‌. ഇവിടെനിന്നും പ ുറപ്പെടുന്ന പൈപ്പുലൈനുകളില്‍ പൊട്ടലുള്ളതു കാരണം മലിനജലമാണ്‌ നാട്ടുകാര്‍ക്ക്‌ ലഭിച്ചിരുന്നത്‌. വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ പഞ്ചായത്തു സമിതിയുടെ അടിയന്തിരയോഗം ചേര്‍ന്ന്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ പൈപ്പുലൈനുകളിലെ അറ്റകുറ്റ പണികള്‍ ചെയ്‌തുനല്‍കി. 5 ദിവസം പിന്നിട്ടിട്ടും ശുദ്ധജലവിതരണം പുനസ്‌ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം ഏറ്റെടുത്ത്‌ സി.പി.എം രാപ്പകല്‍ സമരം തുടങ്ങാനിരിക്കെയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉപരോധ സമരവുമായി രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്‌.










from kerala news edited

via IFTTT