121

Powered By Blogger

Friday, 19 March 2021

സ്വർണവില പവന് 120 രൂപകൂടി 33,800 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 33,800 രൂപയായി. 4225 രൂപയാണ് ഗ്രാമിന്റെ വില. 33,680 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ ഔൺസിന് 1,735 ഡോളർ നിലവാരത്തിലാണ് സ്വർണവില. യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതിനാൽ ആഗോള തലത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. ഡോളർ കരുത്താർജിച്ചതും ഈയാഴ്ച സ്വർണവിപണിയിൽ പ്രകടമായി. അതുകൊണ്ടുതന്നെ നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. ഉയർന്ന നിലവാരമായ 42,000 രൂപയിൽനിന്ന് 8,200 രൂപതാഴെയാണ് ഇപ്പോഴും സംസ്ഥാനത്ത് സ്വർണത്തിന്റെവില.

from money rss https://bit.ly/2P652ye
via IFTTT

ഐടി, സിമന്റ്, ധനകാര്യം, ഓട്ടോ, കെമിക്കൽ മേഖലകളിൽ നിക്ഷേപക താൽപര്യം വർധിക്കും

ഓഹരി വിപണിയിൽ ഇപ്പോൾ നടക്കുന്ന പ്രധാന മേഖലാമാറ്റം ശ്രദ്ധേയമാണ്. 2020ൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫാർമ വിഭാഗത്തിന്റെ സ്ഥാനത്തേക്ക് ഐടി മേഖല വരികയാണ്. വൻ ബിസിനസ് ഓർഡറുകൾ നേടാൻകഴിഞ്ഞത് ഐടി വ്യവസായത്തെ ഏറെ തുണയ്ക്കുന്നുണ്ട്. ഓഹരി വിലകൾ വർധിച്ചിട്ടുണ്ടെങ്കിലും ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടിസിഎസ് തുടങ്ങിയകമ്പനികൾക്ക് അനുകൂലമാണ് കാര്യങ്ങൾ.ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയുടെ ഒരു വർഷനേട്ടം യഥാക്രമം 117 ശതമാനം, 98 ശതമാനം എന്നിങ്ങനെ അത്യാകർഷകനിലയിലാണ്. ഇടത്തരം ഐടി ഓഹരികളായ എൽആൻഡ്ടി ഇൻഫോടെക്, മൈൻഡ് ട്രീ, പെർസിസ്റ്റന്റ് സിസ്റ്റംസ്, ടെക് മഹീന്ദ്ര, കോഫോർജ് എന്നിവയുടെ സാധ്യതകളും മികച്ചതാണ്. മുന്നോട്ടു പോകുന്തോറും ഇന്ത്യൻ വിപണി ആഗോള പ്രവണതകളിലെ ഉലച്ചിലുകൾ പ്രതിഫലിപ്പിക്കാനാണിട. യുഎസ് ബോണ്ട് യീൽഡും യുഎസ് കേന്ദ്ര ബാങ്കിന്റെ പ്രതികരണവുമായിരിക്കും വിപണി ഗതിവിഗതികൾ നിയന്ത്രിക്കുക. യുഎസിൽ 1.9 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിക്ക് അനുമതി ലഭിച്ചത് തീർച്ചയായും വിപണിക്ക് ഗുണകരമായ വാർത്തയാണ്. മുമ്പുണ്ടായിട്ടില്ലാത്ത പണപരമായ ഉത്തേജനവും ഇപ്പോൾ അനുമതിയായ കൂറ്റൻ ഉത്തേജകപദ്ധതിയും ചേരുമ്പോൾ പണത്തിന്റെ ഒഴുക്കു കൂടും. പണപ്പെരുപ്പം താഴ്ന്ന നിലയിൽ തുടർന്നാൽ ഈപണമൊഴുക്ക് വിപണിയിൽ കൂടുതൽ അനുകൂലമായ ചലനങ്ങൾക്കു വഴിതെളിക്കും. എന്നാൽ പണപ്പെരുപ്പം താഴ്ന്ന നിലയിൽതുടരുക എളുപ്പമല്ല. ഇപ്പോഴും 1.64 ശതമാന നിലവാരത്തിൽ ചുറ്റിത്തിരയുന്ന യുഎസ് ബോണ്ട് യീൽഡ് പണപ്പെരുപ്പത്തിന്റെ കാര്യത്തിലുള്ള വിപണിയുടെ ഉൽക്കണ്ഠയാണ് പ്രതിഫലിപ്പിക്കുന്നത്. അങ്ങേയറ്റം ഉദാരമായ പണനയവും 1.9 ട്രില്യൺ ഡോളറിന്റെ വൻ സാമ്പത്തിക ഉത്തേജകപദ്ധതിയും പണപ്പെരുപ്പത്തിനു കാരണമായേക്കാം. വിപണിയുടെ ആശങ്കയും ഉൽക്കണ്ഠയും ഇതാണ്. പണപ്പെരുപ്പം രണ്ടുശതമാനത്തിൽതാഴെ തുടരുകയും യുഎസ് 10 വർഷ ബോണ്ട് യീൽഡ് 2021 ഡിസമ്പറോടെ 1.65 ശതമാനം മുതൽ 1.7 ശതമാനംവരെ ഉയരുകയും ചെയ്താൽ അതു വിപണിയെ ബാധിക്കില്ല. എന്നാൽ പണപ്പെരുപ്പം വർധിക്കുകയും 10 വർഷ ബോണ്ട് യീൽഡ് 1.8 ശതമാനത്തിനപ്പുറം പോവുകയും ചെയ്താൽ ഓഹരി വിപണിയിൽ വിറ്റഴിക്കലുണ്ടാവും. തുടർന്നുവരുന്ന തിരുത്തൽ ആഗോളവും കുത്തനെയുള്ളതുമായിരിക്കും. ഇപ്പോൾ വിപണി ഭയപ്പെടുന്ന ഏറ്റവുംവലിയ ഭീഷണിയാണിത്. ഇങ്ങനെ സംഭവിച്ചാലും മൂലധനത്തിന്റെ പുറത്തേക്കുള്ളഒഴുക്ക് ഇന്ത്യൻ രൂപയ്ക്കു മൂല്യച്യുതിയുണ്ടാക്കുമെന്നതിനാൽ ഐടി ഓഹരികൾക്കു ഗുണകരമാവുകയും ഐടിമേഖല മികച്ച പ്രകടനം തുടരുകയും ചെയ്യും. വരാനിരിക്കുന്ന പണനയ സമിതി യോഗത്തിൽ യുഎസ് കേന്ദ്ര ബാങ്ക് അതിന്റെ അത്യുദാരപണനയവും സമീപനങ്ങളും തുടരാൻ തന്നെയാണ് സാധ്യത. പണപ്പെരുപ്പ സാധ്യത ഇല്ലാതാക്കാൻ യുഎസ് കേന്ദ്ര ബാങ്ക് ശ്രമിക്കുകയും ചെയ്യും. വിപണിയെ പൂർവ സ്ഥിതിയിലാക്കാൻ സാധ്യമാംവിധം മൂലധനഒഴുക്ക് നിലനിർത്താൻ ഈ നിലപാടുകൾക്കു കഴിയും. ഇന്ത്യൻ സമ്പദ്ഘടന ശക്തമായി തിരിച്ചു വരുന്നതിനാൽ ധനകാര്യവുമായി ബന്ധപ്പെട്ട മേഖലകൾ നല്ല പ്രകടനം കാഴ്ചവെയ്ക്കാൻ സാധ്യതയുണ്ട്. ഐടിക്കു പുറമെ ധനകാര്യ സ്ഥാപനങ്ങൾ, സിമെന്റ്, ഓട്ടോ, കെമിക്കൽ മേഖലകളിൽ നിക്ഷേപകരുടെതാൽപര്യം വർധിക്കും. രാജ്യത്തിന്റെ ചിലഭാഗങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കാജനകമാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3s8OVPc
via IFTTT

മാർച്ചിൽ ഏഷ്യൻ കറൻസികളിൽകരുത്തുകാട്ടിയത് രൂപമാത്രം

മുംബൈ: ആഗോളവിപണിയിൽ ഡോളർ ശക്തിപ്പെട്ടതിനെത്തുടർന്ന് ഏഷ്യൻ കറൻസികളെല്ലാം ഇടിഞ്ഞപ്പോൾ ഈമാസം സ്ഥിതി മെച്ചപ്പെടുത്തിയത് ഇന്ത്യൻ രൂപമാത്രം. ഓഹരിവിപണിയിൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾവഴി വലിയതോതിൽ നിക്ഷേപമെത്തുന്നതാണ് രൂപയ്ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം. മാർച്ചിൽ ഇതുവരെ രൂപ 1.3 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഡോളറിനെതിരേ 72.52 രൂപ നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 72.46 വരെ ഉയരുകയും ചെയ്തിരുന്നു. ഇന്ത്യൻവിപണിയിൽ ഐ.പി.ഒ.കൾ ശക്തമായതും വിദേശ നിക്ഷേപ ഒഴുക്കിനു കാരണമായിട്ടുണ്ട്. ഒരാഴ്ചയായി വിപണി നഷ്ടത്തിലായിരുന്നുവെങ്കിലും തുടർച്ചയായി ഐ.പി.ഒ.കളിലേക്ക് ഡോളറിലുള്ള നിക്ഷേപം എത്തുന്നുണ്ട്. മാർച്ചിൽ ഇതുവരെ 240 കോടി ഡോളറിന്റെ (17,394 കോടി രൂപ) നിക്ഷേപം വിപണിയിലെത്തിയിട്ടുണ്ട്. ഒമ്പത് ഐ.പി.ഒ.കളിലായി ആകെ 5900 കോടിരൂപയാണ് (81.3 കോടി ഡോളർ) വിദേശനിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപിച്ചത്. ഏഷ്യൻവിപണിയിൽ ഇക്കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് എംകേ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് പറയുന്നു. കോവിഡിനുശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതായാണ് വിലയിരുത്തലുകൾ. മൂഡീസിന്റെ പുതിയ അനുമാനപ്രകാരം അടുത്ത സാമ്പത്തികവർഷം ഇന്ത്യ 12 ശതമാനം വളർച്ച നേടുമെന്നാണ് പറയുന്നത്. വിദേശനാണ്യശേഖരം 60,000 കോടി ഡോളറിനടുത്തെത്തി നിൽക്കുന്നു. ഈ രണ്ടു ഘടകങ്ങളും രൂപയ്ക്ക് അനുകൂലമാണ്. വിപണിയിലെ നിക്ഷേപത്തിനുപുറമെ ഡോളറിൽ ഇന്ത്യൻ കമ്പനികൾ വായ്പയെടുക്കുന്നതും ഡോളർവരവ് കൂട്ടുന്നുണ്ട്. മാർച്ചിൽ ഇന്ത്യൻ കമ്പനികൾ 100 കോടി ഡോളറിനടുത്ത് ഇതിനകം വായ്പയായി സമാഹരിച്ചിട്ടുണ്ട്. ഡോളറിന്റെ വരവു കൂടുതലായതിനാൽ രൂപയുടെവില ക്രമാതീതമായി ഉയരുന്നത് പിടിച്ചുനിർത്താൻ ഡോളർ വാങ്ങേണ്ട സ്ഥിതിയാണ് റിസർവ് ബാങ്കിനുള്ളത്. നേരത്തെ രൂപയുടെ മൂല്യശോഷണഭീഷണിയായിരുന്നു നിലനിന്നിരുന്നത്. അങ്ങനെവരുമ്പോൾ കൈവശമുള്ള ഡോളർ ആർ.ബി.ഐ.ക്ക് വിറ്റഴിക്കേണ്ടി വരുമായിരുന്നു. അതേസമയം, മേയ്, ജൂൺ മാസങ്ങളിൽ രൂപ വീണ്ടും താഴേക്കു പോകാൻ സാധ്യതയുണ്ടെന്നും ചില ഏജൻസികൾ മുന്നറിയിപ്പു നൽകുന്നുണ്ട്.

from money rss https://bit.ly/3c392bE
via IFTTT

നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി: സെൻസെക്‌സ് 642 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: നഷ്ടത്തിൽനിന്നുയർന്ന് മികച്ചനേട്ടത്തോടെ സൂചികകൾ ക്ലോസ്ചെയ്തു. യുഎസ് ട്രഷറി ആദായത്തിൽ ഇടിവുണ്ടായതും രാജ്യത്തിന്റെ വളർച്ച മൂഡീസ് പുതുക്കിയതും അഞ്ചുദിവസം നീണ്ട നഷ്ടത്തിൽനിന്ന് വിപണിയെ കരകയറ്റി. സെൻസെക്സ് 641.72 പോയന്റ് ഉയർന്ന് 49,858.24ലിലും നിഫ്റ്റി 186.10 പോയന്റ് നേട്ടത്തിൽ 14,744ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1461 ഓഹരികൾ നേട്ടത്തിലും 1418 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികൾക്ക് മാറ്റമില്ല. എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, പവർഗ്രിഡ് കോർപ്, യുപിഎൽ, ടാറ്റ സ്റ്റീൽ, റിലയൻസ്, ഡിവീസ് ലാബ്, ഗെയിൽ, ഐടിസി, ഗ്രാസിം, ഐഒസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എൽആൻഡ്ടി, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി എനർജി സൂചിക മൂന്നുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.34ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി. Nifty ends near 14,750, Sensex jumps over 600 pts

from money rss https://bit.ly/3vJp3LG
via IFTTT

കാലാവധിയെത്തിയ പോളിസികളിൽ തുകനൽകാനുള്ള നടപടി ലളിതമാക്കി എൽ.ഐ.സി

പോളിസി കാലാവധിയെത്തിവയവർക്ക് തുകനൽകുന്നതിനുള്ള നടപടിക്രമങ്ങൾ എൽ.ഐ.സി ലളിതമാക്കി. ഇനി രാജ്യത്ത് എവിടെയുമുള്ള ശാഖകളിലെത്തി പോളിസി രേഖകൾ സമർപ്പിക്കാം. 113 ഡിവിഷണൽ ഓഫീസുകളും 2048 ശാഖകളും 1526 സാറ്റലൈറ്റ് ഓഫീസുകളുമാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന് രാജ്യത്തുള്ളത്. പോളിസി എടുത്ത ശാഖയിൽതന്നെ എത്തിയാൽമാത്രമാണ് ഇതുവരെ പണംകൈമാറിയിരുന്നത്. പോളിസി എടുത്ത ശാഖയിൽനിന്നുതന്നെയാകും മെച്യൂരിറ്റി തുക അനുവദിക്കുക. ഇത് ഡിജിറ്റലായി കൈമാറുന്നതിനാൽ ബന്ധപ്പെട്ടശാഖയിൽ എത്തേണ്ടതില്ലെന്നാണ് വിശദീകരണം. പരീക്ഷണാടിസ്ഥാനത്തിൽ മാർച്ച് 31വെരയാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 29 കോടിയിലേറെ പോളിസികളാണ് നിലവിൽ എൽഐസി കൈകാര്യംചെയ്യുന്നത്. LIC eases process to claim policy maturity benefits

from money rss https://bit.ly/3r24pmG
via IFTTT