121

Powered By Blogger

Thursday 8 April 2021

കല്യാൺ ജൂവലേഴ്‌സിന്റെ വരുമാനത്തിൽ 60 ശതമാനം വളർച്ച

കൊച്ചി: പ്രമുഖ സ്വർണാഭരണ വിപണന ശൃംഖലയായ കല്യാൺ ജൂവലേഴ്സ് 2021 മാർച്ചിൽ അവസാനിച്ച മൂന്നു മാസക്കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിൽ ഏതാണ്ട് 60 ശതമാനം വളർച്ച കൈവരിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 35 ശതമാനമായിരുന്ന വരുമാന വളർച്ച മാർച്ചിൽ വൻതോതിൽ ഉയരുകയായിരുന്നു. 2020 മാർച്ചിൽ കോവിഡ് ലോക്ഡൗൺ മൂലം വരുമാനം വൻതോതിൽ കുറഞ്ഞിരുന്നു. ഇന്ത്യയിൽ എല്ലാ പ്രദേശത്തുനിന്നുള്ള കച്ചവടത്തിലും വളർച്ചയുണ്ടായിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയാണ് മുന്നിൽ. അതേസമയം, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വരുമാനത്തിൽ 2021 ജനുവരി-മാർച്ച് പാദത്തിൽ ഏതാണ്ട് 20 ശതമാനം ഇടിവുണ്ടായി. അവിടെ, 37 സ്റ്റോറുകളിൽ ഏഴെണ്ണം പൂട്ടിയതും വരുമാനം കുറയാൻ ഇടയാക്കി. അതേസമയം, കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുകയാണെന്ന് കമ്പനി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ മഹാരാഷ്ട്രയിലുള്ള ഒമ്പതു സ്റ്റോറുകൾ ഒഴികെ മറ്റെല്ലാം പ്രവർത്തിക്കുന്നുണ്ട്. പൂർണമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഷോറൂമുകളുടെ പ്രവർത്തനമെന്ന് കമ്പനി വ്യക്തമാക്കി.

from money rss https://bit.ly/3mtXkus
via IFTTT

സ്വർണവില കുതിക്കുന്നു: പവന് 400 രൂപകൂടി 34,800 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന്റെ വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. എട്ടുദിവസത്തിനിടെ പവന്റെ വിലയിൽ 1,480 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 1,755.91 ഡോളർ നിലവാരത്തിലെത്തി. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുവന്നതുമാണ് സ്വർണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയിൽ 1.5ശതമാനമാണ് വർധനവുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വർധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണവില 46,793 രൂപയായി കുറഞ്ഞു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/2Qd8ebG
via IFTTT

സെൻസെക്‌സിൽ 162 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 162 പോയന്റ് താഴ്ന്ന് 49,583ലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തിൽ 14,832ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 430 ഓഹരികൾ നഷ്ടത്തിലും 756 ഓഹരികൾ നേട്ടത്തിലുമാണ്. 75 ഓഹരികൾക്ക് മാറ്റമില്ല. ഉയരുന്ന കോവിഡ് കേസുകളും ഏഷ്യൻ സൂചികകളിലെ നഷ്ടവുമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, നെസ് ലെ, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, എസ്ബിഐ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, പവർഗ്രിഡ് കോർപ്, സൺ ഫാർമ, ബജാജ് ഓട്ടോ, ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. സെക്ടറൽ സൂചികകളിൽ സമ്മിശ്രമാണ് പ്രതികരണം. നിഫ്റ്റി ബാങ്ക് സൂചികയാണ് നഷ്ടത്തിൽ മുന്നിൽ. 1.1ശതമാനമാണ് താഴ്ന്നത്.

from money rss https://bit.ly/39YUqsq
via IFTTT

മണലും ഇനി കിലോക്കണക്കിന്‌: 30കിലോക്ക്‌ 160 രൂപ, 50 കിലോക്ക് 210 രൂപ

വടക്കാഞ്ചേരി: ഭാരതപ്പുഴയിൽ കൊച്ചിൻ പാലത്തിന് സമീപത്തുള്ള തടയണയോട് ചേർന്ന് ഔദ്യോഗികമായി 4994 ഘനമീറ്റർ മണൽ നീക്കി. സംസ്ഥാന സർക്കാരിന് ഈ ഇനത്തിൽ 90 ലക്ഷം രൂപ വരുമാനം ലഭിച്ചു. തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ വിഭാഗത്തിനാണ് ഇതിന്റെ ചുമതല. 15,750 ഘനമീറ്റർ മണൽ ഇവിടെനിന്ന് വിൽപ്പന നടത്താനാണ് സർക്കാർ അനുമതി. ഇതിന്റെ മൂന്നിലൊന്ന് മണൽ മാത്രമാണ് ഇതുവരെ പുഴയിൽ നിന്ന് നീക്കിയത്. ചെങ്ങണാംകുന്നിലും വെളിയാങ്കല്ലിലും മണൽ വിൽപ്പനയുടെ ചുമതല പാലക്കാട്, മലപ്പുറം ജില്ലയിലെ അഡീഷണൽ ഇറിഗേഷനാണ്. 2018-ലെ പ്രളയത്തെത്തുടർന്ന് ഭാരതപ്പുഴയിലെ രണ്ട് റെഗുലേറ്ററുകളിലും, കൊച്ചിൻ പാലത്തിനു താഴെയുള്ള തടയണയിലും അടിഞ്ഞ മണൽ നീക്കുന്നതിനുള്ള നടപടി ഇ-ടെൻഡർ വഴിയാണ് നേരത്തെ പൂർത്തീകരിച്ചത്. മൂന്നിടങ്ങളിലുമായി പതിനായിരക്കണക്കിന് ക്യുബിക് മീറ്റർ മണൽ നീക്കുന്നതിന് 15.19 കോടി രൂപയ്ക്കാണ് ടെൻഡർ പോയിട്ടുള്ളത്. കൊണ്ടയൂർ ചെങ്ങണാംകുന്ന് റെഗുലേറ്ററിലെ മണൽ 9.61 കോടി രൂപയ്ക്കാണ് ലേലത്തിലെടുത്തിട്ടുള്ളത്. വെളിയാങ്കല്ല് റെഗുലേറ്ററിൽ മൂന്ന് കോടി രൂപയ്ക്കും കൊച്ചിൻ പാലത്തിന് താഴെയുള്ള തടയണയിൽ 2.58 കോടി രൂപയ്ക്കുമാണ് മണൽ നീക്കാൻ ടെൻഡർ ഉറപ്പിച്ചത്. കേരളത്തിലെ അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കാനുള്ള സാങ്കേതിക നടപടി 2017-ൽ സർക്കാർ സ്വീകരിച്ചിരുന്നു. സിമന്റ് പോലെ മണലും വടക്കാഞ്ചേരി: നിർമാണങ്ങൾക്ക് ഇനി പുഴമണലിനായി നെട്ടോട്ടം ഓടേണ്ട. 30 കിലോ, 50 കിലോ മണൽ ചാക്കുകളിലായി വിപണിയിൽ സിമന്റ്ചാക്കുപോലെ വാങ്ങാനാകും. വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ അത്താണിയിലും വരവൂരിലെ തളിയിലും സാൻഡ്വൺ എന്ന പേരിൽ കോൺക്രീറ്റിനും പ്ലാസ്റ്ററിങ്ങിനും ഉപയോഗിക്കാവുന്ന പുഴമണൽ ചാക്കുകളിലാക്കി നൽകുന്നു. 30 കിലോ ബാഗിന് 160 രൂപയും 50 കിലോക്ക് 210 രൂപയുമാണ്. ഇത് 5000 കിലോ വാങ്ങുമ്പോൾ 18,000 രൂപയ്ക്ക് ലഭിക്കും. ചെറിയ അറ്റകുറ്റപ്പണിക്ക് സിമന്റിനൊപ്പം കടയിൽനിന്ന് മണലും വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

from money rss https://bit.ly/3wBufSB
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ 84 പോയന്റ് നേട്ടത്തിൽ സെൻസെക്‌സ് ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ മൂന്നാംദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ വിഭാഗം ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,850ന് മുകളിലെത്തി. സെൻസെക്സ് 84.45 പോയന്റ് നേട്ടത്തിൽ 49,746.21ലും നിഫ്റ്റി 54.80 പോയന്റ് ഉയർന്ന് 14,873.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1846 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1022 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികൾക്ക് മാറ്റമില്ല. ജെഎസ്ഡബ്ലിയു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ശ്രീ സിമെന്റ്സ്, ടൈറ്റാൻ കമ്പനി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. മെറ്റൽ സൂചിക നാലുശതമാനത്തോളം ഉയർന്നു. ഇൻഫ്ര, ഐടി സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ബാങ്ക് സൂചിക സമ്മർദം നേരിട്ടു. ബിഎസ്ബി മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends above 14,850, Sensex gains

from money rss https://bit.ly/3uwyn49
via IFTTT

അനിശ്ചിതത്വത്തിനിടയിൽ ധീരമായ പ്രഖ്യാപനങ്ങളുമായി ആർബിഐ

പണനയം കൈകാര്യം ചെയ്യുകയെന്നാൽ വൈരുദ്ധ്യങ്ങൾ കൈകാര്യം ചെയ്യൽകൂടിയാണ്. ജിഡിപി വളർച്ചയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ വിലക്കയറ്റവുമുണ്ടാകുന്നു. വിലസ്ഥിരതയിൽ ശ്രദ്ധയൂന്നുന്നത് വളർച്ചയെ പ്രതികൂലമായി ബാധിച്ചേക്കും. തുറന്ന മൂലധനവിപണികളുടെ ഈകാലത്ത് പോർട്ഫോളിയോ നിക്ഷേപങ്ങളിൽ വൻതോതിൽ ഒഴുക്കുകൾ -അകത്തേക്കും പുറത്തേക്കും- ഉണ്ടാകുമ്പോൾ വിനിമയ നിരക്കിൽ സ്ഥിരതനിലനിർത്തുന്നത് വലിയ വെല്ലുവിളിയായിത്തീരുന്നു. സാമ്പത്തികമേഖലയെ ഗുരുതരമായി ബാധിച്ചിട്ടുള്ള മഹാമാരിയുടെ സാഹചര്യത്തിൽ ഈ വൈരുദ്ധ്യങ്ങൾ കൈകാര്യംചെയ്യുന്നത് കൂടുതൽ ദുഷ്കരമായിത്തീരുന്നു. മുഖ്യപരിഗണന ജിഡിപി വളർച്ച അനിശ്ചിതത്വത്തിന്റെ ഇക്കാലത്ത് ഇത്തരം വൈരുദ്ധ്യങ്ങൾ മികച്ചരീതിയിൽ കൈകാര്യംചെയ്യുന്ന റിസർവ് ബാങ്ക് അഭിനന്ദനം അർഹിക്കുന്നു. റിപ്പോ 4 ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമായി പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരിക്കയാണ് കേന്ദ്രബാങ്ക്. ഈ നിലപാട് പ്രതീക്ഷിച്ചതുതന്നെയായിരുന്നു. എന്നാൽ ബോണ്ട്, ഓഹരി വിപണികളുടെ അനുകൂല പ്രതികരണത്തിനുകാരണം കേന്ദ്രബാങ്കിന്റെ പ്രതീക്ഷിച്ചതിനേക്കാൾ ഉദാരമായനിലപാട് അവയെ ആവേശം കൊള്ളിച്ചു എന്നതാണ്. വളർച്ചയാണ് പരമപ്രധാനം-എന്ന സന്ദേശത്തിലൂടെ ആർബിഐയുടെ മുൻഗണന സുവ്യക്തമാക്കിയിരിക്കയാണ് ഗവർണർ. ബോണ്ട് യീൽഡുകൾ സാധാരണ നിലയിലാക്കാനുള്ള ആർബിഐയുടെശ്രമാണ് വെളിപ്പെടുന്നത്. യീൽഡ് കേർവിന്റെ ക്രമമായ മാറ്റത്തിനായി വേണ്ടതെല്ലാം ആർബിഐ ചെയ്യും എന്നു ഗവർണർ പറഞ്ഞു. ഈ പ്രഖ്യാപനത്തിന്റെ തുടർച്ചയായി ഗവണ്മെന്റ് സെക്യൂരിറ്റീസ് അക്വിസിഷൻ പ്രോഗ്രാം (ജിഎസ്എപി) എന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. നിലനിൽക്കുന്ന തുറന്ന വിപണി പ്രവർത്തനങ്ങൾ(ഒഎംഒ) ക്കു സമാന്തരമായാണ് ഇതുപ്രവർത്തിക്കുക. ജിഎസ്എപി ഒരുതരത്തിൽപെട്ട അത്യുദാരപദ്ധതിതന്നെയാണ്. ഗവർണർ ജിഎസ്എപി 1.0 എന്നുപേരിട്ട പദ്ധതിയിലൂടെ 2022 സാമ്പത്തികവർഷം ആദ്യപാദത്തിൽ ഒരു ട്രില്യൺ രൂപയ്ക്കുള്ള സർക്കാർ ബോണ്ടുകൾ ആർബിഐ വാങ്ങും. ഇതിന്റെ തുടർച്ച ഇനിയും പ്രതീക്ഷിക്കാം. ഈനപടികളും പ്രഖ്യാപനങ്ങളുംമതിയായിരുന്നു ബോണ്ട്, ഓഹരി വിപണികളെ ആവേശംകൊള്ളിക്കാൻ. സർക്കാരിന്റെ 10 വർഷ ബോണ്ട് യീൽഡ് 1.08 ശതമാനത്തിലേക്കു താഴുകയും നിഫ്റ്റി 135 പോയിന്റിന്റെ നേട്ടത്തോടെ ക്ളോസ് ചെയ്യുകയും ചെയ്തു. രണ്ടാംവ്യാപനത്തിൽ ആശങ്ക:വളർച്ചയെ ബാധിക്കാനിടയില്ല കോവിഡ് രണ്ടാം വ്യാപനത്തെത്തുടർന്നുള്ള ഉൽക്കണ്ഠ വളരുന്നതിനിടയിലാണ് ഉദാരനയപ്രഖ്യാപനം ഉണ്ടായത്. സാമ്പത്തികരംഗത്ത് മുമ്പന്തിയിൽ നിൽക്കുന്ന മഹാരാഷ്ട്രയിലും മറ്റും രണ്ടാംതരംഗം വളരെ ഗുരുതരമായിരിക്കേ, സാമ്പത്തിക പ്രവർത്തനങ്ങളേയും ജിഡിപി വളർച്ചയേയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതിനാൽ ഇപ്പോൾ സംഭവിക്കുന്ന കുത്തനെയുള്ള വളർച്ചാവീണ്ടെടുപ്പ് നയപരമായ പിന്തുണയോടെ നിലനിർത്തേണ്ടത് പ്രധാനമാണ്. ഹൗസിംഗ്, ഓട്ടോ മൊബൈൽ മേഖലകളിലെ വളർച്ചയുടെ പ്രധാന പ്രചോദനം നിലവിലുള്ള കുറഞ്ഞപലിശ നിരക്കാണെന്നത് വസ്തുതയാണ്. വൻതോതിൽ തൊഴിൽ സൃഷ്ടിക്കുന്ന ഈമേഖലകളിൽ വളർച്ച നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. താഴ്ന്ന പലിശനിരക്കും കുറഞ്ഞ ബോണ്ട് യീൽഡും യഥേഷ്ടം പണവും വിപണിയിൽ നിലനിൽക്കേണ്ടിയിരിക്കുന്നു. ഇതുറപ്പുവരുത്താൻ ആർബിഐക്കു കഴിഞ്ഞു. അനിശ്ചിതത്വത്തിന്റെ നടുവിലാണെന്ന വസ്തുത ഓർക്കേണ്ടിയിരിക്കുന്നു. ആഗോളതലത്തിൽ പണപ്പെരുപ്പം ഭീഷണിയാണ്. യുഎസ് കേന്ദ്രബാങ്ക് പിന്തുടരുന്ന അത്യുദാര പണനയവും ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ച ഉദാരീകരണ പദ്ധതികളും വിലക്കയറ്റമുണ്ടാക്കാൻ പര്യാപ്തമാണ്. ഇന്ത്യയിലാകട്ടെ, വിലക്കയറ്റം നിയന്ത്രണാധീനമെങ്കിലും അടിസ്ഥാന വിലക്കയറ്റം (കോർ ഇൻഫ്ളേഷൻ) വർധിക്കുകയാണ്. അതിനാൽ വിലനിലവാരം ഉയരാതിരിക്കാൻ ആർബിഐ കഴുകൻ കണ്ണുകളോടെ കാവലിരിക്കേണ്ടി വരും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3mFp5QZ
via IFTTT

വാങ്ങൽശേഷി കുറയുന്നു: രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം താഴുന്നതായി ആർബിഐ

ഭാവിയെക്കുറിച്ച് രാജ്യത്തെ ജനങ്ങൾ ആശങ്കാകുലരാണെന്ന് ആർബിഐയുടെ കൺസ്യൂമർ കോൺഫിഡൻസ് സർവെ. രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം താഴുന്നതിനാൽ ചെലവഴിക്കൽശേഷിയിൽ കാര്യമായ കുറവുണ്ടായതായും സർവെ പറയുന്നു. ജനുവരിയിലെ 55.5 പോയന്റിൽനിന്ന് മാർച്ചിലെ കറന്റ് സിറ്റുവേഷൻ ഇൻഡക്സ് 53.1പോയന്റായികുറഞ്ഞു. 2020 സെപ്റ്റംബറിൽ എക്കാലത്തെയും താഴ്ന്ന നിലവാരമായ 49.9പോയന്റിലെത്തിയശേഷം തിരിച്ചുവരവിന്റെ പാതയിലായിരുന്നു. സമ്പദ്ഘടനയിലെ ചലനങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സർവെ. സൂചിക 100നുമുകളിലാണെങ്കിൽ ക്രയശേഷിയിൽ ഉപഭോക്താവിന് കൂടുതൽ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കാം. ഉപഭോക്താവിന്റെ വാങ്ങൽ മനോഭാവമാണ് സർവെയിൽ പ്രതിഫലിക്കുന്നത്. രാജ്യത്തെ 13 വലിയ നഗരങ്ങളിലെ കുടുംബങ്ങളെയാണ് സർവെയിൽ ഉൾപ്പെടുത്തിയത്. തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളുരു, ഭോപ്പാൽ, ചെന്നൈ, ഡൽഹി, ഗുവാഹട്ടി, ഹൈദരാബാദ്, ജെയ്പൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പട്ന തുടങ്ങിയ നഗരങ്ങളിലാണ് ഫെബ്രുവരി 27നും മാർച്ച് എട്ടിനുമിടയിൽ സർവെ സംഘടിപ്പിച്ചത്.

from money rss https://bit.ly/3mvOMTC
via IFTTT