121

Powered By Blogger

Monday, 3 February 2020

പേരിൽ നാടൻമുട്ട;കിട്ടുന്നത് നിറംമാറ്റിയത്

കോയമ്പത്തൂർ: ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ച് നാടൻ കോഴിമുട്ട തിരഞ്ഞെടുക്കുന്നവർ ശ്രദ്ധിക്കുക, നാടൻമുട്ടയെന്നപേരിൽ വിപണിയിലെത്തുന്നതിൽ നിറംമാറ്റിയ കോഴിമുട്ടകളും. കേരളത്തിലേക്ക് വൻതോതിൽ കോഴിമുട്ടയെത്തുന്ന തമിഴ്നാട്ടിൽനിന്നുതന്നെയാണ് ഈ നിറം കലർന്ന തട്ടിപ്പും. നിറംമാറ്റി മുട്ട വിപണിയിൽ നാടനെന്നപേരിൽ എത്തിക്കുന്ന വിവരം ലഭിച്ചതോടെ കോയമ്പത്തൂരിൽ ആറ് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ 3,900 മുട്ടകൾ കഴിഞ്ഞദിവസം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ-നിലവാര അതോറിറ്റി ഉദ്യോഗസ്ഥൻ തമിഴ്ശെൽവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇറച്ചിയും മുട്ടയും കൂടുതൽ വിറ്റുപോവുന്ന ഞായറാഴ്ചയാണ് വ്യാജ നാടൻമുട്ടയും കൂടുതലെത്തുന്നത്. അതുകൊണ്ട് ഞായറാഴ്ചയായിരുന്നു പരിശോധന. രാസവസ്തുക്കൾ, ചായപ്പൊടിയുടെ കറ തുടങ്ങിയവ ഉപയോഗിച്ചാണ് നിറം മാറ്റുന്നത്. ലഗോൺ മുട്ടക്കോഴിയിടുന്ന വെള്ളമുട്ടകളാണ് വിപണിയിൽ കൂടുതലുമെത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉത്പാദകകേന്ദ്രമായ തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്കുൾപ്പെടെ മുട്ടയെത്തുന്നത്. ഇവിടെനിന്ന് വൻതോതിൽ കയറ്റുമതിയുമുണ്ട്. കയറ്റുമതിക്ക് മുട്ടകൾക്ക് നിശ്ചിത തൂക്കം ആവശ്യമാണ്. തൂക്കം കുറവുള്ള മുട്ടകൾ തരംതിരിച്ച് മാറ്റും. ഇതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. തൂക്കവും വലിപ്പവും കുറവുള്ളവയാണ് നാടൻ കോഴിമുട്ടകൾ. നാമക്കലിൽനിന്നും സേലത്തുനിന്നും മറ്റും വലിപ്പം കുറഞ്ഞ മുട്ടകൾ വാങ്ങി നിറംമാറ്റിയാണ് നാടൻമുട്ട എന്നപേരിൽ ഇടനിലക്കാർ വിപണിയിലെത്തിക്കുന്നത്. വിപണയിലുള്ള സൽപേരിന് കളങ്കമുണ്ടാവുമെന്നതിനാൽ പ്രധാന മുട്ട ഉത്പാദകരൊന്നും ഇത്തരം തട്ടിപ്പ് നടത്താറില്ല. അഞ്ചുരൂപയ്ക്ക് വെള്ളമുട്ട വിൽക്കുമ്പോൾ നാടൻമുട്ടയെന്ന പേരിൽ ഏഴും എട്ടും രൂപയ്ക്കാണ് നിറംമാറ്റിയ മുട്ട വിൽക്കുന്നത്. കടയിൽനിന്ന് വാങ്ങുമ്പോൾ ഉപഭോക്താവിന് ഈ തട്ടിപ്പ് എളുപ്പത്തിൽ കണ്ടുപിടിക്കാനാവില്ല. എന്നാൽ, കുറച്ചുനേരം വെള്ളത്തിലിട്ടാൽ നിറം ഇളകിവരുന്ന തരത്തിലുള്ള വ്യാജൻമാരുമുണ്ട്. വ്യാജനെ തിരിച്ചറിയാനുള്ള ഒരു വഴിയും അതാണ്. ഉയർന്നവില കൊടുത്തിട്ടും നാടൻമുട്ടയുടെ ഗുണമുണ്ടാവില്ല എന്നതാണ് നിറംമാറ്റിയ മുട്ടയുടെ പ്രശ്നം.

from money rss http://bit.ly/2Sb3iSc
via IFTTT

സെന്‍സെക്‌സ് കുതിച്ചു; 400 ലേറെ പോയന്റ് നേട്ടം

മുംബൈ: ബജറ്റ് ദിനത്തിലെ തളർച്ചയിൽനിന്ന് ഓഹരി വിപണി കരകയറി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടനെ 400 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 125 പോയന്റ് നേട്ടത്തിൽ 11,800 നിലവാരത്തിലുമെത്തി. സെൻസെക്സ് ഓഹരികളിൽ എച്ച്ഡിഎഫ്സി മുന്നുശതമാനത്തോളം ഉയർന്നു. റിലയൻസ് 1.5ശതമാനവും ടിസിഎസ്, ഇൻഫോസിസ് എന്നിവ ഒരുശതമാനവും നേട്ടത്തിലാണ്. കൊറോണ ഭീതിയിലാണെങ്കിലും ചൈനയിലെ ഉൾപ്പടെ മറ്റ് ഏഷ്യൻ വിപണികളും നേട്ടത്തിലാണ്. ബിഎസ്ഇയിലെ 1114കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 351 ഓഹരികൾ നഷ്ടത്തിലുമാണ്. 58 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഹീറോ മോട്ടോർകോർപ്, ഗെയിൽ, ഐഒസി, എച്ച്ഡിഎഫ്സി ബാങ്ക്, കോൾ ഇന്ത്യ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. യെസ് ബാങ്ക്, ബ്രിട്ടാനിയ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex gains 400 points in opening trade

from money rss http://bit.ly/397KQk2
via IFTTT

ചൂണ്ടയിൽ ചൈനീസ് ഇരകൾ; കുരുങ്ങുന്നത് ഭീമൻ മീനുകൾ

ചൂണ്ടയിൽ കുടുങ്ങിയ നെടുവ മീനുമായി നിസാമുദീൻ കൊല്ലം: ചൂണ്ടയിടാൻ ഇനി ഇരതേടിപ്പോകേണ്ടതില്ല. കൃത്രിമ ഇരകൾ വിപണി കീഴടക്കുന്നു. ചൂണ്ടയിടുന്നത് ഹോബിയാക്കിയവരുടെ പുതിയഹരമാണ് ചൈനയിൽനിന്നുള്ള ഇത്തരം കൃത്രിമ ഇരകൾ. ഭീമൻ മീനുകൾവരെ ഇതിൽ കുടുങ്ങുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പുത്തൻ ചൂണ്ടകൾക്കൊപ്പം ഇരകളും വിപണിയിൽ വ്യാപകമായിരിക്കുകയാണ്. ഓൺലൈൻ വിപണിയിലും ഇവ സജീവം. ജീവനുള്ള കൊഞ്ചുപോലുള്ള ഇരകളെ കിട്ടും, ചുരുങ്ങിയ വിലയ്ക്ക്. എന്നാൽ വമ്പൻ മീനുകളെ കുരുക്കാൻ ചൂണ്ട സഹിതമുള്ള കൃത്രിമ മീനുകളെയാണ് ഉപയോഗിക്കുന്നത്. ഫിഷിങ് ലൂർ എന്നറിയപ്പെടുന്ന ഇവയ്ക്ക് 150 രൂപമുതൽ 4,000 രൂപവരെയുണ്ട്. ഫിഷിങ് ഷാഡ് ആണ് മറ്റൊരിനം. ഇവ റബ്ബർ കൊണ്ട് നിർമിച്ചവയാണ്. മീനിന്റെ രൂപവും നിറവുമുള്ളവ. ചിലതിന് മീനുകളെ ആകർഷിക്കാനുള്ള കൃത്രിമ മണവും ഉണ്ട്. സദ്കി എന്നറിയപ്പെടുന്ന മാലപോലെ ഇരകളെ കോർത്ത് ഒരേസമയം ഒട്ടേറെ മീനുകളെ പിടിക്കുന്ന രീതിയും വ്യാപകം. പുലിമുട്ടിലും കൊല്ലം ശക്തികുളങ്ങര ഫിഷിങ്ഹാർബറിനപ്പുറം കടലും കായലും സംഗമിക്കുന്നിടത്തും ഇത്തരം ചൂണ്ടയുമായിരിക്കുന്ന ഒരുപാടുപേരെ കാണാം. ചാത്തൻസേവാമഠം, വിളക്കുമാടം ഗ്രൂപ്പ്, ഷോർലൈൻ ടാക്കിൾ... ചൂണ്ടയിടൽ ഹോബിയാക്കിയവരുടെ വാട്സാപ്പ് ഗ്രൂപ്പും അനുദിനം ഉടലെടുക്കുന്നുണ്ട് കൊല്ലത്ത്. ചൂണ്ടയുമായി ഇവർ സഞ്ചരിക്കുന്ന ദൂരമോ? തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ, പിന്നെ പെരുമാതുറ, തമിഴ്നാട്ടിലേക്ക് കടന്ന് പൂംപുഹാർ, തൂത്തുക്കുടി അങ്ങനെ പോകുന്നു. 750 മുതൽ 60,000 രൂപവരെയുള്ള ഫിഷിങ്റോഡ് അഥവാ ചൂണ്ട ഇവിടെ ലഭ്യമാണ്. അതിനേക്കാൾ കൂടിയതും വിപണിയിലുണ്ട്. ഇതിൽ ചുറ്റിയിടുകയും ആവശ്യാനുസരണം അയച്ചും മുറുക്കിയും ഉപയോഗിക്കുകയും ചെയ്യുന്ന നൂലിന് 300 മീറ്ററിന് 300 രൂപ മുതൽ 6,000-7,000 ഒക്കെയാണ് വില. വില കൂടുന്തോറും ബലം കൂടും. ഇത് കറക്കാൻ ഉപയോഗിക്കുന്ന റീലിന് 1,000 മുതൽ 30,000 വരെയാണ് വില. ഇതെല്ലാംകൂടെ ചേരുമ്പോൾ ചൂണ്ടയിടലിന്റെ മൂലധനം വിചാരിച്ചിടത്തൊന്നും നിൽക്കില്ല. “ചിലപ്പോൾ വലിയ മീൻ വിൽക്കുമ്പോൾ നല്ല വില ലഭിക്കും. പക്ഷേ പണത്തെക്കാൾ ഇതിന്റെ ഹരമാണ് പ്രധാനം”-നിസാമുദീൻ പറഞ്ഞു.

from money rss http://bit.ly/3b8MwMk
via IFTTT

സെന്‍സെക്‌സ് 137 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ബജറ്റ് ദിവസത്തെ കനത്ത നഷ്ടത്തെ അതിജീവിച്ച് സെൻസെക്സ് 137 പോയന്റ് ഉയർന്ന് 39,872ൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 46 പോയന്റ് നേട്ടത്തിൽ 11,708ലിലും. നെസ് ലെ ഇന്ത്യ(6%), ഹിന്ദുസ്ഥാൻ യുണലിവർ(5%), ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ(4%വീതം)നേട്ടമുണ്ടാക്കി. അതേസമയം, ഐടിസി മൂന്നുശതമാനവും ടിസിഎസ് രണ്ടുശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയിലെ മിക്കവാറും സൂചികകൾ നേട്ടത്തിലായിരുന്നു. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, ലോഹം, സ്വകാര്യ ബാങ്ക് സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഐടി, പൊതുമേഖല ബാങ്ക് സൂചികകളാണ് നഷ്ടത്തിലായത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 212 പോയന്റും സ്മോൾ ക്യാ്പ് സൂചിക 50 പോയന്റും ഉയർന്നു. കൊറോണ വൈറസ് ബാധ ചൈന ഉൾപ്പടെയുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ വിപണികളെ ബാധിച്ചു. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലെ മിക്കവാറും സൂചികകൾ നഷ്ടത്തിലായിരുന്നു. The Sensex ended 137 points higher

from money rss http://bit.ly/38X2p6q
via IFTTT

നികുതി ഘടനയിലെമാറ്റം ബാധിക്കുക ഇന്‍ഷുറന്‍സിനെയും ടാക്‌സ് സേവിങ് ഫണ്ടുകളെയും

നികുതി ഘടനയിൽ വരുത്തിയമാറ്റം കൂടുതൽ ബാധിക്കുക ലൈഫ് ഇൻഷുറൻസിനെയും ടാക്സ് സേവിങ് ഫണ്ടുകളെയും. 80സി വിഭാഗത്തിലുള്ള നിക്ഷേപങ്ങളുടെ പരിധിയിൽ വരുന്ന ലൈഫ് ഇൻഷുറൻസ്, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം(ഇഎൽഎസ്എസ്) എന്നിവ പുതിയ ടാക്സ് ഘടന സ്വീകരിക്കുന്നതോടെ പുറത്താകും. ശമ്പള വരുമാനക്കാരായ നിരവധിപേർ നികുതിയിളവിനായി നിക്ഷേപം നടത്തയിരുന്നത് ഈ പദ്ധതികളിലാണ്. ലൈഫ് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസിൽ ചേരാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുന്നതിന്റെ ഒരുകാരണം നികുതി ഒഴിവ് ലഭിക്കുമെന്നതാണ്. സാമ്പത്തികവർഷം 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് ഇളവ് ലഭിച്ചിരുന്നത്. എന്നാൽ, ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി ഘടന സ്വീകരിക്കുന്നവർക്ക് ഈ ഇളവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ലൈഫ് ഇൻഷുറൻസ് കമ്പനികൾ നിക്ഷേപകരുടെ പ്രതികരണം നിരീക്ഷിച്ചുവരികയാണ്. ഏതായാലും ബജറ്റ് പ്രഖ്യാപനം പുറത്തുവന്നതോടെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ജനുവരി-മാർച്ച് കാലയളവിലാണ് നികുതിയിളവിനായി പദ്ധതിയിൽ ചേരുന്നതും പ്രീമിയം കൂടുതലായി അടയ്ക്കുന്നതും. അതുകൊണ്ടുതന്നെ തുടർന്നുള്ള മാസങ്ങളിൽ ഇത് വിപണിയിൽ പ്രതിഫലിക്കും. മ്യൂച്വൽ ഫണ്ടുകൾ പഴയ നികുതി സ്ലാബിൽ തുടരാൻ ആഗ്രഹിക്കുന്നവർമാത്രമാണ് ഇനി ടാക്സ് സേവിങ് ഫണ്ടിൽ നിക്ഷേപിക്കുക. മൂന്നുവർഷംമാത്രം ലോക്ക് ഇൻ പിരിയഡ് ഉള്ളതിനാൽ നിക്ഷേപകരിൽ പലരും നികുതി കിഴിവിനായി ടാക്സ് സേവിങ് ഫണ്ടുകളിലാണ് നിക്ഷേപം നടത്തിയിരുന്നത്. ലൈഫ് ഇൻഷുറൻസിനുപോലും അഞ്ചുവർഷമാണ് നിക്ഷേപം കൈവശം സൂക്ഷിക്കേണ്ടത്. 2019 ഡിസംബറിലെ കണക്കുപ്രകാരം ടാക്സ് സേവിങ് ഫണ്ടുകളിലെ മാത്രം മൊത്തം നിക്ഷേപം 99,817 കോടി രൂപയാണ്. 2018ലെ കണക്കുപ്രകാരം 88,512 കോടിയും 2017 ഡിസംബറിലേതുപ്രകാരം 80,891 കോടി രൂപയുമാണ്. നിക്ഷേപവും നികുതിയിളവുകളും മറ്റുമുള്ള നൂലമാലകൾ ഒഴിവാക്കാൻ പുതുതലമുറ ടാക്സ് സേവിങ് ഫണ്ടുകളെയും ലൈഫ് ഇൻഷുറൻസിനെയും പടിക്കുപുറത്തുനിർത്തുമെന്നുതന്നെയാണ് വിലയിരുത്തൽ. ഇവയെല്ലാം ഒഴിവാക്കി പുതിയ നികുതി ഘടന സ്വീകരിക്കാനാകും മില്ലേനിയൽസിന് താൽപര്യം.

from money rss http://bit.ly/2GMJf79
via IFTTT