121

Powered By Blogger

Monday, 3 February 2020

നികുതി ഘടനയിലെമാറ്റം ബാധിക്കുക ഇന്‍ഷുറന്‍സിനെയും ടാക്‌സ് സേവിങ് ഫണ്ടുകളെയും

നികുതി ഘടനയിൽ വരുത്തിയമാറ്റം കൂടുതൽ ബാധിക്കുക ലൈഫ് ഇൻഷുറൻസിനെയും ടാക്സ് സേവിങ് ഫണ്ടുകളെയും. 80സി വിഭാഗത്തിലുള്ള നിക്ഷേപങ്ങളുടെ പരിധിയിൽ വരുന്ന ലൈഫ് ഇൻഷുറൻസ്, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം(ഇഎൽഎസ്എസ്) എന്നിവ പുതിയ ടാക്സ് ഘടന സ്വീകരിക്കുന്നതോടെ പുറത്താകും. ശമ്പള വരുമാനക്കാരായ നിരവധിപേർ നികുതിയിളവിനായി നിക്ഷേപം നടത്തയിരുന്നത് ഈ പദ്ധതികളിലാണ്. ലൈഫ് ഇൻഷുറൻസ് ലൈഫ് ഇൻഷുറൻസിൽ ചേരാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുന്നതിന്റെ ഒരുകാരണം നികുതി ഒഴിവ് ലഭിക്കുമെന്നതാണ്. സാമ്പത്തികവർഷം 1.5 ലക്ഷം രൂപവരെയുള്ള നിക്ഷേപത്തിനാണ് ഇളവ് ലഭിച്ചിരുന്നത്. എന്നാൽ, ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി ഘടന സ്വീകരിക്കുന്നവർക്ക് ഈ ഇളവ് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ ലൈഫ് ഇൻഷുറൻസ് കമ്പനികൾ നിക്ഷേപകരുടെ പ്രതികരണം നിരീക്ഷിച്ചുവരികയാണ്. ഏതായാലും ബജറ്റ് പ്രഖ്യാപനം പുറത്തുവന്നതോടെ ഇൻഷുറൻസ് കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ജനുവരി-മാർച്ച് കാലയളവിലാണ് നികുതിയിളവിനായി പദ്ധതിയിൽ ചേരുന്നതും പ്രീമിയം കൂടുതലായി അടയ്ക്കുന്നതും. അതുകൊണ്ടുതന്നെ തുടർന്നുള്ള മാസങ്ങളിൽ ഇത് വിപണിയിൽ പ്രതിഫലിക്കും. മ്യൂച്വൽ ഫണ്ടുകൾ പഴയ നികുതി സ്ലാബിൽ തുടരാൻ ആഗ്രഹിക്കുന്നവർമാത്രമാണ് ഇനി ടാക്സ് സേവിങ് ഫണ്ടിൽ നിക്ഷേപിക്കുക. മൂന്നുവർഷംമാത്രം ലോക്ക് ഇൻ പിരിയഡ് ഉള്ളതിനാൽ നിക്ഷേപകരിൽ പലരും നികുതി കിഴിവിനായി ടാക്സ് സേവിങ് ഫണ്ടുകളിലാണ് നിക്ഷേപം നടത്തിയിരുന്നത്. ലൈഫ് ഇൻഷുറൻസിനുപോലും അഞ്ചുവർഷമാണ് നിക്ഷേപം കൈവശം സൂക്ഷിക്കേണ്ടത്. 2019 ഡിസംബറിലെ കണക്കുപ്രകാരം ടാക്സ് സേവിങ് ഫണ്ടുകളിലെ മാത്രം മൊത്തം നിക്ഷേപം 99,817 കോടി രൂപയാണ്. 2018ലെ കണക്കുപ്രകാരം 88,512 കോടിയും 2017 ഡിസംബറിലേതുപ്രകാരം 80,891 കോടി രൂപയുമാണ്. നിക്ഷേപവും നികുതിയിളവുകളും മറ്റുമുള്ള നൂലമാലകൾ ഒഴിവാക്കാൻ പുതുതലമുറ ടാക്സ് സേവിങ് ഫണ്ടുകളെയും ലൈഫ് ഇൻഷുറൻസിനെയും പടിക്കുപുറത്തുനിർത്തുമെന്നുതന്നെയാണ് വിലയിരുത്തൽ. ഇവയെല്ലാം ഒഴിവാക്കി പുതിയ നികുതി ഘടന സ്വീകരിക്കാനാകും മില്ലേനിയൽസിന് താൽപര്യം.

from money rss http://bit.ly/2GMJf79
via IFTTT