2018 മാർച്ചിലാണ് കൊച്ചി സ്വദേശിയായ വിവേക് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം തുടങ്ങിയത്. മികച്ച അഞ്ച് ഫണ്ടുകൾ തിരഞ്ഞെടുത്ത് രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചു. നിക്ഷേപം വളരുന്നത് ഇടക്കിടെ പരിശോധിച്ച് അദ്ദേഹം തൃപ്തിയടഞ്ഞു. നേട്ടം 25 ശതമാനത്തിലേറെയായി. ഓഹരി വിപണി കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അതുവഴി തന്റെ നേട്ടംവർധിക്കുമെന്നും കണക്കുകൂട്ടിയിരുന്ന വിവേകിന് പിന്നീട് കാണാൻ കഴിഞ്ഞത് വിപണിയുടെ തകർച്ചയാണ്. 2019 ജൂലായ് അഞ്ചിനുശേഷം ഓഹരി വിപണികൾ തകർന്നടിയുന്നതാണ് വിവേക് കണ്ടത്. നിക്ഷേപിച്ച തുകപോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഓഗസ്റ്റിൽ അത്യാവശ്യമായി വന്നപ്പോൾ, നഷ്ടക്കണക്കുകൾ നോക്കി നെടുവീർപ്പിട്ട് പണം തിരിച്ചെടുക്കേണ്ട അവസ്ഥയുമുണ്ടായി. ഇത് വിവേകിന്റെ മാത്രം അനുഭവമല്ല. ഓഹരി വിപണി മികച്ച നേട്ടത്തിൽ തുടരുമ്പോൾ മികച്ച നേട്ടമുണ്ടാക്കിയ മ്യൂച്വൽ ഫണ്ടുകൾ വിറ്റ് ലാഭമെടുക്കണോയെന്ന് നിക്ഷേപകന് സ്വാഭാവികമായും സംശയം ഉണ്ടാകും. വിപണി മറ്റൊരു തിരുത്തലിന് വഴിമാറുന്നതിന് മുമ്പ് ഫണ്ടുകൾ വിറ്റ് താരതമ്യേന സുരക്ഷിതമായ നിക്ഷേപമാർഗങ്ങളിലേയ്ക്ക് മാറുന്നതല്ലേ ഉചിതമെന്ന് പലരും ചിന്തിച്ചേക്കാം. എന്ത് നിലപാട് സ്വീകരിക്കാമെന്ന് നോക്കാം സുചികയുമായി താരതമ്യം ചെയ്യുക ബെഞ്ച്മാർക്ക് സൂചികയെ അടിസ്ഥാനമാക്കിയാണ് ഫണ്ടുകളുടെ പ്രവർത്തനം. ബന്ധപ്പെട്ട സൂചികകളേക്കാൾ മികച്ച നേട്ടം നിങ്ങളുടെ ഫണ്ട് നൽകിയിട്ടുണ്ടെങ്കിൽ നിക്ഷേപം തുടരുക. സൂചികയ്ക്ക് താഴെയാണ് നേട്ടമെങ്കിൽ അക്കാര്യം പരിശോധിച്ച് വിറ്റൊഴിയുകയോ മറ്റ് ഫണ്ടിലേയ്ക്ക് മാറുകയോ ചെയ്യുക. അതായത്, നിങ്ങൾ നിക്ഷേപിച്ച എക്സ് എന്ന ഫണ്ട് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 12 ശതമാനമാണ് നേട്ടം നൽകിയതെന്ന് കരുതുക. അതേസമയം, ഫണ്ട് അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള ബെഞ്ച് മാർക്ക് നൽകിയ നേട്ടം 15 ശതമാനമാണെന്നും കരുതുക. അങ്ങനെയെങ്കിൽ ഫണ്ട് വിറ്റൊഴിഞ്ഞ് ലാഭമെടുക്കാൻ മടിക്കേണ്ട. നിക്ഷേപ ലക്ഷ്യം പൂർത്തിയായാൽ വ്യക്തമായ ലക്ഷ്യത്തോടെയായിരിക്കും നിക്ഷേപകരിൽ പലരും മ്യൂച്വൽഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് കാല ജീവതം എന്നിവ അവയിൽ ചിലതുമാത്രം. വിപണി മികച്ച നേട്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ നിക്ഷേപ ലക്ഷ്യം പൂർത്തിയായിട്ടുണ്ടെങ്കിൽ, ഫണ്ടുകൾ വിറ്റൊഴിഞ്ഞ് ലാഭമെടുക്കാം. ഉദാഹരണത്തിന്, റിട്ടയർമെന്റ് ജീവിതം ലക്ഷ്യംവെച്ച് 15 വർഷമായി നിക്ഷേപം തുടരുന്നു എന്നിരിക്കട്ടെ. അയാളുടെ ലക്ഷ്യതുകയായ ഒരു കോടി രൂപയിൽ നിലവിലെ നിക്ഷേപമെത്തിയിട്ടുണ്ടെങ്കിൽ മടിക്കേണ്ട. പ്രായം കണക്കിലെടുത്ത് സുരക്ഷിതമായ ഡെറ്റ് സ്കീമുകളിലേയ്ക്ക് പണം മാറ്റുക. ബാങ്ക് എഫ്ഡിയിൽ നിക്ഷേപിക്കുകയുമാകാം. നിശ്ചിത മാസവരുമാനം ഇതിലൂടെ നേടാം. ലക്ഷ്യത്തോടടുത്തില്ലെങ്കിൽ അഡൈ്വസറുടേയോ, സുഹൃത്തിന്റേയോ പ്രേരണയാലാകാം നിങ്ങൾ ഫണ്ടിൽ നിക്ഷേപിച്ചത്. നിക്ഷേപ ലക്ഷ്യപൂർത്തീകരണത്തിന് യോജിച്ചതല്ലാത്ത സെ്കടറൽ ഫണ്ടുകളോ മറ്റോ ആയിരിക്കാം അവ. അതല്ലെങ്കിൽ പ്രത്യേക ഫണ്ടിൽ തുടരുന്നതുകൊണ്ട് നിക്ഷേപലക്ഷ്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണെന്നിരിക്കട്ടെ, ഈ സാഹചര്യത്തിൽ പുനപരിശോധന നടത്തുക. തീരുമാനമെടുക്കുക. ഉദാഹരണത്തിന്, മകന്റെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യംവെച്ച് നിങ്ങൾ സെക്ടർ ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് വിറ്റൊഴിയുക. കാരണം, പ്രത്യേക വിഭാഗത്തിലെ ഓഹരികളെ മാത്രം ലക്ഷ്യമിടുന്ന ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത വർധിപ്പിക്കും. അത് നിങ്ങളുടെ നിക്ഷേപതുകപോലും നഷ്ടപ്പെടുത്തിയേക്കാം. എസ്ഐപി മാതൃകയിൽ നിക്ഷേപം തുടരുക വിപണിയുടെ കയറ്റ, ഇറക്കങ്ങൾ ആർക്കും പ്രവചിക്കാനാവില്ല. ഏറ്റവും താഴ്ന്ന് നിൽക്കുമ്പോൾ നിക്ഷേപം നടത്താനോ ഏറ്റവും ഉയരത്തിൽനിൽക്കുമ്പോൾ വിറ്റൊഴിയാനോ ആർക്കുംകഴിയില്ലെന്ന് മനസിലാക്കുക. ഇവിടെയാണ് സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റിന്റെ പ്രസക്തി. ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുവേണ്ടി മാസംതോറും എസ്ഐപി മാതൃകയിൽ നിക്ഷേപിച്ചാൽ മികച്ചനേട്ടം പ്രതീക്ഷിക്കാം. എന്നിരുന്നാലും എപ്പോൾ ഫണ്ട് വിറ്റൊഴിയണമെന്ന് വ്യക്തമായ ധാരണ നിക്ഷേപകന് ഉണ്ടാകണം. ശ്രദ്ധിക്കാൻ: മ്യൂച്വൽ ഫണ്ടിലും ഓഹരി വിപണിയിലും ഒറ്റത്തവണ നിക്ഷേപം ഒഴിവാക്കുക. ദീർഘകാല ലക്ഷ്യത്തിനായി(ചുരുങ്ങിയത് അഞ്ചുമുതൽ ഏഴുവർഷം)മാത്രം എസ്ഐപി മാതൃകയിൽ നിക്ഷേപം നടത്തുക. ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുക. antonycdavis@gmail.com
from money rss http://bit.ly/32wg8hv
via IFTTT
from money rss http://bit.ly/32wg8hv
via IFTTT