രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയിൽ ബാങ്കിലെത്താതെയും അക്കൗണ്ട് തുടങ്ങാം. ഇൻസ്റ്റ സേവിങ്സ് ബാങ്ക് അക്കൗണ്ട് സംവിധാനം പുനഃരാരംഭിച്ചതിനെതുടർന്നാണിത്. കോവിഡ് വ്യാപനത്തെതുടർന്നാണ് ബാങ്കിലെത്താതെയും അക്കൗണ്ട് തുറക്കാനുള്ള സൗകര്യം എസ്ബിഐ വീണ്ടുമൊരുക്കുന്നത്. സ്മാർട്ട്ഫോണിൽ ബാങ്കിന്റെ യോനോ ആപ്പ് ഡൗൺലോഡ് ചെയ്യുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. പാനോ, ആധാറോ ഉണ്ടെങ്കിൽ ഡിജിറ്റലായി അക്കൗണ്ട് തുറക്കാം. ഇൻസ്റ്റ അക്കൗണ്ട് തുറക്കുന്നവർക്ക് രൂപെ ഡെബിറ്റ് കാർഡ്...