121

Powered By Blogger

Friday, 12 June 2020

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാന്‍ രാജ്യത്ത് നിയമംവരുന്നു

ന്യൂഡൽഹി: ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് ഉടനെ നിരോധിച്ചേക്കും. അതിനായി നിയമനിർമാണത്തിനുള്ള ശ്രമത്തിലാണ് സർക്കാർ. റിസർവ് ബാങ്കിന്റെ വിജ്ഞാപനംകൊണ്ടുമാത്രം രാജ്യത്ത് ക്രിപ്റ്റോ ഇടപാടുകൾ ഫലപ്രദമായി നിരോധിക്കാനാവില്ലെന്ന വിലിയിരുത്തലിനെതുടർന്നാണ് നിയമനിർമാണം പരിഗണിക്കുന്നത്. 2018 ഏപ്രിൽ മാസത്തിൽ ക്രിപ്റ്റോ കറൻസി ഇപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണംകൊണ്ടുവന്നെങ്കിലും കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി നിരോധനംനീക്കി ഉത്തരവിട്ടിരുന്നു. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ)യുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. സുപ്രീംകോടതിയുടെ ഉത്തരവുവന്നെങ്കിലും ആർബിഐ ഇതുസംബന്ധിച്ച് വിശദാംശങ്ങൾ നൽകാത്തതിനാൽ ബാങ്കുകൾ ക്രിപ്റ്റോ ഇടപാടുകൾ അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും മറ്റുവഴികളിൽ രാജ്യത്ത് ഇടപാടുകൾ വ്യാപകമായി നടന്നിരുന്നു. 2019 ജൂലായിൽ സർക്കാർ നിയമിച്ച സമിതി, ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം തയ്യാറാക്കിയിരുന്നു. ഇടപാട് നടത്തുന്നവർക്ക് 25 കോടി രൂപവരെ പിഴയും 10വർഷംവരെ തടവും ശിക്ഷ നൽകണമന്നായിരുന്നു സമിതിയുടെ നിർദേശം. With a law, India plans lasting ban on cryptocurrency

from money rss https://bit.ly/2Yw2dra
via IFTTT