121

Powered By Blogger

Tuesday, 17 September 2019

10 വര്‍ഷക്കാലയളവില്‍ 20ലേറെ ഫണ്ടുകള്‍ നല്‍കിയത് നാലിരട്ടിയിലേറെ നേട്ടം

കഴിഞ്ഞ ഒരുവർഷത്തെ ആദായ കണക്ക് പരിശോധിക്കുമ്പോൾ 90 ശതമാനം മ്യൂച്വൽ ഫണ്ടുകളും നഷ്ടത്തിലാണെന്നുകാണാം. രണ്ടുവർഷത്തെ നേട്ടത്തിന്റെ കണക്കുനോക്കിയാലും ആശക്കുവകയില്ല. 56 ശതമാനം ഫണ്ടുകളും ഈ ഗണത്തിൽപ്പെടും. മൂന്നുവർഷത്തെ കണക്കുനോക്കിയാലോ മൂന്നിലൊന്ന് ഫണ്ടുകൾ നഷ്ടത്തിലാണെന്നുകാണം. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സമ്പത്ത് സ്വരുക്കൂട്ടാൻ മ്യൂച്വൽ ഫണ്ടുകൾ യോജിച്ചതല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒന്നും രണ്ടും മുന്നും വർഷത്തെ കണക്കൊക്കെ അവിടെ നിൽക്കട്ടെ, ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കാൻ കഴിയുന്ന നേട്ടം നൽകാൻ കഴിയുന്നവയാണ് ഫണ്ടുകളെന്ന് ഇപ്പോഴും വ്യക്തമാണ്. അഞ്ചുവർഷത്തെ നേട്ടക്കണക്കുപരിശോധിക്കുമ്പോൾ മൂന്നുഫണ്ടുകൾ നിക്ഷേപകർക്ക് ഇരട്ടി ആദായം നൽകിയതായി കാണാം. മിറ അസെറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട്, എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട്, ആദിത്യ ബിർള സൺലൈഫ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട് എന്നിവയാണവ. ഇക്കാലയളവിൽ നാല് ഫണ്ടുകൾ മാത്രമാണ് നെഗറ്റീവ് റിട്ടേൺ നൽകിയത്. കഴിഞ്ഞ ആറുവർഷത്തെ ആദായം പരിശോധിച്ചാൽ മൂന്ന് ഫണ്ടുകൾ നിക്ഷേപകർക്ക് നാലിരട്ടി നേട്ടം നൽകിയതായി കാണാം. 17 ഓഹരി അധിഷ്ഠിത ഫണ്ടുകൾ ഈ കാലയളവിൽ നൽകിയത് മൂന്നിരട്ടിയിലേറെ നേട്ടമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽപെട്ടവയാണ് ഇത്രയും നേട്ടംനൽകിയ ഫണ്ടുകളിലേറെയും. (കൂടുതൽ റിസ്ക് എടുത്താൽ ദീർഘകാലയളവിൽ കൂടുതൽ നേട്ടം ലഭിക്കുമെന്നതിന് ഉദാഹരണമാണീ ഫണ്ടുകൾ). ആറുവർഷക്കാലയളവിൽ 238 ഫണ്ടുകളിൽ 172 ഫണ്ടുകൾ നിക്ഷേപകന് ഇരട്ടി ആദായം നൽകി. 238 ഫണ്ടുകളിൽ ഒരൊറ്റ ഫണ്ടുപോലും ഈകാലയളവിൽ നെഗറ്റീവ് റിട്ടേൺ നൽകിയില്ല. ഇനി പത്തുവർഷത്തെ കണക്കുനോക്കാം. 2009 സെപ്റ്റംബറിൽ നടത്തിയ നിക്ഷേപത്തിന്മികച്ച ആദായമാണ് ഫണ്ടുകൾ നൽകിയത്. 2008ലെ തകർച്ചക്കുശേഷം തിരിച്ചുകയറുന്ന സമയമായിരുന്നു അത്. നിക്ഷേപകരെപ്പോലും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് ഈകാലയളവിൽ ചില ഫണ്ടുകൾ നൽകിയത്. കാനാറ റൊബേക്കോ ഏമേർജിങ് ഇക്വിറ്റീസ്, ആദിത്യ ബിർള എസ്എൽ എംഎൻസി ഫണ്ട്, ഐസിഐസിഐ പ്രൂഡൻഷ്യൽ എഫ്എംസിജി ഫണ്ട് എന്നിവ അഞ്ചിരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 18ഓളം ഓഹരി ഫണ്ടുകൾ ഈകാലയളവിൽ നാലിരട്ടിയിലേറെ നേട്ടം നിക്ഷേപകന് നൽകി. 63 പദ്ധതികൾ മൂന്നിരട്ടിയിലേറെയും നേട്ടം നിക്ഷേപകന് സമ്മാനിച്ചു. ലാർജ് ക്യാപ്, മിഡ് ക്യാപ്, മൾട്ടി ക്യാപ്, ലാർജ് ആന്റ് മിഡ് ക്യാപ്, സ്മോൾ ക്യാപ്, ടാക്സ് സേവിങ്, സെക്ടറൽ ആന്റ് തീമാറ്റിക്, ഡിവിഡന്റ് യീൽഡ്, കോൺട്ര ഫണ്ട്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങിയവയാണ് ആദായ നിരക്ക് പരിശോധിക്കുന്നതിന് പരിഗണിച്ചത്. ശ്രദ്ധിക്കാൻ: ഫണ്ടുകൾ മുൻകാലങ്ങളിൽ നൽകിയ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. സെക്ടറൽ ആന്റ് തീമാറ്റിക് ഫണ്ടുകൾനിക്ഷേപത്തിന് ശുപാർശ ചെയ്യുന്നില്ല. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിനും നഷ്ടസാധ്യത കൂടുതലാണ്. എസ്ഐപിയായി നിക്ഷേപിച്ചാൽ നഷ്ടസാധ്യത കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാം.

from money rss http://bit.ly/34THfVu
via IFTTT

അടുത്ത ഉത്തേജന പാക്കേജിന്റെ രൂപരേഖ തയ്യാറായി

ന്യൂഡൽഹി: സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ അടുത്തഘട്ടം ബുസ്റ്റർ പ്ലാൻ തയ്യാറായതായി ധനമന്ത്രാലയം. കുറച്ചുദിവസങ്ങൾക്കുള്ളിൽ ധനമന്ത്രി നിർമല സീതാരാമൻ പുതിയ തീരുമാനങ്ങൾ പ്രഖ്യാപിക്കും. രാജ്യത്തിന്റെ വളർച്ച അഞ്ചുശതമാനത്തിലേയ്ക്ക് താഴ്ന്നതിനെതുടർന്നാണ് സർക്കാർ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്. ആദ്യത്തെ പ്രഖ്യാപനമുണ്ടായത് ഓഗസ്റ്റ് 23നാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾക്കും രാജ്യത്തെ വൻകിട നിക്ഷേപകർക്കും ഏർപ്പെടുത്തിയ സർച്ചാർജ് പിൻവലിക്കുകയായിരുന്നു അന്ന് ചെയ്തത്. റിയൽ എസ്റ്റേറ്റ്, കയറ്റുമതി, ബാങ്ക് എന്നീ മേഖലകൾക്കുള്ള ഉത്തേജന പാക്കേജായിരുന്നു ഈയിടെ ധനമന്ത്രി പ്രഖ്യാപിച്ചത്. ഈയാഴ്ച ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രികൂടി പങ്കെടുക്കും. വാഹനം, എഫ്എംസിജി, ഹോട്ടൽ എന്നീ മേഖലകളിലെ ജിഎസ്ടി നിരക്കുകൾ കുറച്ചേക്കുമെന്നാണ് സൂചന.

from money rss http://bit.ly/34NdTYV
via IFTTT

സെന്‍സെക്‌സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ ആശ്വസം. സെൻസെക്സ് 201 പോയന്റ് ഉയർന്ന് 36679ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തിൽ 10871ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 181 ഓഹരികൾ നഷ്ടത്തിലുമാണ്. വാഹനം, ഓയിൽ ആന്റ് ഗ്യാസ്, ലോഹം, ഫാർമ, ഊർജം, ഇൻഫ്ര ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. എഫ്എംസിജി, ഐടി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യൻ ഹോട്ടൽസ്, എച്ച്പിസിഎൽ, ഗ്രാഫൈറ്റ് ഇന്ത്യ, ഐഒസി, ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, ഇന്ത്യബുൾസ് ഹൗസിങ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, മാരുതി സുസുകി, ഒഎൻജിസി, യുപിഎൽ, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. stock market gains 201 pts

from money rss http://bit.ly/2NkHjbv
via IFTTT

ഇപിഎഫ് പലിശ 8.65 ശതമാനംതന്നെ

ന്യൂഡൽഹി: 2018-19 സാമ്പത്തിക വർഷത്തിൽ ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നൽകാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ 8.55 ശതമാനമായിരുന്നു പലിശ. കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാങ് വാറാണ് ഇക്കാര്യം അറിയിച്ചത്. ഇപിഎഫ്ഒയിലെ ആറുകോടി അംഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ ഇപിഎഫ്ഒ നിശ്ചയിച്ച നിരക്കാണിതെങ്കിലും തൊഴിൽമന്ത്രാലയം തീരുമാനത്തെ എതിർത്തിരുന്നു. പിന്നീട് തീരുമാനം അംഗീകരിക്കുകയായിരുന്നു. EPFO members to get 8.65% interest

from money rss https://ift.tt/2LVmfoS
via IFTTT