121

Powered By Blogger

Wednesday, 12 May 2021

വിലക്കയറ്റ ഭീഷണി: സെൻസെക്‌സ് 471 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു, നിഫ്റ്റി 14,700ന് താഴെ

മുംബൈ: ആഗോള വിപണികളിലെ വില്പന സമ്മർദം രാജ്യത്തെ സൂചികകളെയും ബാധിച്ചു. വിപണി ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ആഗോള വ്യാപകമായി വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നതാണ് രണ്ടാം ദിവസവും സൂചികകളെ ബാധിച്ചത്. സെൻസെക്സ് 471.01 പോയന്റ് താഴ്ന്ന് 48,690.80ലും നിഫ്റ്റി 154.30 പോയന്റ് നഷ്ടത്തിൽ 14,696.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1571 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1443 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 151 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, മാരുതി സുസുകി, പവർഗ്രിഡ് കോർപ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ പൊതുമേഖല സൂചിക മൂന്നുശതമാനത്തിലേറെ ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, മെറ്റൽ, എനർജി സൂചികകൾ 1-3ശതമാനം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. Nifty ends below 14,700, Sensex falls 471 pts

from money rss https://bit.ly/3olK6kx
via IFTTT

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനത്തിലേയ്ക്ക് കുതിച്ചു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ കുത്തനെ ഉയർന്നു. മാർച്ചിലെ 6.5ശതമാനത്തിൽനിന്ന് ഏപ്രിലിൽ 8ശതമാനമായാണ് വർധിച്ചത്. എംപ്ലോയ്മന്റ് നിരക്കാകട്ടെ 37.6ശതമാനത്തിൽനിന്ന് 36.8ലേക്ക് താഴുകയുംചെയ്തു. വിവിധയിടങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് തൊഴിലിനെ ബാധിച്ചെങ്കിലും രാജ്യത്തെ സമ്പദ്ഘടനയ്ക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെപോയി എന്നുവേണം കണക്കാക്കാനെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി വിലയിരുത്തുന്നു. അതോടൊപ്പം അടച്ചിടൽ ജനങ്ങൾക്ക് തൊഴിൽ തേടുന്നതിന് തടസ്സമാകുകയുംചെയ്തു. തൊഴിലാളികളുടെ എണ്ണത്തിൽ ഏപ്രിലിൽ 11 ലക്ഷത്തിന്റെ കുറവാണുണ്ടായത്. ഇതോടെ തൊഴിൽ ചെയ്യുന്ന മൊത്തംപേരുടെ എണ്ണം 73.5 ലക്ഷമായി കുറയുകയുംചെയ്തു. കാർഷികമേഖലയിലാണ് തൊഴിൽ നഷ്ടം കൂടുതലുണ്ടായത്. ലോക്ഡൗൺ അല്ല ഇതിന് കാരണമെന്നും സിഎംഐഇയുടെ ഡാറ്റ വ്യക്തമാക്കുന്നു. ദിവസക്കൂലിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഇടയിൽ രണ്ടുലക്ഷേപേർക്കെങ്കിലും തൊഴിൽ നഷ്ടമായി. ശമ്പളവരുമാനക്കാരായ 34 ലക്ഷം പേർക്കും ഏപ്രിലിൽ ജോലി പോയി. തുടർച്ചയായി മൂന്നാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത്.

from money rss https://bit.ly/3hklh6R
via IFTTT