121

Powered By Blogger

Friday 24 April 2020

Manikandan Achari To Enter The Wedlock Soon!

Manikandan Achari To Enter The Wedlock Soon!
Manikandan Achari, the talented actor who made his acting debut with the acclaimed movie Kammatipaadam, is totally busy in his career with some promising projects lining up. Reportedly, Manikandan is planning to enter the wedlock soon. As per the latest updates,

* This article was originally published here

റിയല്‍ എസ്റ്റേറ്റ്: ആശ്വാസ നടപടികള്‍ മെയ് ഒന്നിന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സെക്രട്ടറി

കൊച്ചി-കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന നിർമാണ മേഖലയ്ക്കായി റെറ (റിയൽ എസ്റ്റേറ്റ് റെഗുലേറ്ററ അതോറിട്ടി) ദിനമായ മെയ് ഒന്നിന് കേന്ദ്ര ഗവൺമെന്റ് ആശ്വാസ നടപടികൾ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര ഐ എ എസ് അറിയിച്ചു. കോവിഡിനെ തുടർന്ന് നിർമാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ദുർഗാ ശങ്കർ മിശ്ര. ആർ ബി ഐ പ്രഖ്യാപിച്ച പാക്കേജുകളും വായ്പാ സൗകര്യങ്ങളും വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ മറ്റുസംസ്ഥാനങ്ങളിൽ പുനരാരംഭിച്ചു കഴിഞ്ഞെന്നും കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച പാക്കേജും ആർ ബി ഐയുടെ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി കേരളത്തിൽ എത്രയും വേഗത്തിൽ നിർമാണം പുനരാരംഭിക്കാൻ ബിൽഡർമാർ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന എല്ലാ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നതിന് വേണ്ട പിന്തുണ കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിൽ (റെറ) രജിസ്റ്റർ ചെയ്തിട്ടുള്ള പ്രോജക്ടുകളുടെ കാര്യത്തിൽ ഇളവുകൾ നൽകുമെന്ന് റെറ ചെയർമാൻ പി എച്ച് കുര്യൻ അറിയിച്ചു. നിലവിൽ നിർമാണം നടക്കുന്ന പ്രോജക്ടുകളുടെ ഫീസ് പെനാൽറ്റി കൂടാതെ അടക്കാൻ കൂടുതൽ സമയം അനുവദിക്കും. മുഴുവൻ ബിൽഡർമാരും പ്രോജക്ടുകൾ റെറയിൽ രജിസ്റ്റർ ചെയ്യാൻ തയ്യാറാകണമെന്നും എന്നാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ റെറയ്ക്ക് ഇടപെടാൻ കഴിയൂവെന്നും കുര്യൻ ചൂണ്ടിക്കാട്ടി. നിർമാണ മേഖലക്ക് നിർമാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ ഇതിനോടകം നടപടികൾ ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ബിജു ഐ എ എസ് അറിയിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ 30 ശതമാനം പേർ ലോക്ഡൗൺ കഴിഞ്ഞാലും കേരളത്തിൽ തന്നെ തുടരുമെന്നാണ് സർക്കാരിന് ലഭിച്ചിട്ടുള്ള കണക്ക്. നിർമാണ സാമഗ്രികൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യമുള്ളതിനാൽ സപ്ലൈ ചെയിൻ തടസപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ക്വാറികളുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും. മണ്ണ് നീക്കത്തിനുള്ള തടസം പരിഹരിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടു കഴിഞ്ഞു. ഇതിന്റെ വിജ്ഞാപനം മാത്രമാണ് വരാനുള്ളത്. പുറംരാജ്യങ്ങളിലുള്ളവരുമായി റിയൽ എസ്റ്റേറ്റ് കരാറുകൾ ഒപ്പിടുമ്പോൾ ഫോറിൻ എക്സ്ചേഞ്ച് സൗകര്യം അനുവദിക്കുക, കേരളത്തിൽ ബിൽഡർമാരിൽ നിന്നും നിലവിൽ ഈടാക്കിവരുന്ന 10 ശതമാനം സ്റ്റാപ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുക, രാജ്യത്താകെ ഏകീകൃത തൊഴിൽ നിയമം നടപ്പിലാക്കുക, രണ്ടു വർഷത്തേക്ക് ജി എസ് ടി ഇളവ് അനുവദിക്കുക, കെട്ടിട നിർമാണ ചട്ടങ്ങളിൽ ആവശ്യാനുസൃതമായ ഇളവുകൾ അനുവദിക്കുക, അനാവശ്യമായി സ്റ്റോപ്പ് മെമ്മോ നൽകി പണികൾ തടസപ്പെടുന്ന സ്ഥിതി ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, റെറയുടെ ഫീസ് ഘടനയിലും പണമടവിന്റെ രീതിയിലും സമയപരിദിയിലും മാറ്റം വരുത്തുക തുടങ്ങി റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് കെ ബിജുവും പി എച്ച് കുര്യനും ഉറപ്പു നൽകി. എസ് ഐ പ്രോപ്പർട്ടി എം ഡി രഘുചന്ദ്രൻ നായർ മോഡറേറ്ററായി.ഫിക്കി നാഷണൽ റിയൽ എസ്റ്റേറ്റ് കമ്മിറ്റി ജോയിന്റ് ചെയർമാൻ രാജ് മെൻഡ, ക്രെഡായ് കേരള ചെയർമാൻ എസ് കൃഷ്ണകുമാർ, അസെറ്റ് ഹോസ് എം ഡി വി സുനിൽകുമാർ, അബാദ് ബിൽഡേഴ്സ് എം ഡി നജീബ് സക്കറിയ, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു.

from money rss https://bit.ly/3bM1abW
via IFTTT

സെന്‍സെക്‌സ് 535 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു; നിഫ്റ്റി 9,200ന് താഴെയെത്തി

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ആഗോളകാരണങ്ങളോടൊപ്പം ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ ആറ് ഡെറ്റ് ഫണ്ടുകൾ നേരിട്ട പ്രതിസന്ധിയുമാണ് വിപണിയുടെ കരുത്ത് ചോർത്തിയത്. സെൻസെക്സ് 535.86 പോയന്റ് നഷ്ടത്തിൽ 31,327.22ലും നിഫ്റ്റി 159.50 പോയന്റ് താഴ്ന്ന് 9154.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 773 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1545 ഓഹരികൾ നഷ്ടത്തിലുമാണ്. 159 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഭാരതി ഇൻഫ്രടെൽ, സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. റിലയൻസ് ഇൻഡസ്ട്രീസ്, ബ്രിട്ടാനിയ, സിപ്ല, സൺഫാർമ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ഫാർമ, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകളൊഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം നഷ്ടത്തിലായി.

from money rss https://bit.ly/2VAFWIB
via IFTTT

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ ഡെറ്റ് ഫണ്ടുകള്‍ക്ക് സംഭവിച്ചത്: വിശദമായി അറിയാം

ഫ്രങ്ക്ളിൻ ടെംപിൾടണിന്റെ ആറ് പ്രധാന ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയിരിക്കുന്നു. നിക്ഷേപിച്ചവരുടെയൊക്കെ പണംപോയെന്നല്ല ഇതിനർഥം. ചുരുക്കത്തിൽ പറഞ്ഞാൽ, നിക്ഷേപിക്കാനോ നിക്ഷേപം പിൻവലിക്കാനോ തൽക്കാലം കഴിയില്ല. എസ്ഐപി, എസ്ടിപി, എസ്ഡബ്ല്യുപി പദ്ധതികളും മരവിപ്പിച്ചു. ഫണ്ടുകൾ ഏതൊക്കെ? ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവർത്തനം നിർത്തുന്നത്. നിലവിൽ ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്. ഇതുകൊണ്ട് ഫ്രങ്ക്ളിന് ഉദ്ദേശിക്കുന്നത് എന്താണ്? കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്തെ കടപ്പത്ര വിപണിയിൽ പണലഭ്യത കുറഞ്ഞതോടൊപ്പം നിക്ഷേപകർ വ്യാപകമായി പണം പിൻവലിക്കാനും തുടങ്ങി. ഇത് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഫണ്ടുകൾ നിക്ഷേപിച്ച കടപ്പത്രങ്ങൾ വിപണിയിൽ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചത്. നിക്ഷേപകർ കൂട്ടത്തോടെ ഫണ്ടുകളിൽനിന്ന് പണംപിൻവലിക്കാനെത്തിയതോടെ ഫണ്ട് കമ്പനിക്ക് വിപണിയിൽ കടപ്പത്രങ്ങൾ വിൽക്കാൻ കഴിയാതായി. സമ്മർദം ഏറുമ്പോൾ കിട്ടിയ വിലയ്ക്ക് ആസ്തികൾ വിറ്റ് നിക്ഷേപകർക്ക് പണം കൈമാറാൻ ശ്രമം നടത്തേണ്ടിവരും. ഇത് കനത്തനഷ്ടത്തിനിടയാക്കും. അതൊഴിവാക്കാനാണ് ഈശ്രമം. നിക്ഷേപം പിൻവലിക്കാൻ കഴിയില്ലെന്നാണോ? അതേ. ഈ ഫണ്ടുകളിലെ നിക്ഷേപം തൽക്കാലം പിൻവലിക്കാനാവില്ല. ഫണ്ടിലുള്ള ആസ്തി വിറ്റശേഷം പണം നിങ്ങൾക്ക് തിരിച്ചുതരും. കനത്ത സമ്മർദത്തിൽ വിലകുറച്ച് വിൽക്കാനുള്ള സമ്മർദമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. വിപണിയിൽ പണലഭ്യത വർധിക്കുമ്പോൾ മണിമാർക്കറ്റ് ഉപകരണങ്ങൾ സമ്മർദമില്ലാതെ മികച്ച വിലയ്ക്ക് വിൽക്കാനാകും. അത് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം വർധിപ്പിക്കും. എത്രകാലം കാത്തിരിക്കണം? അത് പറയാൻ ബുദ്ധിമുട്ടാണ്. വിവിധ കടപ്പത്രങ്ങളുടെ കാലാവധിയ്ക്കനുസരിച്ച് പണം തിരികെയെടുക്കാനാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡെറ്റ് വിപണിയിൽ പണലഭ്യത വർധിക്കുമ്പോൾമാത്രമെ ഫണ്ട് ഹൗസിന് എളുപ്പത്തിൽ ആസ്തികൾവിറ്റ് പണം തിരികെയെടുക്കാനാകൂ. ഫണ്ടുകളുടെ എൻഎവിയിൽ വ്യത്യാസംവരുമോ? ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയാലും എല്ലാദിവസവും എൻഎവി(നെറ്റ് അസെറ്റ് വാല്യു)പുതുക്കിക്കൊണ്ടിരിക്കും. ഫണ്ടിന്റെ മൂല്യത്തിൽ ഭാവിയിലുണ്ടാകുന്ന വ്യതിയാനം നിക്ഷേപകന് മനസിലാക്കാനാകും. ഈകാലയളവിൽ ഫണ്ട് മാനേജുമെന്റ് ഇനത്തിൽ ചാർജ് ഈടാക്കുകയില്ല. ഫ്രങ്ക്ളിന് ടെംപിൾടണിന്റെ മറ്റ് ഫണ്ടുകളെ ബാധിക്കുമോ? ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ പ്രകടനം ഓഹരി വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. അതിന് ഈ പ്രതിസന്ധിയുമായി ബന്ധമില്ല. ഡെറ്റ് വിപണിയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പണലഭ്യതക്കുറവാണ് ഈ പദ്ധതികളെ ബാധിച്ചത്.പോർട്ട്ഫോളിയോ വിലയിരുത്തിയശേഷമെ ഭാവിയിൽ നിക്ഷേപം നടത്താവൂ. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾക്ക് റിസ്ക് കുറവായിരിക്കും. സെഗ്രിഗേറ്റഡ് യൂണിറ്റുകൾ? ഐഡിയ വൊഡാഫോൺ പ്രതസന്ധിയിലായതോടെയാണ് ആ കമ്പനിയിൽ നിക്ഷേപിച്ച തുക സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിലേയ്ക്ക് ഫ്രാങ്ക്ളിൻ ടെംപിൾടൺ മാറ്റിയത്. ഐഡിയ വൊഡാഫോൺ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുന്നമുറയ്ക്ക് പണംലഭിക്കുമ്പോൾ സെഗ്രിഗേറ്റഡ് യൂണിറ്റുകളുടെ മൂല്യംവർധിക്കും. നിക്ഷേപകർക്ക് അത് ഗുണകരമാകും. ഡെറ്റ് ഫണ്ടിൽ ഇനി നിക്ഷേപിക്കാമോ? ഓവർനൈറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ട്, കോർപ്പറേറ്റ് ബോണ്ട് ഫണ്ട് തുടങ്ങിയവയിൽനിക്ഷേപിക്കാനാണ് മ്യൂച്വൽ ഫണ്ട് അഡൈ്വസർമാരിൽ പലരും നിർദേശിക്കുന്നത്. ലോ ഡ്യൂറേഷൻ ഫണ്ടിലും ഷോർട്ട് ടേം ഫണ്ടിലും നിക്ഷേപമാകാമെന്നും ഇവർ പറയുന്നുണ്ട്. ഡെറ്റ് ഫണ്ടിലെ നിക്ഷേപം ബാങ്ക് എഫ്ഡിയിലേയ്ക്ക് മാറ്റണോ? ഡെറ്റ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപകരെല്ലാം ഇപ്പോൾ അഡൈ്വസർമാരോട് ചോദിക്കുന്നത് ഇതാണ്. മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ തുടരുകയെന്നതാണ് അതിനുള്ള മറുപടി. റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിലും കമ്പനികളിലും നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ ഒഴിവാക്കുക. ട്രിപ്പിൾ എ, എ.എ റേറ്റിങ് ഉള്ളവ പരിഗണിക്കാം. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവർ തൽക്കാലം ഓവർനൈറ്റ്, ലിക്വിഡ് ഫണ്ടുകളിൽമാത്രം നിക്ഷേപിക്കുക. ഡെറ്റ് വിപണിയിലുണ്ടായിട്ടുള്ള അസാധാരണ സാഹചര്യം ആർബിഐയും സർക്കാരും വിലയിരുത്തിവരികയാണ്. antony@mpp.co.in

from money rss https://bit.ly/3cHdfzo
via IFTTT

റെക്കോഡ് വീണ്ടും ഭേദിച്ചു: സ്വര്‍ണവില പവന്‌ 34,000 രൂപയായി

അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി സ്വർണവില പവന് എക്കാലത്തെയും ഉയർന്ന നിലവാരമായ 34,000 രൂപയിലെത്തി. 4,250 രൂപയാണ് ഗ്രാമിന്റെ വില. ഏപ്രിൽ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 23 ദിവസംകൊണ്ട് പവന്റെ വിലയിൽ 2,400 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,724.04 ഡോളർ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസത്തെ വിലയേക്കാൾ 0.4ശതമാനം കുറയുകയാണുണ്ടായത്. ലോക്ക്ഡൗൺ കാരണം ജൂവലറികൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവരമില്ല. അക്ഷയ തൃതീയ പ്രമാണിച്ച് ഓൺലൈനിൽ സ്വർണംവാങ്ങാൻ ജുവലറികൾ സൗകര്യമൊരുക്കിയിട്ടുണ്ട്. സ്വർണം തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800 2020 ഏപ്രിൽ 14 33,600 2020 ഏപ്രിൽ 24 34,000

from money rss https://bit.ly/3eMlk7N
via IFTTT