121

Powered By Blogger

Friday, 24 April 2020

റിയല്‍ എസ്റ്റേറ്റ്: ആശ്വാസ നടപടികള്‍ മെയ് ഒന്നിന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സെക്രട്ടറി

കൊച്ചി-കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന നിർമാണ മേഖലയ്ക്കായി റെറ (റിയൽ എസ്റ്റേറ്റ് റെഗുലേറ്ററ അതോറിട്ടി) ദിനമായ മെയ് ഒന്നിന് കേന്ദ്ര ഗവൺമെന്റ് ആശ്വാസ നടപടികൾ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് സെക്രട്ടറി ദുർഗാ ശങ്കർ മിശ്ര ഐ എ എസ് അറിയിച്ചു. കോവിഡിനെ തുടർന്ന് നിർമാണ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) കേരള സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ദുർഗാ ശങ്കർ മിശ്ര. ആർ ബി ഐ പ്രഖ്യാപിച്ച പാക്കേജുകളും വായ്പാ സൗകര്യങ്ങളും വേഗത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ മറ്റുസംസ്ഥാനങ്ങളിൽ പുനരാരംഭിച്ചു കഴിഞ്ഞെന്നും കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച പാക്കേജും ആർ ബി ഐയുടെ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി കേരളത്തിൽ എത്രയും വേഗത്തിൽ നിർമാണം പുനരാരംഭിക്കാൻ ബിൽഡർമാർ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന എല്ലാ പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നതിന് വേണ്ട പിന്തുണ കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയിൽ (റെറ) രജിസ്റ്റർ ചെയ്തിട്ടുള്ള പ്രോജക്ടുകളുടെ കാര്യത്തിൽ ഇളവുകൾ നൽകുമെന്ന് റെറ ചെയർമാൻ പി എച്ച് കുര്യൻ അറിയിച്ചു. നിലവിൽ നിർമാണം നടക്കുന്ന പ്രോജക്ടുകളുടെ ഫീസ് പെനാൽറ്റി കൂടാതെ അടക്കാൻ കൂടുതൽ സമയം അനുവദിക്കും. മുഴുവൻ ബിൽഡർമാരും പ്രോജക്ടുകൾ റെറയിൽ രജിസ്റ്റർ ചെയ്യാൻ തയ്യാറാകണമെന്നും എന്നാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ റെറയ്ക്ക് ഇടപെടാൻ കഴിയൂവെന്നും കുര്യൻ ചൂണ്ടിക്കാട്ടി. നിർമാണ മേഖലക്ക് നിർമാണ സാമഗ്രികളുടെയും തൊഴിലാളികളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ ഇതിനോടകം നടപടികൾ ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ ബിജു ഐ എ എസ് അറിയിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ 30 ശതമാനം പേർ ലോക്ഡൗൺ കഴിഞ്ഞാലും കേരളത്തിൽ തന്നെ തുടരുമെന്നാണ് സർക്കാരിന് ലഭിച്ചിട്ടുള്ള കണക്ക്. നിർമാണ സാമഗ്രികൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യമുള്ളതിനാൽ സപ്ലൈ ചെയിൻ തടസപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ക്വാറികളുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും. മണ്ണ് നീക്കത്തിനുള്ള തടസം പരിഹരിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടു കഴിഞ്ഞു. ഇതിന്റെ വിജ്ഞാപനം മാത്രമാണ് വരാനുള്ളത്. പുറംരാജ്യങ്ങളിലുള്ളവരുമായി റിയൽ എസ്റ്റേറ്റ് കരാറുകൾ ഒപ്പിടുമ്പോൾ ഫോറിൻ എക്സ്ചേഞ്ച് സൗകര്യം അനുവദിക്കുക, കേരളത്തിൽ ബിൽഡർമാരിൽ നിന്നും നിലവിൽ ഈടാക്കിവരുന്ന 10 ശതമാനം സ്റ്റാപ് ഡ്യൂട്ടി അഞ്ച് ശതമാനമായി കുറയ്ക്കുക, രാജ്യത്താകെ ഏകീകൃത തൊഴിൽ നിയമം നടപ്പിലാക്കുക, രണ്ടു വർഷത്തേക്ക് ജി എസ് ടി ഇളവ് അനുവദിക്കുക, കെട്ടിട നിർമാണ ചട്ടങ്ങളിൽ ആവശ്യാനുസൃതമായ ഇളവുകൾ അനുവദിക്കുക, അനാവശ്യമായി സ്റ്റോപ്പ് മെമ്മോ നൽകി പണികൾ തടസപ്പെടുന്ന സ്ഥിതി ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുക, റെറയുടെ ഫീസ് ഘടനയിലും പണമടവിന്റെ രീതിയിലും സമയപരിദിയിലും മാറ്റം വരുത്തുക തുടങ്ങി റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് കെ ബിജുവും പി എച്ച് കുര്യനും ഉറപ്പു നൽകി. എസ് ഐ പ്രോപ്പർട്ടി എം ഡി രഘുചന്ദ്രൻ നായർ മോഡറേറ്ററായി.ഫിക്കി നാഷണൽ റിയൽ എസ്റ്റേറ്റ് കമ്മിറ്റി ജോയിന്റ് ചെയർമാൻ രാജ് മെൻഡ, ക്രെഡായ് കേരള ചെയർമാൻ എസ് കൃഷ്ണകുമാർ, അസെറ്റ് ഹോസ് എം ഡി വി സുനിൽകുമാർ, അബാദ് ബിൽഡേഴ്സ് എം ഡി നജീബ് സക്കറിയ, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു എന്നിവരും സംസാരിച്ചു.

from money rss https://bit.ly/3bM1abW
via IFTTT