121

Powered By Blogger

Friday, 24 April 2020

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ ഡെറ്റ് ഫണ്ടുകള്‍ക്ക് സംഭവിച്ചത്: വിശദമായി അറിയാം

ഫ്രങ്ക്ളിൻ ടെംപിൾടണിന്റെ ആറ് പ്രധാന ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയിരിക്കുന്നു. നിക്ഷേപിച്ചവരുടെയൊക്കെ പണംപോയെന്നല്ല ഇതിനർഥം. ചുരുക്കത്തിൽ പറഞ്ഞാൽ, നിക്ഷേപിക്കാനോ നിക്ഷേപം പിൻവലിക്കാനോ തൽക്കാലം കഴിയില്ല. എസ്ഐപി, എസ്ടിപി, എസ്ഡബ്ല്യുപി പദ്ധതികളും മരവിപ്പിച്ചു. ഫണ്ടുകൾ ഏതൊക്കെ? ഫ്രങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം പ്ലാൻ, ഫ്രങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട് തുടങ്ങിയവയാണ് പ്രവർത്തനം നിർത്തുന്നത്. നിലവിൽ ഈ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തി 26,000 കോടി രൂപയാണ്. ഇതുകൊണ്ട് ഫ്രങ്ക്ളിന് ഉദ്ദേശിക്കുന്നത് എന്താണ്? കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്തെ കടപ്പത്ര വിപണിയിൽ പണലഭ്യത കുറഞ്ഞതോടൊപ്പം നിക്ഷേപകർ വ്യാപകമായി പണം പിൻവലിക്കാനും തുടങ്ങി. ഇത് ഫണ്ടുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഫണ്ടുകൾ നിക്ഷേപിച്ച കടപ്പത്രങ്ങൾ വിപണിയിൽ വിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളെയാണ് ഇത് കാര്യമായി ബാധിച്ചത്. നിക്ഷേപകർ കൂട്ടത്തോടെ ഫണ്ടുകളിൽനിന്ന് പണംപിൻവലിക്കാനെത്തിയതോടെ ഫണ്ട് കമ്പനിക്ക് വിപണിയിൽ കടപ്പത്രങ്ങൾ വിൽക്കാൻ കഴിയാതായി. സമ്മർദം ഏറുമ്പോൾ കിട്ടിയ വിലയ്ക്ക് ആസ്തികൾ വിറ്റ് നിക്ഷേപകർക്ക് പണം കൈമാറാൻ ശ്രമം നടത്തേണ്ടിവരും. ഇത് കനത്തനഷ്ടത്തിനിടയാക്കും. അതൊഴിവാക്കാനാണ് ഈശ്രമം. നിക്ഷേപം പിൻവലിക്കാൻ കഴിയില്ലെന്നാണോ? അതേ. ഈ ഫണ്ടുകളിലെ നിക്ഷേപം തൽക്കാലം പിൻവലിക്കാനാവില്ല. ഫണ്ടിലുള്ള ആസ്തി വിറ്റശേഷം പണം നിങ്ങൾക്ക് തിരിച്ചുതരും. കനത്ത സമ്മർദത്തിൽ വിലകുറച്ച് വിൽക്കാനുള്ള സമ്മർദമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. വിപണിയിൽ പണലഭ്യത വർധിക്കുമ്പോൾ മണിമാർക്കറ്റ് ഉപകരണങ്ങൾ സമ്മർദമില്ലാതെ മികച്ച വിലയ്ക്ക് വിൽക്കാനാകും. അത് നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം വർധിപ്പിക്കും. എത്രകാലം കാത്തിരിക്കണം? അത് പറയാൻ ബുദ്ധിമുട്ടാണ്. വിവിധ കടപ്പത്രങ്ങളുടെ കാലാവധിയ്ക്കനുസരിച്ച് പണം തിരികെയെടുക്കാനാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡെറ്റ് വിപണിയിൽ പണലഭ്യത വർധിക്കുമ്പോൾമാത്രമെ ഫണ്ട് ഹൗസിന് എളുപ്പത്തിൽ ആസ്തികൾവിറ്റ് പണം തിരികെയെടുക്കാനാകൂ. ഫണ്ടുകളുടെ എൻഎവിയിൽ വ്യത്യാസംവരുമോ? ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയാലും എല്ലാദിവസവും എൻഎവി(നെറ്റ് അസെറ്റ് വാല്യു)പുതുക്കിക്കൊണ്ടിരിക്കും. ഫണ്ടിന്റെ മൂല്യത്തിൽ ഭാവിയിലുണ്ടാകുന്ന വ്യതിയാനം നിക്ഷേപകന് മനസിലാക്കാനാകും. ഈകാലയളവിൽ ഫണ്ട് മാനേജുമെന്റ് ഇനത്തിൽ ചാർജ് ഈടാക്കുകയില്ല. ഫ്രങ്ക്ളിന് ടെംപിൾടണിന്റെ മറ്റ് ഫണ്ടുകളെ ബാധിക്കുമോ? ഓഹരി അധിഷ്ഠിത ഫണ്ടുകളുടെ പ്രകടനം ഓഹരി വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. അതിന് ഈ പ്രതിസന്ധിയുമായി ബന്ധമില്ല. ഡെറ്റ് വിപണിയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പണലഭ്യതക്കുറവാണ് ഈ പദ്ധതികളെ ബാധിച്ചത്.പോർട്ട്ഫോളിയോ വിലയിരുത്തിയശേഷമെ ഭാവിയിൽ നിക്ഷേപം നടത്താവൂ. മികച്ച റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾക്ക് റിസ്ക് കുറവായിരിക്കും. സെഗ്രിഗേറ്റഡ് യൂണിറ്റുകൾ? ഐഡിയ വൊഡാഫോൺ പ്രതസന്ധിയിലായതോടെയാണ് ആ കമ്പനിയിൽ നിക്ഷേപിച്ച തുക സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിലേയ്ക്ക് ഫ്രാങ്ക്ളിൻ ടെംപിൾടൺ മാറ്റിയത്. ഐഡിയ വൊഡാഫോൺ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുന്നമുറയ്ക്ക് പണംലഭിക്കുമ്പോൾ സെഗ്രിഗേറ്റഡ് യൂണിറ്റുകളുടെ മൂല്യംവർധിക്കും. നിക്ഷേപകർക്ക് അത് ഗുണകരമാകും. ഡെറ്റ് ഫണ്ടിൽ ഇനി നിക്ഷേപിക്കാമോ? ഓവർനൈറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, ബാങ്കിങ് ആൻഡ് പിഎസ് യു ഫണ്ട്, കോർപ്പറേറ്റ് ബോണ്ട് ഫണ്ട് തുടങ്ങിയവയിൽനിക്ഷേപിക്കാനാണ് മ്യൂച്വൽ ഫണ്ട് അഡൈ്വസർമാരിൽ പലരും നിർദേശിക്കുന്നത്. ലോ ഡ്യൂറേഷൻ ഫണ്ടിലും ഷോർട്ട് ടേം ഫണ്ടിലും നിക്ഷേപമാകാമെന്നും ഇവർ പറയുന്നുണ്ട്. ഡെറ്റ് ഫണ്ടിലെ നിക്ഷേപം ബാങ്ക് എഫ്ഡിയിലേയ്ക്ക് മാറ്റണോ? ഡെറ്റ് മ്യൂച്വൽ ഫണ്ടിലെ നിക്ഷേപകരെല്ലാം ഇപ്പോൾ അഡൈ്വസർമാരോട് ചോദിക്കുന്നത് ഇതാണ്. മികച്ച ക്രഡിറ്റ് റേറ്റിങ് ഉള്ള ഡെറ്റ് ഉപകരണങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ തുടരുകയെന്നതാണ് അതിനുള്ള മറുപടി. റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളിലും കമ്പനികളിലും നിക്ഷേപിച്ചിട്ടുള്ള ഫണ്ടുകൾ ഒഴിവാക്കുക. ട്രിപ്പിൾ എ, എ.എ റേറ്റിങ് ഉള്ളവ പരിഗണിക്കാം. റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവർ തൽക്കാലം ഓവർനൈറ്റ്, ലിക്വിഡ് ഫണ്ടുകളിൽമാത്രം നിക്ഷേപിക്കുക. ഡെറ്റ് വിപണിയിലുണ്ടായിട്ടുള്ള അസാധാരണ സാഹചര്യം ആർബിഐയും സർക്കാരും വിലയിരുത്തിവരികയാണ്. antony@mpp.co.in

from money rss https://bit.ly/3cHdfzo
via IFTTT