121

Powered By Blogger

Tuesday, 4 February 2020

പാഠം 59: പെന്‍ഷന്‍ പറ്റുന്നവരെകാത്തിരിക്കുന്ന ആ ഭീകരന്‍ ആരാണ്?

60വയസ്സായ വർഗീസ് തോമസ് റിട്ടയർമെന്റുകാല ജീവിതത്തിനുള്ള ഒരുക്കത്തിലാണ്. വിരമിക്കാൻ ഇനി ദിവസങ്ങൾമാത്രം. അഭിമാനത്തോടെയാണ് അദ്ദേഹം ജോലിയിൽനിന്ന് പടിയിറങ്ങുന്നത്. പിപിഎഫ്, ഇപിഎഫ്, മ്യൂച്വൽ ഫണ്ട് എന്നിവയിലൂടെയായി പണം സമാഹരിച്ചിട്ടുണ്ട്. അതിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പെൻഷൻകാല ജീവിതത്തിനുള്ള നിക്ഷേപമെല്ലാം അദ്ദേഹം നടത്തിയത് വളരെ ആലോചനകൾക്കും ഗവേഷണങ്ങൾക്കുംശേഷമാണ്. പക്ഷേ, ഇപ്പോൾ കണക്കുകൂട്ടുമ്പോഴാണ് മനസിലായത് 10 വർഷം ജീവിക്കാനുള്ള തുകമാത്രമാണ് സമാഹരിച്ചതെന്ന്. വർഷങ്ങളോളം ചിട്ടയായി സമ്പാദിച്ചിട്ടും ഇങ്ങനെ സംഭവിച്ചതിൽ അസ്വസ്ഥനാണ് അദ്ദേഹം. പെൻഷൻപറ്റിയാൽ പ്രധാനമായും രണ്ട് ആശങ്കകളാണ് ഉണ്ടാകുക. ആരോഗ്യവും പണവും സംബന്ധിച്ചാണത്. പണത്തിന്റെ വാങ്ങൽശേഷി കുറയുകയും ആരോഗ്യ ചെലവ് വൻതോതിൽ വർധിക്കുകയും ചെയ്യുന്ന കാലഘട്ടമാണത്. എന്താണ് സംഭവിച്ചത്? 25 വർഷംമുമ്പാണ് വർഗീസ് റിട്ടയർമെന്റ് ജീവിത്തിന് പണം നീക്കിവെയ്ക്കാൻ തുടങ്ങിയത്. അന്ന് അദ്ദേഹത്തിന്റെ ജീവിത ചെലവ് 25,000 രൂപയായിരുന്നു. 25 വർഷം കഴിയുമ്പോൾ ചെലവ് ഇരട്ടിയാകുമെന്നാണ് അദ്ദേഹം കരുതിയത്. അത് കണക്കാക്കിയാണ് നിക്ഷേപം നടത്തിയതും. എന്നാൽ 60വയസ്സായപ്പോൾ അദ്ദേഹത്തിന് ജീവിക്കാൻ പ്രതിമാസം 70,000-80,000 രൂപ വേണ്ടിവന്നു. അദ്ദഹം ഇവിടെ മറുന്നുപോയൊരുകാര്യമുണ്ട്. പണപ്പെരുപ്പംതന്നെ. സർക്കാരിന്റെ കണക്കിൽ 4-5 ശതമാനമാണിതെങ്കിലും 7-8 ശതമാനം നിരക്കിലെങ്കിലും കണക്കാക്കിയാലെ നിത്യജീവിതത്തിന് ഉപകരിക്കൂ. പലമേഖലയിലെയും പ്രത്യേകിച്ച് ചികിത്സാചെലവ് ഉൾപ്പടെയുള്ളവ കുതിക്കുകയാണ്. എത്രതുക വേണ്ടിവരും? പെൻഷൻപറ്റിയാൽ ജീവിക്കാൻ എത്രതുകവേണ്ടിവരും? ചോദ്യംകേട്ടവരിൽ മിക്കവാറുംപേർ കൈമലർത്തും. ഒരു കോടി രൂപയെന്ന് ചിലർ പറയും. എന്ത് അടിസ്ഥാനമാക്കിയാണ് അതുപറയുന്നതെന്ന് പലർക്കുമറിയില്ല. നിങ്ങളുടെ സമ്പാദ്യത്തെ മുഴുവൻ കാർന്നുതിന്നുന്ന പണപ്പെരുപ്പത്തെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. നിലവിലെ ജീവിത ചെലവ് വിലയിരുത്തി വിരമിക്കാനുള്ള വർഷം കണക്കാക്കിവേണം ഭാവിയിലെ അതിന്റെ മൂല്യംകണക്കാക്കാൻ. നിലവിൽ 35 വയസ്സുള്ള ഒരാൾക്ക് പ്രതിമാസം 25,000 രൂപയാണ് ജീവിതചെലവെങ്കിൽ 5 ശതമാനം പണപ്പെരുപ്പനിരക്കുകൂടി ചേർത്താൽ റിട്ടയർമെന്റിനുശേഷം അദ്ദേഹത്തിന് ജീവിക്കാൻ 85,000 രൂപയെങ്കിലും വേണ്ടിവരും. പ്രതിവർഷം 5 ശതമാനം പണപ്പെരുപ്പ നിരക്ക് ചേർത്താണ് ഈതുക കണക്കാക്കിയിട്ടുള്ളത്. എന്നാൽ അഞ്ചുശതമാനത്തിൽ ഒരുശതമാനമെങ്കിലും പണപ്പെരുപ്പംകൂടിയാൽ പ്രതിമാസ ചെലവ് 1.08 ലക്ഷമായി ഉയരും. ഒഴിവാക്കാൻ കഴിയാത്ത ചികിത്സാ ചെലവുകളും വേണ്ടെന്നുവെയ്ക്കാവുന്ന വെക്കേഷൻ ആഘോഷങ്ങളും ഒഴിവാക്കിയാണ് ഈതുക നിശ്ചയിച്ചിട്ടുള്ളതെന്നുകൂടി മനസിലാക്കണം. വിലക്കയറ്റത്തിന്റെ തോത് ആലോചിക്കാൻ കഴിയുന്നതിലുമേറെയാണ്. ഭാവിയിലെ പണപ്പെരുപ്പ നിരക്ക് ഇപ്പോൾ പ്രവചിക്കുക അസാധ്യം. കഴിഞ്ഞകാലത്തെയും നിലവിലെയും പണപ്പെരുപ്പ നിരക്കുകൾ വിലയിരുത്തി നിശ്ചിത ശതമാനം നിശ്ചയിക്കുകയേതരമുള്ളൂ. അതുകൂടി ചേർത്ത് ദീർഘകാല നിക്ഷേപം മുൻനിർത്തി ഭാവിയിൽ പ്രതീക്ഷിക്കാവുന്ന ചെലവ് കണക്കാക്കുക. അതുനേടാൻ മികച്ച ആദായംനൽകുന്ന പദ്ധതികളിൽ നിക്ഷേപിക്കുക. അതുതന്നെ മികച്ചമാർഗം. പണപ്പെരുപ്പം 1975ൽ 100 രൂപയ്ക്കുവാങ്ങിയ ഒരു ഉത്പന്നം 2020 ജനുവരിയിൽ നിങ്ങൾ വാങ്ങുമ്പോൾ അതിന് 2,297 രൂപകൊടുക്കേണ്ടിവരും. ഇന്ത്യയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി വേൾഡ് ബാങ്കിന്റെ വിലിയിരുത്തലാണിത്. ഈ കാലയളവിൽ ശരാശരി പണപ്പെരുപ്പം 7.21 ശതമാനമാണ്. feedbacks to: antonycdavis@gmail.com ഇനിയെന്തുചെയ്യും? വിലയിരുത്താം ഗവേഷണംനടത്താം. ആതുക നേടാനുതകുന്ന പദ്ധതി കണ്ടെത്തിനേരത്തെ നിക്ഷേപം തുടങ്ങാം.

from money rss http://bit.ly/2RX81Im
via IFTTT