121

Powered By Blogger

Tuesday, 4 February 2020

നഷ്ടംതിരിച്ചുപിടിച്ച് വിപണി: നേട്ടത്തിനുപിന്നിലെ കാരണങ്ങള്‍

ബജറ്റ് ആഴ്ചയിലെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ കുതിപ്പ്. ചൊവ്വാഴ്ച സെൻസെക്സ് 900 പോയന്റിലേറെ കുതിച്ചു. നിഫ്റ്റിയാകട്ടെ 11,982 നിലവാരത്തിലെത്തി. മുൻ ആഴ്ച ബിഎസ്ഇയിലെയും എൻഎസ്ഇയിലെയും പ്രധാന സൂചികകൾ 4.5ശതമാനമാണ് നഷ്ടമുണ്ടാക്കിയത്. ബജറ്റ് ദിവസംമാത്രം സൂചികകൾ ശരാശരി 3 ശതമാനംതാഴ്ന്നു. കഴിഞ്ഞ ദിവസംതന്നെ വിപണി നഷ്ടത്തിൽനിന്ന് കരയറുന്നതിന്റെ സൂചനയുണ്ടായിരുന്നു. എന്തായിരിക്കും പെട്ടെന്നുണ്ടായ മുന്നേറ്റത്തിന് പിന്നിൽ. ആഗോള വിപണികളിലെ നേട്ടം കൊറോണ വൈറസ് ചൈനയിൽ പടർന്നുപിടിക്കുകയും 400ഓളം പേർ മരിക്കുകയും ചെയ്തതിനെതുടർന്ന് ചൈനീസ് വിപണികൾ ഉൾപ്പടെ ഏഷ്യൻ സൂചികകൾ കനത്ത തകർച്ച നേരിട്ടു. മുൻദിവസം ഏഴുശതമാനത്തോളം തകർച്ച നേരിട്ട ഷാങ്ഹായ് സൂചിക ശക്തമായി തിരിച്ചുവന്നു. ചൈനയുടെ കേന്ദ്രബാങ്ക് വിപണിയിൽ പണലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളാണ് വിപണിയെ സ്വാധീനിച്ചത്. ജപ്പാന്റെ നിക്കിയും ഹോങ്കോങിന്റെ ഹാങ്സെങും ദക്ഷിണ കൊറിയയുടെ കോസ്പിയും നേട്ടമുണ്ടാക്കി. ആഗോള സൂചികകളിലും നേട്ടം പ്രതിഫലിച്ചു. ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് 181 പോയന്റ് ഉയർന്നു. നേട്ടമില്ല; കോട്ടവും ഓഹരി വിപണിക്ക് ബജറ്റ് അനുകൂലമായിരുന്നില്ല. അതേസമയം, പ്രതികൂലമായപ്രഖ്യാപനങ്ങളും ഉണ്ടായില്ല. പ്രതീക്ഷിച്ചത് ലഭിക്കാതിരുന്നതാണ് വിപണിയെ ബജറ്റ് ദിവസം തളർത്തിയത്. കാര്യമായി പ്രതീക്ഷ പുലർത്തിയെങ്കിലും ദീർഘകാല മൂലധന നേട്ടനികുതിയെക്കുറിച്ച് ബജറ്റിൽ ഒന്നും പറഞ്ഞില്ല. ലാഭവിഹിത നികുതി കോർപ്പറേറ്റുകളുടെ തലയിൽനിന്ന് വ്യക്തികളുടെ മേലെടുത്തുവെച്ചു. എൽഐസിയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി വില്പനയും പ്രഖ്യാപിച്ചു. വാങ്ങൽ താൽപര്യം പ്രകടമായി നിഫ്റ്റി ബാങ്ക്, ലോഹം സൂചികകൾ മികച്ച നേട്ടത്തിലായി. 2.4ശതമാനത്തിലേറെയാണ് സൂചിക കുതിച്ചത്. ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, ഐടിസി, എസ്ബിഐ, ഐഒസി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, വേദാന്ത തുടങ്ങിയ ഓഹരികൾ 3.6ശതമാനംവരെ കുതിച്ചു. എണ്ണവിലയിലെ ഇടിവ് കൊറോണ ബാധ ലോകമൊട്ടാകെ വ്യാപിച്ചതോടെ എണ്ണ ഉപഭോഗത്തിൽ വൻകുറവുണ്ടായി. ഇത് ക്രൂഡ് ഓയിൽവിലയെ സ്വാധീനിച്ചു. ബ്രന്റ് ക്രൂഡ് വില ബാരലിന് 55 ഡോളർ നിലവാരത്തിലെത്തി. 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയ നേട്ടമായി.

from money rss http://bit.ly/37Xop13
via IFTTT