ന്യൂഡൽഹി: ചൈനീസ്, തയ് വാൻ സ്മാർട്ട്ഫോൺ നിർമാതാക്കളുടെ രാജ്യത്തുടനീളമുള്ള നിർമാണകേന്ദ്രങ്ങളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഷവോമി, ഒപ്പോ, വൺപ്ലസ്, ഡിക്സോൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളുടെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളുരു, കൊൽക്കത്ത, ഗുവാഹട്ടി ഉൾപ്പടെയുള്ള ഓഫീസുകളിലും നിർമാണ കേന്ദ്രങ്ങിളുമാണ് പരിശോധന. 25ലധികം സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്. ഒളിച്ചുവെച്ച നിരവധി ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തയാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ചില ഫിൻടെക് കമ്പനികളുടെ ഓഫീസുകളിലും റെയ്ഡ് നടത്തിയതായി സൂചനകളുണ്ട്. റെഡ്മി, ഒപ്പോ, ഫോക്സ്കോൺ എന്നിവയുടെ...