121

Powered By Blogger

Tuesday, 13 January 2015

പൊന്‍മുട്ടയിടുന്ന താറാവിനെ സിനിമാക്കാര്‍ കൊല്ലുന്ന വിധം










മലയാള സിനിമയും സര്‍ക്കാര്‍ ബസും ഒരുപോലെയാണ്. എല്ലാകാലവും ഇവ രണ്ടും ഓടുന്നത് നഷ്ടത്തിലാണ്. പ്രതിസന്ധി വിട്ടൊഴിഞ്ഞ കാലവുമില്ല. കലാമൂല്യമില്ലായ്മ, കഥയില്ലായ്മ, പ്രേക്ഷകരുടെ അഭിരുചി വ്യതിയാനം എന്ന വാക്കിലാണ്. സിനിമ മറ്റൊരു കലാരൂപം പോലെയല്ല അതിന്റെ പരമപ്രധാനമായ ലക്ഷ്യം കച്ചവടമാണ്. പുതുമ കണ്ടെത്താന്‍ കഴിയാത്തത് തുടങ്ങി കാരണങ്ങള്‍ നിരവധിയാണ്. എല്ലാം വന്ന് നില്ക്കുന്നത് സാമ്പത്തികനഷ്ട കണക്കിലാണ്. ലാഭം കിട്ടണമെങ്കില്‍ പ്രേക്ഷകനെ മുന്നില്‍ കാണുക തന്നെ വേണം.

തീയേറ്ററില്‍ നൂറ് ദിവസം കളിച്ച് ലാഭം കണക്കാക്കുന്ന കാലം പോയി.. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കളിയ്ക്കുവാനായാല്‍ നഷ്ടം കുറയ്ക്കുവാനും സാറ്റലൈറ്റ് റൈറ്റ് വഴി കച്ചവടം ലാഭമാക്കുവാനുമുളള വലിയൊരു സാധ്യതയാണ് ഇന്നുളളത്. പക്ഷേ സംഭവിക്കുന്നതെന്താണ്.. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത് 151 സിനിമകള്‍.. തീയേറ്ററില്‍ എത്തുവാന്‍ ഭാഗ്യം ലഭിച്ചത് നൂറ്റിമുപ്പതോളം മാത്രം..അതില്‍ തന്നെ ഒരു ദിവസം മുതല്‍ 3 ദിവസം വരെ മാത്രം ഓടാന്‍ കഴിഞ്ഞവയാണ് ഏറെയും..


2013 ല്‍ 158 സിനിമകള്‍. 7 സിനിമകള്‍ കുറഞ്ഞെങ്കിലും കോടികളുടെ നഷ്ടത്തിന് കുറവൊന്നുമുണ്ടാകുന്നില്ല. 250 കോടിയോളം രൂപയാണ് മലയാളസിനിമ ഒരു വര്‍ഷം നഷ്ടപ്പെടുത്തിയത്..ശരിക്കും ഇത് ആരുടെ നഷ്ടമാണ്. പണം മുടക്കുന്നവന്റെ മാത്രം നഷ്ടമാണത്. നിലവാരമാണ് മാനിക്കുന്നതെങ്കില്‍ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം 200 കോടിയോളം രൂപ ലാഭമാണ്. വ്യാജവും നിലവാരമില്ലാത്തതുമായ ഒരു ഉല്പന്നം വാങ്ങി മണ്ടനാകാത്ത ഉപഭോക്താവിന്റെ വിവേചനബുദ്ധിയാണതെന്ന് പരിഗണിയ്‌ക്കേണ്ടി വരികയാണ്.


താരങ്ങള്‍ക്കും സംവിധായകനും അണിയറക്കാര്‍ക്കും കൃത്യമായ പണം ലഭിയ്ക്കുന്നിടത്തോളം കാലം നഷ്ടത്തിന്റെ കണക്കില്‍ നിര്‍മ്മാതാക്കള്‍ മാത്രമാണ് കരുക്കളാവുന്നത്. സ്വയം വരുത്തി വയ്ക്കുന്ന വിനകളെന്ന് പറയാം. തന്റെ ഉത്പന്നം എങ്ങനെയായിരിക്കണമെന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ വയ്ക്കാത്തതിന് ലഭിക്കുന്ന ശിക്ഷ. ഒരു സിനിമയുടെ വിജയം പ്രവചിക്കുവാന്‍ ആര്‍ക്കും കഴിയില്ല. മികച്ചതും പ്രതീക്ഷ ഉണര്‍ത്തുന്നതുമായ സൃഷ്ടികള്‍ ചലനം ഉണ്ടാക്കാതെ പോവുമ്പോള്‍ ശരാശരിയിലും താഴ്ന്നത് ലാഭമാവുകയും ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ടത് മാത്രമാണ് അത്തരത്തിലുളളത്.





മുമ്പൊക്കെ സൂപ്പര്‍ എന്നതാണ് പടത്തിന്റെ ക്ലൂസ് അളന്നിരുന്നുതെങ്കില്‍ ഇപ്പോള്‍ തരക്കേടില്ല എന്ന ഒറ്റ മറുപടിയില്‍ നഷ്ടം കുറയ്ക്കാനാവും. എന്നിട്ടും നമ്മുടെ സിനിമയ്ക്ക് സംഭവിക്കുന്നതെന്താണ്.. പ്രേക്ഷകന്റെ നിലവാരം കുറയുന്നുവെന്ന പതിവ് പല്ലവി അതിനുത്തരമല്ല. വ്യത്യസ്തമായ ശ്രമങ്ങളെ അവര്‍ സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞനാലുവര്‍ഷത്തിനിടയിലെ ഹിറ്റ് സിനിമകളുടെ ലിസ്റ്റെടുത്താല്‍ അത് കാണാം. ചാനല്‍ റൈറ്റ് എന്ന അധികവരുമാനവും ഒരു പ്രലോഭനമാണ്. പക്ഷേ നമുക്ക് സംഭവിക്കുന്നതെന്താണ്.. കാഴ്ചയുടെ നിലവാരതകര്‍ച്ചയോ അഭിരുചികളിലെ മാറ്റമോ ഒന്നുമല്ല മലയാളസിനിമയുടെ ഇപ്പോഴത്തെ പ്രതിസന്ധി.

പണിയറിയാതെ സിനിമയെടുക്കാന്‍ പുറപ്പെടുന്ന കുറേപേരാണ് ഇന്ന് സിനിമയുടെ ശാപമാവുന്നത്. കഴിഞ്ഞവര്‍ഷം ഇറങ്ങിയ പരാജയപ്പെട്ട നൂറ്റിമുപ്പതോളം സിനിമകളില്‍ എത്രയെണ്ണത്തിന്റെ സംവിധായകര്‍ക്ക്, നിര്‍മ്മാതാക്കള്‍ക്ക് നെഞ്ചില്‍ കൈവച്ച് പറയുവാന്‍ കഴിയും തന്റെ സിനിമയ്‌ക്കൊരിക്കലും ആ ഗതി വരരുതായിരുന്നുവെന്ന്.. തീയേറ്ററില്‍ നിന്ന് പിന്‍മാറിയ ശേഷം മികച്ച അഭിപ്രായം രൂപപ്പെട്ടതോ അല്ലെങ്കില്‍ അഭിപ്രായം നേടിയിട്ടും തീയേറ്ററുകള്‍ക്ക് പുറത്തായതോ ആയ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ്.




കോടികള്‍ തുലയ്ക്കുന്ന ഏറുപടക്കം കളി


തൊണ്ണൂറിഅഞ്ചോളം സംവിധായകരാണ് കഴിഞ്ഞവര്‍ഷം അരങ്ങേറ്റം കുറിച്ചത്. അതിന് മുമ്പത്തെ വര്‍ഷങ്ങളിലും അത്രത്തോളം സംവിധാകര്‍ പുതുതായി എത്തി. ഇരുനൂറിനടുത്ത് പുതിയസംവിധായകര്‍ മലയാളസിനിമയ്ക്ക് താങ്ങായോ അതോ താങ്ങലായോ എന്നത് വിജയചിത്രങ്ങളുടെ കണക്കെടുത്താല്‍ മനസിലാകും. 2014 ല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച സിനിമകള്‍ യുവസംവിധാകരുടെ സിനിമകള്‍ നോക്കിയാല്‍ ഒരു കാര്യം ബോധ്യമാവും. വ്യക്തമായ പ്ലൂനിംഗോടെ, തീയേറ്ററുകളില്‍ എത്തുന്ന പ്രേക്ഷകര്‍ അതിനെ സ്വീകരിക്കാതിരിക്കാന്‍ സാധ്യത ഉണ്ടെന്ന ഉറപ്പിലാണ് അവര്‍ മുമ്പോട്ട് വന്നത്. അവ വിജയിക്കാതെ തരമില്ലെന്ന അവസ്ഥയായിരുന്നു.



1983, ഓം ശാന്തി ഓശാന, വെളളിമൂങ്ങ, സെവന്‍ത് ഡേ, ഇതിഹാസ എന്നിവയെല്ലാം വ്യത്യസ്തതയാണ് പ്രേക്ഷകന് സമ്മാനിച്ചത്. പറഞ്ഞുപഴകിയ ഗൃഹാതുരത്വ കഥകളില്‍ നിന്ന് വേറിട്ടതും അധികമാരും ശ്രദ്ധിക്കാത്തതുമായ വഴിയിലുളള ചിന്തയായിരുന്നു 1983 എങ്കില്‍ കേട്ടുപഴകിയ പ്രണയകഥയെ പുതിയ ട്രീറ്റ്‌മെന്റിലൂടെ അവതരിപ്പിച്ചതാണ് ഓം ശാന്തി ഓശാനെ തീയേറ്ററില്‍ നിലനിര്‍ത്തിയത്. വെളളിമൂങ്ങയാവട്ടേ മലയാളിയുടെ കണ്‍മുമ്പിലുളള ഈക്കിലിപാര്‍ട്ടി രാഷ്ട്രീയത്തിനെ മുഷിവില്ലാത്ത രീതിയില്‍ കാണിച്ചു. ഈ മൂന്ന് സിനിമകളുടെയും വിജയത്തില്‍ ഇവയിലെ ഗാനങ്ങളും ഒരളവുവരെ പങ്കുവഹിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തിന്റെ ആദ്യപടിയും പാട്ടുകളായിരുന്നു. പ്രേക്ഷകര്‍ക്ക് സിനിമ ആസ്വദിക്കാന്‍ താരത്തിളക്കമൊന്നും ആവശ്യമില്ലെന്ന് ഇതിഹാസയും വെളളിമൂങ്ങയും തെളിയിച്ചു. അവരെ ആകര്‍ഷിക്കുന്നത് ഒരുകോടിയുടെ പാട്ടുചിത്രീകരണമോ കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സെറ്റോ അല്ല മുഷിവില്ലാത്ത ഒരു കഥയെ എങ്ങനെ ചിത്രീകരിക്കുന്നതെന്നതാണ്. കോടികളുടെ മുതല്‍മുടക്കൊന്നും കാണികള്‍ക്ക് വേണ്ട. മറുഭാഷസിനിമകളില്‍ നിന്ന് അതവര്‍ക്ക് ലഭിയ്ക്കുന്നുണ്ട്.




സാറ്റലൈറ്റ് സാധ്യതകളെ തുലച്ച വിധം..

സാറ്റലൈറ്റ് അവകാശം നമ്മുടെ സിനിമയ്ക്ക് രണ്ടുവര്‍ഷം മുമ്പ് വരെ വീണുകിട്ടിയ ഒരു വലിയ അവസരമായിരുന്നു. മുടക്ക് മുതല്‍ തിരിച്ചുകിട്ടുമെന്ന വലിയ ഉറപ്പ്. പക്ഷേ അത് പോലും വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആരുടെ പിഴവാണ്. പപൊന്‍മുട്ട തരുമായിരുന്ന താറാവിനെ ദാക്ഷിണ്യമില്ലാത്ത കൊന്നതിന് ഉത്തരവാദികള്‍ ആരാണ്. സാറ്റലൈറ്റ് റൈറ്റിന്റെ പേരില്‍ തട്ടിക്കൂട്ടിയ ഉത്പന്നങ്ങള്‍ ആര്‍ക്കുവേണ്ടി എന്ന ചോദ്യമാണ് അവശേഷിപ്പിച്ചത്. തീയേറ്ററില്‍ ഒരുദിവസം തികച്ച് കളിയ്ക്കുവാന്‍ യോഗ്യതയില്ലാത്ത സിനിമകള്‍ പ്രേക്ഷകനെ നോക്കി പല്ലിളിച്ച് ചാനലുകളിലേയ്ക്ക് പറന്നു. പക്ഷേ അവിടെയും കാണിയാണ് സൂപ്പര്‍ താരം. അഞ്ചുമിനിറ്റ് പോലും തികച്ച് കാണുവാന്‍ കഴിയാത്ത ഇവയൊക്കെ മിനക്കെട്ട് കാണുവാന്‍ മാത്രം മണ്ടന്‍മാരാണോ നമ്മുടെ ടെലിവിഷന്‍ പ്രേക്ഷകര്‍. ചാനലുകളുടെ പരിയമ്പുറത്ത് എടുക്കാചരക്കായി നൂറിലധികം സിനിമകള്‍ ഇപ്പോഴും കിടപ്പുണ്ട്.ഇനി ഒരിക്കലും പൂര്‍ത്തിയാക്കാന്‍ തരമില്ലാത്ത രീതിയില്‍ അത്രത്തോളം എണ്ണം പെട്ടിയിലും ഇരിയ്ക്കുന്നു.











from kerala news edited

via IFTTT

ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ്‌








ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ്‌


Posted on: 14 Jan 2015







ദോഹ: വ്യാപാര ശൃംഖലയായ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ റീട്ടെയില്‍ ഡിവിഷന്റെ അഞ്ചാമത്തെ സംരംഭമായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഫബ്രവരി മൂന്നാം വാരത്തില്‍ ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുമെന്ന് മാനേജിംഗ് ഡയറക്്ടര്‍ ശംസുദ്ദീന്‍ ഒളകര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായാണ് ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധതരം ഉല്‍പ്പന്നങ്ങള്‍ ക്രമീകരിച്ച് എല്ലാതരത്തിലുള്ള ഉപഭോക്താക്കളേയും ലക്ഷ്യംവെക്കുന്നതാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമുള്ള വിശാലമായ സൂപ്പര്‍ മാര്‍ക്കറ്റിനു പുറമെ

ഫാര്‍മസി, ഒപ്ടിക്കല്‍സ്, ഫ്ലൂവഴ്‌സ് ആന്റ് ചോക്ലേറ്റ്, കോഫിഷോപ്പ്, പ്രമുഖ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകള്‍, എക്‌സ്‌ചേഞ്ച് സെന്റര്‍ തുടങ്ങിയവയാണ് ഗ്രൗണ്ട് ഫ്ലോറില്‍ ക്രമീകരിച്ചിരിക്കുന്നത്.

റീട്ടെയില്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അബൂനവാസ്, ക്വാളിറ്റി ഗ്രൂപ്പ് ഫിനാന്‍സ് കൗണ്‍ട്രോളര്‍ മിന്‍സ് മാത്യു, റീട്ടെയില്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് മാനേജര്‍ ഷാഹിദ്, റീട്ടെയില്‍ ഗ്രൂപ്പ് ഫിനാന്‍സ് മാനേജര്‍ മഹിനുദ്ദീന്‍ ഗ്രൂപ്പ്് എച്ച്. ആര്‍,. മാനേജര്‍ ആരിഫ്, റീട്ടെയില്‍ ഗ്രൂപ്പ് ബൈയിംഗ് മാനേജര്‍ എ.ബി. സനീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

റേഷന്‍ കാര്‍ഡ് പുതുക്കുന്ന കാര്യങ്ങള്‍ അറിയുന്നതിന് സംവിധാനം








റേഷന്‍ കാര്‍ഡ് പുതുക്കുന്ന കാര്യങ്ങള്‍ അറിയുന്നതിന് സംവിധാനം


Posted on: 14 Jan 2015



ജിദ്ദ: നാട്ടില്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നത്തിനുള്ള അപേക്ഷേ നല്‍കുന്ന സമയം ജനവരി 17 വരെയാണ്, പ്രവാസികള്‍ അവരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തുവാനും ഇപ്പോള്‍ സാധിക്കും. നാട്ടിലുള്ള റേഷന്‍ കടയില്‍ നിന്നും സൗജന്യമായാണ് അപേക്ഷ ഫോം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും വിവരങ്ങള്‍കും ജനവരി 14 ന് രാത്രി 8.30 മുതല്‍ 11 മണി വരെ ഷറഫിയ്യ ഇംപാല ഗാര്‍ഡനിലുള്ള ഒ.ഐ.സി.സി. ജിദ്ദ വെസ്‌റ്റേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ പ്രവാസി സേവനകേന്ദ്രയുമായി ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് കെ.ടി.എ.മുനീര്‍ അറിയിച്ചു. പുതിയ നിയമപ്രകാരം 18 വയസിനു മുകളിലുള്ള സ്ത്രീകളുടെ പേരിലാണ് കാര്‍ഡ് ലഭിക്കുക, അങ്ങിനെ ഇല്ലാത്ത പക്ഷം പുരുഷന്മാരുടെ പേരിലും ലഭിക്കും. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല ഉണ്ടെങ്കില്‍ അതിന്റെ കോപ്പി ഹാജരാക്കണം. വൈദുതി, ശുദ്ധജല കണ്‍സ്യൂമര്‍, ടെലിഫോണ്‍ നമ്പറുകള്‍ എന്നിവ നിര്‍ബന്ധമില്ല, എന്നാല്‍ ബാങ്ക് അക്കൗണ്ട്, ഗ്യാസ് ബുക്ക്, വോട്ടര്‍ ഐ.ഡി. എന്നിവ നല്‍കിയില്ലെങ്കില്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള മുന്‍ഗണന നഷ്ടമാകും.

കാര്‍ഡ് ഉടമയുടെ ഫോട്ടോ നേരിട്ട് എടുക്കുന്ന സംവിധാനം പ്രവസികളില്‍ പലര്‍ക്കും റേഷന്‍ കാര്‍ഡ് നഷ്ടമാകുവാന്‍ ഇടയാക്കുമെന്നും ഇതിനു പരിഹാരം കാണുവാന്‍ ആവിശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫിനും നിവേദനം നല്കിയതായും മുനീര്‍ അറിയിച്ചു.


എല്ലാ പ്രവാസികളുടെ തങ്ങളുടെ നാട്ടിലുള്ള ഉറ്റവരുമായി ബന്ധപെട്ട് റേഷന്‍ കാര്‍ഡ് പുതുക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും കുടുതല്‍ വിവരങ്ങള്‍ക്ക് സലാം പെരുവഴി ( 0506035631) യുമായി ബന്ധപ്പെടണമെന്നും ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ അറിയിച്ചു.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

പുണ്യംപേറി ഗീതാമണ്ഡലത്തില്‍ തിരുവാതിര രാവ്‌








പുണ്യംപേറി ഗീതാമണ്ഡലത്തില്‍ തിരുവാതിര രാവ്‌


Posted on: 14 Jan 2015







ഷിക്കാഗോ: കേരളത്തിന്റെ തനതു പൈതൃകം ഹൃദയങ്ങളില്‍ പേറുന്ന ഷിക്കാഗോയിലെ വനിതകള്‍ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിച്ചു. കൂടിയിരുന്നവര്‍ക്കെല്ലാം തിരുവാതിര രാവിന്റെ സവിശേഷതയും ഐതീഹ്യപ്പെരുമയും ലക്ഷ്മി നായര്‍ വിശദീകരിച്ചു. പ്രായഭേദമെന്യേ എല്ലാവരും തിരുവാതിരകളിയില്‍ പങ്കെടുത്തു.






പരമ്പരാഗത രീതിയില്‍ ഒരുക്കിയ വിഭവങ്ങള്‍ കഴിച്ച്, പാതിരാപ്പൂവും ചൂടിയാണ് മലയാളിപ്പെണ്‍കൊടികള്‍ ധനുമാസരാവിന്റെ പുണ്യംപേറിയ തിരുവാതിര ആഘോഷങ്ങള്‍ ഗീതാമണ്ഡലത്തില്‍ അവസാനിപ്പിച്ചത്.




ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

പോള്‍ പറമ്പിയെ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദിച്ചു








പോള്‍ പറമ്പിയെ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദിച്ചു


Posted on: 14 Jan 2015







ഷിക്കാഗോ: വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ എക്‌സ്‌പോര്‍ട്ട് ഡിവിഷന്‍ ഡയറക്ടറായി നിയമിതനായ പോള്‍ പറമ്പിയെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ അഭിനന്ദിച്ചു. മുന്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന പോള്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്റെ സ്ഥാപക പ്രസിഡന്റുകൂടിയാണ്.

ഓവര്‍ഗീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയുടെ അധ്യക്ഷതയില്‍ മൗണ്ട് പ്രോസ്‌പെക്ടസിലെ കണ്‍ട്രി ഇന്നില്‍ വെച്ച് കൂടിയ യോഗത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി തമ്പി മാത്യു, വൈസ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, മുന്‍ പ്രസിഡന്റുമാരായ തോമസ് മാത്യു, സതീശന്‍ നായര്‍, മറ്റ് ഭാരവാഹികളായ ജോഷി വള്ളിക്കളം, ബാബു മാത്യു, ഷിബു ഏബ്രഹാം, ബെന്നി പരിമണം, പ്രവീണ്‍ തോമസ് എന്നിവര്‍ സംസാരിച്ചു.




ജോയിച്ചന്‍ പുതുക്കുളം













from kerala news edited

via IFTTT

ഫാ.ഡോ.വര്‍ഗീസ് വര്‍ഗീസ് മുഖ്യപ്രാസംഗികന്‍








ഫാ.ഡോ.വര്‍ഗീസ് വര്‍ഗീസ് മുഖ്യപ്രാസംഗികന്‍


Posted on: 14 Jan 2015





ഡാലസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യപ്രാസംഗികനായി ഡാലസില്‍ എത്തുന്നത് ഫാ.ഡോ.വര്‍ഗീസ് വര്‍ഗീസ് ആണ്. ജൂലായ് 8 മുതല്‍ 11 വരെ ഡാലസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ചാണ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് നടക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയിലെ മികച്ച വാഗ്മികൂടിയായ അച്ചന്‍ കോട്ടയം ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എം.ജി.ഒ.സി.എസ്.എം ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു.




ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT

സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍








സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെരുന്നാള്‍


Posted on: 14 Jan 2015



ഹ്യൂസ്റ്റണ്‍: വി.സ്റ്റഫാനോസ് ശ്ലീഹായുടെ നാമധേയത്തിലുള്ള ഹ്യൂസ്റ്റണിലെ ഏകദേവാലയമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ ആഘോഷിച്ചു.






പ്രഭാതനമസ്‌കാരത്തിനുശേഷം ഫാ.എം.ടി.ഫിലിപ്പ് കൊടി ഉയര്‍ത്തി പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് തുടക്കമിട്ടു. വിവിധ ദിവസങ്ങളില്‍ നടന്ന വി.കുര്‍ബാനക്ക് ഫാ.ജോണ്‍ ഗീവര്‍ഗീസ്, ഫാ.ഡോ.സി.ഒ.വര്‍ഗീസ്, ഫാ.ജോയല്‍ മാത്യു, ഫാ.ജോര്‍ജ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫിലിപ്പ് പീലിപ്പോസ്, കെ.സി.മാത്യു, സിനില്‍ സാമുവേല്‍ എന്നിവരുള്‍പ്പെടെ ഇരുപതോളം ശുശ്രൂഷകര്‍ കര്‍മ്മങ്ങള്‍ക്ക് സഹായികളായി.

സന്ധ്യാപ്രാര്‍ത്ഥനക്ക് ഫാ.പി.എം.ചെറിയാന്‍ നേതൃത്വം നല്‍കി. ഓര്‍ത്തഡോക് സഭയിലെ ചിഹ്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഫാ.ജോയല്‍ മാത്യു സംസാരിച്ചു. തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്നിന് ജോണ്‍ ഫിലിപ്പ്, ലതാവര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.







പെരുന്നാള്‍ ശുശ്രൂഷയില്‍ ആദ്യാവസാനം അനീഷ് എബ്രഹാം, അഭിലാഷ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവക ഗായകസംഘം ശുശ്രൂഷാ ഗാനങ്ങള്‍ ആലപിച്ചു. സമാപനപ്രസംഗത്തില്‍ ഇടവക വികാരി ഫാ.ജേക്കബ് കുര്യന്‍, സരിതാ ജോണ്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

നേര്‍ച്ചവിളമ്പിന് ഫുഡ് കോര്‍ഡിനേറ്റര്‍ കെ.വി.വര്‍ഗീസ് നേതൃത്വം നല്‍കി. അഞ്ജു മോഹന്‍, സൂസന്ന സാമുവേല്‍ എന്നിവര്‍ സംവിധാനം ചെയ്ത നൃത്ത പരിപാടികളും അരങ്ങേറി. പെരുന്നാളിന്റെ വിജയത്തിനായി പോള്‍ മത്തായി, അന്നമ്മ സാമുവേല്‍, രാജു ചെറിയാന്‍, സൂസി മാത്യു, ജോസുകുട്ടി, ഷീനാ ചെറിയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംയുക്ത കമ്മിറ്റി നേതൃത്വം നല്‍കി.





വാര്‍ത്ത അയച്ചത് : തോമസ് മാത്യു












from kerala news edited

via IFTTT

'ഐ' അതുക്കും മേലെ











ഷങ്കര്‍ ഒരു ചിത്രം എടുക്കാന്‍ പോവുന്നു. രണ്ട് രണ്ടര വര്‍ഷം കൊണ്ടാണ് അത് പൂര്‍ത്തിയാവുന്നത്. സ്വാഭാവികമായും പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയായിരിക്കും. വല്ലാത്തൊരു മാനസിക സമ്മര്‍ദ്ദമാണത്. താങ്കള്‍ എങ്ങിനെയാണിതിനെ മറികടക്കുന്നത്. ഒരു ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമ്പോള്‍ താങ്കളുടെ മനസിനെ ഭരിക്കുന്ന ചിന്തകളെന്താണ്? സംവിധായകന്‍ ഷങ്കറിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഷങ്കര്‍ പറഞ്ഞതിങ്ങനെയായിരുന്നു. ഞാന്‍ എപ്പോഴും പ്രേക്ഷക പക്ഷത്തു നിന്നാണ് ചിന്തിക്കുന്നത്. ഒരു ചിത്രം ഇറങ്ങുമ്പോള്‍ അവര്‍ എന്റെ മുന്‍ ചിത്രവുമായി സ്വാഭാവികമായും പുതിയ ചിത്രത്തെ വിലയിരുത്തും. അപ്പോള്‍ അതുക്കും മേലെ ഒരു ചിത്രം ഒരുക്കി അവരെ തൃപ്തിപ്പെടുത്തുക. അതിനെന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് എപ്പോഴും എന്റെ ചിന്ത. അതിനുള്ള ഗൃഹപാഠങ്ങളാണ് എപ്പോഴും എന്റെ മുന്നില്‍.




വിക്രമിനെ നായകനാക്കി ഷങ്കര്‍ അണിയിച്ചൊരുക്കിയ വര്‍ണ്ണവിസ്മയം 'ഐ' കണ്ടപ്പോള്‍ ഈ വാക്കുകളാണ് ഓര്‍മ്മ വന്നത്. അതുക്കും മേലെ എന്നത് ഈ ചിത്രത്തിലെ ഒരു താക്കോല്‍വാചകവുമാണ്. സിനിമ കാണുമ്പോള്‍ ഹരം നഷ്ടപ്പെടണ്ടല്ലോ എന്നു കരുതി അത് എന്താണെന്ന് പറയുന്നില്ല. കഥാസാരത്തിലേക്കും കടക്കുന്നില്ല.

അതുപോലെ തന്നെ ഷൂട്ടിങ് തുടങ്ങുന്നതുമുതല്‍ പലതരം രഹസ്യങ്ങള്‍ ഷങ്കര്‍ കാത്തു സൂക്ഷിക്കാറുണ്ട്. ഐ എന്നാല്‍ അഴകടക്കം ഒമ്പത് അര്‍ഥങ്ങളുള്ള തമിഴിലെ ഒരക്ഷരമാണെന്നാണ് ഷങ്കര്‍ പറഞ്ഞിരുന്നിരുന്നത്. അഴക് എന്നതും ഈ ചിത്രത്തിന്റെ കാതലാണ്. അതിനപ്പുറം ഐയ്ക്കുള്ള മറ്റൊരര്‍ഥവും സിനിമ കാണുമ്പോഴേ പ്രേക്ഷകന് മനസിലാവൂ. ചിത്രത്തിലെ പ്രധാന വില്ലനെ തിരഞ്ഞെടുത്തതിലും ഷങ്കര്‍ ഇതേ തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്.





ആണുടലുകളുടെയും പെണ്ണുടലുകളുടെയും ഒരാഘോഷനൃത്തമാണ് ചിത്രം. ഓരോ സീനും വര്‍ണാഭമാക്കാനും സമ്പന്നമാക്കാനും ഷങ്കര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. എ ആര്‍ റഹ്മാന്റെ സംഹീതവും ബോസ്‌കോ സീസര്‍ ഷോബി ടീമിന്റെ നൃത്തസംവിധാനവും മുത്തുരാജിന്റെ കലാസംവിധാനവും ചൈനയിലേയും ഊട്ടിയിലേയും മനോഹരമായ ലൊക്കേഷനുകളും ചേര്‍ന്നൊരുക്കിയ ദൃശ്യവിസ്മയങ്ങളാണ് തിരശ്ശീലയില്‍ നിറയുന്നത്. ഇത്തരം കാഴ്ചകള്‍ക്കിടയിലൂടെ പ്രണയവും പ്രതികാരവും നിറഞ്ഞ ഒരു റൊമാന്റിക് ത്രില്ലറാണ് ചുരുളഴിയുന്നത്.

രണ്ടരവര്‍ഷമാണ് വിക്രം ഈ ചിത്രത്തിനു വേണ്ടി മാറ്റിവെച്ചത്. അത് പാഴായില്ലെന്ന് ചിത്രം കണ്ടപ്പോള്‍ മനസിലായി. മനസും ശരീരവും അര്‍പ്പിച്ചുള്ള ഒരു നടന്റെ പ്രകടനം. മിസ്‌ററര്‍ തമിഴ്‌നാടാവാന്‍ കൊതിക്കുന്ന ശരീരസൗന്ദര്യാരാധകനായ ലിംഗേശനായും വികൃതരൂപിയായി മാറുന്നവനായും വിക്രം രണ്ട് വേഷമാറ്റത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു പാട്ട് സീനില്‍ മൃഗരൂപിയായും വരുന്നുണ്ട്. എല്ലാ കഴിഞ്ഞ് എ ഫിലിം ബൈ ഷങ്കര്‍ എന്ന കയ്യൊപ്പും കഴിഞ്ഞിട്ടും പ്രേക്ഷകര്‍ തിരിച്ചുപോകുന്നില്ല. അവസാനത്തെ ടൈറ്റില്‍സിനൊപ്പം വിക്രം വീണ്ടും പഴയരൂപത്തിലെത്തുന്നവര്‍ക്ക് കാണണമായിരുന്നു. കാരണം ആ കഥാപാത്രത്തെ അവര്‍ ഇഷ്ടപ്പെട്ടിരിക്കുന്നു. ആ പ്രണയത്തേയും. ദൃശ്യവിസ്മയങ്ങള്‍ക്കപ്പുറം അതായിരിക്കും ഈ ചിത്രത്തിന്റെ വിജയത്തിന് കാരണം.



എ ആര്‍ റഹ്മാനും ഷങ്കറും ഒന്നിക്കുന്ന പത്താമത്തെ ചിത്രമാണിത്. ക്യാമറമാന്‍ പി സി ശ്രീറാമും ഷങ്കറും ഒന്നിക്കുന്ന ആദ്യത്തെ ചിത്രം, ചൈനീസ് സൈക്കിളിസ്റ്റ് പീറ്റര്‍ മിങിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഉഗ്രന്‍ സൈക്കിള്‍ സംഘട്ടനം, ന്യൂസിലാന്റിലെ വേടാ വര്‍ക്ക്‌ഷോപ്പിന്റെ സ്‌പെഷല്‍ മേക്കപ്പ്, എന്നിങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ട് ഈ ഷങ്കര്‍ ചിത്രത്തിന്.


നായകന്‍ ലിംഗേശനായി വിക്രം, നായിക ദിയയായി എമിജാക്‌സണ്‍, ജിംബാബുവായി സന്താനം, ഇന്ദ്രകുമാറായി ജി രാംകുമാര്‍, ജോണായി ഉപന്‍പട്ടേല്‍, ഡോ:വാസുദേവനായി സുരേഷ്‌ഗോപി, പട്ടണപാക്കം രവിയായി മിസ്‌ററര്‍ ഇന്ത്യ കാംരാജ്, എന്നിവരാണ് വെള്ളിത്തിരയില്‍. ഒപ്പം മേക്കപ്പ് മാന്‍ ഓസ്മാജാസ്മിന്‍ ഒാജസ് രജനി എന്ന ചാന്തുപൊട്ട് കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.











from kerala news edited

via IFTTT

യു.എസ്.സെനറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു








യു.എസ്.സെനറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു


Posted on: 14 Jan 2015







കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലുമായ കമലഹാരിസ് 2016 ല്‍ നടക്കുന്ന യു.എസ്.സെനറ്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുപ്പത്തിമൂന്നു വര്‍ഷം കോണ്‍ഗ്രസ് അംഗമായിരുന്ന ബോക്‌സര്‍ റിട്ടയര്‍ ചെയ്യുന്ന സീറ്റിലാണ് കമല ഹാരിസ് മത്സരിക്കുന്നത്.

വക്കീലായ ഡഗ്ലസ് ആണ് ഭര്‍ത്താവ്. ഇന്ത്യയില്‍ നിന്നും കുടിയേറിയ ഡോ.ശ്യാമള ഗോപാലന്റെയും ജമൈക്കയില്‍ നിന്നുള്ള ഡൊണാള്‍ഡ് ഹാരിസിന്റെയും മകളാണ്. ഏകസഹോദരി മായ ഫോര്‍ഡ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റാണ്.





വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT