Story Dated: Wednesday, January 14, 2015 09:36
കൊല്ലം: തീരസംരക്ഷണ സേന മത്സ്യ തൊഴിലാളികളെ വെടിവച്ച് പരുക്കേല്‍പിച്ച സംഭവത്തില്‍ നീണ്ടകരയില്‍ ഇന്ന് ഹര്‍ത്താല്‍. മത്സ്യബന്ധന മേഖലാ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. രാവിലെ ആറുമണി മുതല്‍ ശക്‌തി കുളങ്ങര, നീണ്ടകര എന്നീ മത്സ്യബന്ധന മേഖലകളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്.
മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ ബോട്ടിന് നേരെ തീരസംരക്ഷണ സേന വെടിയുതിര്‍ത്തതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. വെടിവയ്‌പ്പില്‍ തമിഴ്‌നാട് തക്കല സ്വദേശികളായ സുബിന ജഗദീഷ് കുമാര്‍(30) ക്ലമന്റ് (30) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു.
from kerala news edited
via IFTTT