Story Dated: Wednesday, January 14, 2015 11:32
ന്യൂഡല്‍ഹി: ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് മടങ്ങിയ നാവികന് തിരികെയെത്താന്‍ സുപ്രീം കോടതി മൂന്നു മാസം കൂടി സാവകാശം അനുവദിച്ചു. കടല്‍ക്കൊല കേസില്‍ പ്രതിയായ മാസ്സിമിലാനോ ലാത്തൊറെ എന്ന നാവികനാണ് മൂന്നു മാസം സാവകാശം അനുവദിച്ചത്. ഹൃദ്‌രോഗ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് മടങ്ങിയ നാവികന് മടങ്ങിയെത്താന്‍ ഇറ്റാലിയന്‍ അംബാസഡറുടെ ഉറപ്പോടെ മൂന്നു മാസം കൂടി സമയം അനുവദിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഈ മാസം 12ന് മടങ്ങിയെത്തേണ്ടിയിരുന്ന നാവികന്‍ കുടൂതല്‍ സമയം തേടി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തിങ്കളാഴ്ച ഹര്‍ജി മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. പുതിയ ബെഞ്ചാണ് ഇന്ന് വിധി പറഞ്ഞത്.
from kerala news edited
via IFTTT