മികച്ച നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് മമ്മൂട്ടിക്ക് (വര്‍ഷം). മഞ്ജു വാര്യരാണ് മികച്ച നടി (ഹൗ ഓള്‍ഡ് ആര്‍ യു). 'ഇയ്യോബിന്റെ പുസ്തക'മാണ് മികച്ച സിനിമ. മോഹന്‍ലാലിനെയും മുകേഷിനെയും ചടങ്ങില്‍ ആദരിച്ചു.
മറ്റ് അവാര്‍ഡുകള്‍ ഇവയാണ്: ജനപ്രിയ നായകന്‍ ബിജു മേനോന്‍ (വെള്ളിമൂങ്ങ), ജനപ്രിയ നായിക നസ്രിയ (ഓം ശാന്തി ഓശാന), സ്വഭാവ നടന്‍ അനൂപ് മേനോന്‍ (1983), സ്വഭാവ നടി ആശ ശരത് (വര്‍ഷം), സഹ നടന്‍ ടിനി ടോം (വെള്ളിമൂങ്ങ), സഹ നടി പാര്‍വതി (ബാംഗ്ലൂര്‍ ഡെയ്‌സ്), മികച്ച വില്ലന്‍ ജയസൂര്യ (ഇയ്യോബിന്റെ പുസ്തകം), ഹാസ്യ നടന്‍ സുരാജ് വെഞ്ഞാറമൂട് (കസിന്‍സ്), പുതുമുഖ നടന്‍ ഫര്‍ഹാന്‍ ഫാസില്‍ (ഞാന്‍ സ്റ്റീവ് ലോപ്പസ്), പുതുമുഖ നടി നിക്കി ഗല്‍റാണി (വെള്ളിമൂങ്ങ), ബാലതാരം അമൃത അനില്‍ (ഹൗ ഓള്‍ഡ് ആര്‍ യു), താരജോടി വിനീത് ശ്രീനിവാസന്‍നമിത പ്രമോദ് (ഓര്‍മയുണ്ടോ ഈ മുഖം), തിരക്കഥ ഗോപന്‍ ചിദംബരം (ഇയ്യോബിന്റെ പുസ്തകം), സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ (ബാംഗ്ലൂര്‍ ഡെയ്‌സ്, 1983), ഗായകന്‍ ഹരിചന്ദ്രന്‍ (ബാംഗ്ലൂര്‍ ഡെയ്‌സ്), ഗായിക ശ്വേത മോഹന്‍ (ഒറ്റമന്ദാരം), എഡിറ്റര്‍ ബീന പോള്‍ (മുന്നറിയിപ്പ്), സ്‌പെഷല്‍ ജൂറി അവാര്‍ഡ് ലാല്‍ (ഇയ്യോബിന്റെ പുസ്തകം), സംവിധായകന്‍ വേണു (മുന്നറിയിപ്പ്), ജനപ്രിയ ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്.
കുഞ്ചാക്കോ ബോബന്‍ യൂത്ത് ഐക്കണായും ദുല്‍ക്കര്‍ സല്‍മാന്‍ സ്റ്റാര്‍ ഓഫ് ദി ഇയറായും ഫഹദ് ഫാസില്‍ പെര്‍ഫോമര്‍ ഓഫ് ദി ഇയറായും ജയറാം ഏഷ്യാനെറ്റ് ഗോള്‍ഡന്‍ സ്റ്റാറായും തിരഞ്ഞെടുക്കപ്പെട്ടു.
from kerala news edited
via IFTTT