രുചിമേളത്തിന്റെ കഥ പറയാന്‍ രസമെത്തുന്നു. രാജീവ് നാഥ് സംവിധാനം ചെയ്ത രസം എന്ന ചിത്രം ജനവരി 23 ന് മാക്‌സ് ലാബ് റിലീസ് ചെയ്യുന്നു. മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലായി തന്നെയാണ് ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സിനിമയില്‍ ലാലിന്റേത് അതിഥിവേഷമാണ്. വരുണ ഷെട്ടിയാണ് നായിക.
സുദീപ് കുമാറിന്റെ കഥയ്ക്ക് സുദീപും, രാജീവ് നാഥും, നെടുമുടി വേണും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്. സംഭാഷണങ്ങള്‍ രചിച്ചത് നെടുമുടി വേണുവാണ്. ഭക്ഷണം, രുചി, റെസ്‌റ്റോറന്റുകള്‍, കാറ്ററിങ് സേവനങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത് ഗള്‍ഫിലാണ്.
പാചകകലയില്‍ അഗ്രഗണ്യനായ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മകന്‍ ബാലുവിന് പക്ഷേ അച്ഛന്റെ കുലത്തൊഴിലിനോട് തീരെ മതിപ്പില്ലായിരുന്നു. സുഹൃത്തായ ശേഖരമോനോന്റെ മകള്‍ ജാനകിയുടെ വിവാഹത്തിന് സദ്യയൊരുക്കാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ക്ഷണപ്രകാരം നമ്പൂതിരിപ്പാട് ഗള്‍ഫിലെത്തുന്നു. എന്നാല്‍ പിന്നീട് ഈ വിരുന്നിന്റെ നേതൃത്വം മകന്‍ ബാലുവിന് ഏറ്റെടുക്കേണ്ടിവരുന്നു.
വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ റോള്‍ നെടുമുടി വേണുവും ബാലുവായി ഇന്ദ്രജിത്തും അഭിനയിക്കുന്നു. ദേവനാണ് ശേഖരമേനോന്റെ റോള്‍ ചെയ്യുന്നത്.
from kerala news edited
via IFTTT