Story Dated: Wednesday, January 14, 2015 10:52
ന്യുഡല്‍ഹി: മതാചാരത്തിന്റെ പേരിലായാലും യമനു നദി മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. നദി മലിനമാക്കുന്നവരില്‍ നിന്ന് 5,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. നദിയില്‍ പൂജാദ്രവ്യങ്ങളും മറ്റും ഒഴുക്കുന്നതിനും വിലക്കുണ്ട്. പൂജാ വസ്തുക്കള്‍ നദിയില്‍ ഒഴുക്കിയാല്‍ 5,000 രൂപയാണ് പിഴ. പൊളിച്ചുനീക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് നദിയില്‍ തള്ളുന്നവര്‍ക്ക് 50,000 രൂപയാണ് പിഴ ചുമത്തുക. നിര്‍മ്മല്‍ യമുന പുനരുജ്ജീവന പദ്ധതി 2017 ന്റെ ഭാഗമായി കൊണ്ടുവരുന്ന 27 ഇന പദ്ധതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
യമുന ശുചീകരണത്തിന് സര്‍ക്കാര്‍ കോടികള്‍ അനുവദിക്കുന്നുണ്ടെങ്കിലും മലിനീകരണം തുടരുന്നതിനാല്‍ ഈ തുക പാഴാകുകയാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്നലെ നടത്തിയ ഉത്തരവില്‍ പറഞ്ഞിരുന്നു. യമുന മലിനീകരണത്തിനെതിലെ യമുന ജിലെ അഭിയാന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ട്രിബ്യുണലിന്റെ നിരീക്ഷണം. വിധി നടപ്പാക്കുന്നതിന് ഒരു പ്രിന്‍സിപ്പല്‍ കമ്മിറ്റിയെയും കോടതി ചുമതലപ്പെടുത്തി. കേന്ദ്ര പരിസ്ഥിതി -വനം മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി, ജലവിഭവ ജോയിന്റ സെക്രട്ടറി, ഡല്‍ഹി ചീഫ് സെക്രട്ടറി, ഡിഡിഎ വൈസ് ചെയര്‍മാന്‍, ഹരിയാന, യു.പി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും കോര്‍പറേഷന്‍ കമ്മിഷണര്‍മാരും ഉള്‍പ്പെടുന്നതാണ് പ്രിന്‍സിപ്പല്‍ കമ്മിറ്റി. നേരത്തെ മൂന്നംഗ വിദഗ്ധ സമിതിയും കോടതി രൂപീകരിച്ചിരുന്നു. ഇവരും പ്രിന്‍സിപ്പല്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
from kerala news edited
via IFTTT