Story Dated: Wednesday, January 14, 2015 11:56
ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി. സല്‍മാന് ബ്രിട്ടനിലേക്ക് പോകുന്നതിന് വീസ അനുവദിച്ച നടപടിയും കോടതി റദ്ദാക്കിയിട്ടുണ്ട്. കേസില്‍ അപരിഹാര്യമായ നഷ്ടം സംഭവിച്ചുവെന്ന് ബോധ്യമുണ്ടെങ്കില്‍ സല്‍മാന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
1998ലാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ കുടുങ്ങിയത്. 2007ലാണ് ഖാന്‍ ശിക്ഷിക്കപ്പെട്ടത്. അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് രാജസ്ഥാന്‍ ഹൈക്കോടതി 2013ല്‍ സ്‌റ്റേ ചെയ്തിരുന്നു. ബ്രിട്ടണ്‍ സന്ദര്‍ശിക്കുന്നതിന് അനുമതിയും നല്‍കിയിരുന്നു. ഇതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ജാമ്യത്തിലാണ് ഖാന്‍ ഇപ്പോഴും.
ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമമനുസരിച്ച് നാലു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചയാള്‍ക്ക് വീസ അനുവദിക്കാന്‍ കഴിയില്ല.
from kerala news edited
via IFTTT