Story Dated: Wednesday, January 14, 2015 05:12
കാസര്‍കോട്: കാസര്‍കോട് എം.ജി. റോഡിലെ ജെ.ജെ. ബെഡ് സെന്ററില്‍ കയറി തളങ്കര നുസ്രത്ത് റോഡിലെ സൈനുല്‍ ആബിദിനെ (22) കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന ജ്യോതിഷിനെ (26) കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കാസര്‍കോട് ജെ.എഫ്.സി.എം. കോടതിയാണ് ജ്യോതിഷിനെ അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് ടൗണ്‍ സി.ഐ: പി.കെ. സുധാകരന്റെ കസ്റ്റഡിയില്‍ വിട്ടത്.
കൊലപാതകം സംബന്ധിച്ചും പ്രതികളെ സംബന്ധിച്ചും ചില വിവരങ്ങള്‍ ശേഖരിക്കാനാണ് ജ്യോതിഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്ന് സി.ഐ. പറഞ്ഞു. കൊലപാതകത്തിന്റെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് ജ്യോതിഷിനെ കഴിഞ്ഞ അറസ്റ്റ് ചെയ്തത്. കേസില്‍ 15 പ്രതികളെയാണ് പോലീസ് ഇതിനകം അറസ്റ്റു ചെയ്തത്. ഇനി മൂന്നു പേരെ കൂടി കിട്ടാനുണ്ടെന്നു സി.ഐ സൂചിപ്പിച്ചു.
from kerala news edited
via
IFTTT
Related Posts:
അമ്മമലയാളം ഇരട്ടശില്പം തയ്യാറായി Story Dated: Tuesday, February 24, 2015 02:02കാഞ്ഞങ്ങാട്: അക്ഷരദേവതയെ പ്രതീകമാക്കി അത്യുത്തരകേരളത്തിന്റെ സാംസ്കാരികപൈതൃകം ആലേഖനം ചെയ്ത ഇരട്ടശില്പം കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്കൂളിലൊരുങ്ങി. അമ്മമലയാളം എ… Read More
വന്യമൃഗ ശല്ല്യം രൂക്ഷം ; നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു Story Dated: Monday, February 16, 2015 01:43കാസര്‍കോട്: കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യജീവനും അവരുടെ സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്നു. ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണെന്ന് കാസര്‍കോട്… Read More
കൊട്ടത്തലച്ചി മലയിലെ പൈപ്പിങ് പ്രതിഭാസം; പഠന സംഘമെത്തി Story Dated: Friday, February 6, 2015 03:31ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കൊട്ടത്തലച്ചി മലയിലും കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം നെല്ലിയടുക്കയിലും പൈപ്പിങ് പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്താന്‍ വിദഗ്ദ്ധ… Read More
എസ്.വൈ.എസ്. അറുപതാം വാര്‍ഷികം; ഹൈവേ മാര്‍ച്ചിന് സ്വഫ്വ റാലിയോടെ പ്രൗഢ സമാപനം Story Dated: Monday, February 16, 2015 01:43കാസര്‍ഗോട്: സമര്‍പ്പണത്തിന്റെയും ആദര്ശപോരാട്ടത്തിന്റെയും പുതിയ സമര സംസ്കാരം പകര്‍ന്ന് കഴിഞ്ഞ ആറിനു അനന്തപുരിയില്‍നിന്ന് പ്രയാണം തുടങ്ങിയ എസ്.വൈ.എസ്.് ഹൈവേ മാര്‍ച്ചിന്… Read More
മുന്‍വൈരാഗ്യം; എരിയപ്പാടിയില്‍ യുവാക്കളെ വീടുകയറി ആക്രമിച്ചു Story Dated: Thursday, February 12, 2015 02:48കാസര്‍കോട്: എരിയപ്പാടിയില്‍ 25 ഓളം വരുന്ന സംഘം യുവാക്കളെ വീടുകയറി ആക്രമിച്ചു. അക്രമികളുടെ കുത്തേറ്റ മാന്യ പള്ളം റോഡിലെ ബഷീറിന്റെ മകന് ഡി. ഷരീഫ് (22), മര്‍ദനമേറ്റ എരിയപ്… Read More