ക്‌നാനായ യുവജനസംഗമം
Posted on: 14 Jan 2015
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ട്രൈസ്‌റ്റേറ്റിലെ ക്‌നാനായ യൂത്തിനായി ഏകദിന സമ്മേളനം സംഘടിപ്പിച്ചു. ഫാ.ജോസഫ് ജൂഡ് പ്രഭാഷണം നടത്തി. സംഗമത്തിന് ഫാ.ജോസ് തറയ്ക്കല്‍, എബി തേര്‍വാലകട്ടയില്‍, ജെറിന്‍ കള്ളിക്കല്‍, ജൂഡി കുഞ്ഞമ്മാട്ടില്‍, ജസ്‌ററിന്‍ പുള്ളോര്‍കുന്നേല്‍, മരീനതോട്ടം എന്നിവര്‍ നേതൃത്വം നല്‍കി. പാരിഷ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റോക്ക് ലാന്റ് മിഷന്‍ ഡയറക്ടര്‍ ഫാ.റെന്നി കട്ടയലും റോക്ക് ലാന്റ് ക്‌നാനായ യുവജനങ്ങളും പങ്കെടുത്തു.
വാര്‍ത്ത അയച്ചത് : സാബു തടിപ്പുഴ
from kerala news edited
via IFTTT