പുളുവടി ശീലമാക്കിയ പുളുവന്‍ മത്തായി എന്ന് കഥാപാത്രമായി അനൂപ് മേനോന്‍ എത്തുന്നു. ഷീ ടാക്‌സിക്ക് ശേഷം അനൂപ് മേനോന്‍-സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീമില്‍ നിന്നാണ് ഈ ചിത്രം വരുന്നത്. നുണകളുടെ ദിനമായ ഏപ്രില്‍ ഒന്നിനായിരിക്കും പുളുവന്‍ മത്തായിയുടെ ചിത്രീകരണം തുടങ്ങുക.
ഈ മുഴുനീള കോമഡി ചിത്രത്തിന്റെ ഫോട്ടോഷൂട്ട് മൈസൂരില്‍ നടന്നു. ഹിറ്റ് ചിത്രമായ ആഗ്രി ബേബീസിന് ശേഷം ഈ ടീം വീണ്ടുമെന്നിക്കുന്ന ഷീ ടാക്‌സിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കാവ്യ മാധാവനാണ് നായിക. ഈ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞാലുടന്‍ പുതിയ പ്രോജക്ടിലേക്ക് അണിയറപ്രവര്‍ത്തകര്‍ കടക്കും.
പോക്കിരിരാജയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി സജി സുരേന്ദ്രന്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു പുളുവന്‍ മത്തായി. എന്നാല്‍ അത് നടന്നില്ല.
from kerala news edited
via IFTTT