121

Powered By Blogger

Tuesday, 13 January 2015

വാഴനാരില്‍ വിസ്‌മയം തീര്‍ത്ത്‌ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍











Story Dated: Wednesday, January 14, 2015 05:17


മാനന്തവാടി: വയലേലകളുടെ നാട്ടില്‍ വാഴകൃഷി വ്യാപകമെങ്കിലും വാഴച്ചെടിയുടെ മഹത്വവും, ഗുണങ്ങളും ഏറെ മനസ്സിലാക്കിയിട്ടില്ലാത്ത കര്‍ഷകര്‍ക്ക്‌ തിരിച്ചറിവിന്റെ പാഠങ്ങള്‍ പകര്‍ന്ന്‌ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ബനാന ഒരുക്കിയ സ്‌റ്റാള്‍ സന്ദര്‍ശകര്‍ക്ക്‌ പ്രിയങ്കരമാകുന്നു. കാഴ്‌ചയില്‍ ആരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ വാഴയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ഇരുപതോളം ഉല്‍പന്നങ്ങളാണ്‌ പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്‌. ഐ.സി.എ.ആറിന്റെ കീഴില്‍ തമിഴ്‌നാട്ടിലെ വിവിധ കമ്പനികള്‍ക്ക്‌ മികച്ച പരിശീലനം നല്‍കി അവരില്‍ നിന്ന്‌ ശേഖരിച്ച ഉല്‍പ്പന്നങ്ങളാണ്‌ ശാലയിലുള്ളത.്‌


കട്ടിയുളളതും ഇല്ലാത്തതുമായ വാഴനാരുകള്‍കൊണ്ട്‌ തയ്യാറാക്കിയിട്ടുളള സാരി, ഷര്‍ട്ട്‌, ബാഗുകള്‍, ടേബിള്‍ മാറ്റ്‌, ഫയല്‍ കവര്‍, പെന്‍ സ്‌റ്റാന്‍ഡ്‌, തുടങ്ങിയ കരകൗശല വസ്‌തുകളും, ബേബിഫുഡ്‌, വാഴക്കായപ്പൊടി ഉല്‍പ്പന്നങ്ങള്‍ ഹെല്‍ത്ത്‌ ഡ്രിംഗ്‌സ്, സോസ്‌, ജാം, ഇളയ കായ, വാഴപ്പൂ, വാഴക്കാമ്പ്‌, തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കിയ അച്ചാറുകള്‍, എന്നിവയും മേളാശാലയിലുണ്ട്‌. വാഴപ്പഴം ഉണക്കി തയ്യാറാക്കിയ ഫിഗ്ഗ്‌ ഡ്രൈഫ്രൂട്ട്‌സ് വിഭാഗത്തിലെ രുചികരമായ വിഭവമാണ്‌. വിപണനസാധ്യതകള്‍ ഏറെയുണ്ടെങ്കിലും ഐ.സി.എ.ആറിന്റെ പ്രത്യേക പരിശീലനം നല്‍കി വാഴച്ചെടിയുടെ അനന്തസാധ്യതകള്‍ മേളാഗ്രാമത്തിലെത്തുന്നവര്‍ക്ക്‌ പകര്‍ന്നു നല്‍കുകയാണ്‌ കാര്‍ഷികമേളയിലെ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്‌.










from kerala news edited

via IFTTT