ജിദ്ദ: നാട്ടില്‍ റേഷന്‍ കാര്‍ഡ് പുതുക്കുന്നത്തിനുള്ള അപേക്ഷേ നല്‍കുന്ന സമയം ജനവരി 17 വരെയാണ്, പ്രവാസികള്‍ അവരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തുവാനും ഇപ്പോള്‍ സാധിക്കും. നാട്ടിലുള്ള റേഷന്‍ കടയില്‍ നിന്നും സൗജന്യമായാണ് അപേക്ഷ ഫോം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും വിവരങ്ങള്‍കും ജനവരി 14 ന് രാത്രി 8.30 മുതല്‍ 11 മണി വരെ ഷറഫിയ്യ ഇംപാല ഗാര്‍ഡനിലുള്ള ഒ.ഐ.സി.സി. ജിദ്ദ വെസ്‌റ്റേണ്‍ റീജിയണല്‍ കമ്മിറ്റിയുടെ പ്രവാസി സേവനകേന്ദ്രയുമായി ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് കെ.ടി.എ.മുനീര്‍ അറിയിച്ചു. പുതിയ നിയമപ്രകാരം 18 വയസിനു മുകളിലുള്ള സ്ത്രീകളുടെ പേരിലാണ് കാര്‍ഡ് ലഭിക്കുക, അങ്ങിനെ ഇല്ലാത്ത പക്ഷം പുരുഷന്മാരുടെ പേരിലും ലഭിക്കും. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല ഉണ്ടെങ്കില്‍ അതിന്റെ കോപ്പി ഹാജരാക്കണം. വൈദുതി, ശുദ്ധജല കണ്‍സ്യൂമര്‍, ടെലിഫോണ്‍ നമ്പറുകള്‍ എന്നിവ നിര്‍ബന്ധമില്ല, എന്നാല്‍ ബാങ്ക് അക്കൗണ്ട്, ഗ്യാസ് ബുക്ക്, വോട്ടര്‍ ഐ.ഡി. എന്നിവ നല്‍കിയില്ലെങ്കില്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള മുന്‍ഗണന നഷ്ടമാകും.
കാര്‍ഡ് ഉടമയുടെ ഫോട്ടോ നേരിട്ട് എടുക്കുന്ന സംവിധാനം പ്രവസികളില്‍ പലര്‍ക്കും റേഷന്‍ കാര്‍ഡ് നഷ്ടമാകുവാന്‍ ഇടയാക്കുമെന്നും ഇതിനു പരിഹാരം കാണുവാന്‍ ആവിശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫിനും നിവേദനം നല്കിയതായും മുനീര്‍ അറിയിച്ചു.
എല്ലാ പ്രവാസികളുടെ തങ്ങളുടെ നാട്ടിലുള്ള ഉറ്റവരുമായി ബന്ധപെട്ട് റേഷന്‍ കാര്‍ഡ് പുതുക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും കുടുതല്‍ വിവരങ്ങള്‍ക്ക് സലാം പെരുവഴി ( 0506035631) യുമായി ബന്ധപ്പെടണമെന്നും ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ അറിയിച്ചു.