ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ്
Posted on: 14 Jan 2015
ദോഹ: വ്യാപാര ശൃംഖലയായ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ റീട്ടെയില്‍ ഡിവിഷന്റെ അഞ്ചാമത്തെ സംരംഭമായ ഹൈപ്പര്‍ മാര്‍ക്കറ്റ് ഫബ്രവരി മൂന്നാം വാരത്തില്‍ ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുമെന്ന് മാനേജിംഗ് ഡയറക്്ടര്‍ ശംസുദ്ദീന്‍ ഒളകര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായാണ് ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധതരം ഉല്‍പ്പന്നങ്ങള്‍ ക്രമീകരിച്ച് എല്ലാതരത്തിലുള്ള ഉപഭോക്താക്കളേയും ലക്ഷ്യംവെക്കുന്നതാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്. ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമുള്ള വിശാലമായ സൂപ്പര്‍ മാര്‍ക്കറ്റിനു പുറമെ
ഫാര്‍മസി, ഒപ്ടിക്കല്‍സ്, ഫ്ലൂവഴ്‌സ് ആന്റ് ചോക്ലേറ്റ്, കോഫിഷോപ്പ്, പ്രമുഖ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകള്‍, എക്‌സ്‌ചേഞ്ച് സെന്റര്‍ തുടങ്ങിയവയാണ് ഗ്രൗണ്ട് ഫ്ലോറില്‍ ക്രമീകരിച്ചിരിക്കുന്നത്.
ഫാര്‍മസി, ഒപ്ടിക്കല്‍സ്, ഫ്ലൂവഴ്‌സ് ആന്റ് ചോക്ലേറ്റ്, കോഫിഷോപ്പ്, പ്രമുഖ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകള്‍, എക്‌സ്‌ചേഞ്ച് സെന്റര്‍ തുടങ്ങിയവയാണ് ഗ്രൗണ്ട് ഫ്ലോറില്‍ ക്രമീകരിച്ചിരിക്കുന്നത്.
റീട്ടെയില്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അബൂനവാസ്, ക്വാളിറ്റി ഗ്രൂപ്പ് ഫിനാന്‍സ് കൗണ്‍ട്രോളര്‍ മിന്‍സ് മാത്യു, റീട്ടെയില്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് മാനേജര്‍ ഷാഹിദ്, റീട്ടെയില്‍ ഗ്രൂപ്പ് ഫിനാന്‍സ് മാനേജര്‍ മഹിനുദ്ദീന്‍ ഗ്രൂപ്പ്് എച്ച്. ആര്‍,. മാനേജര്‍ ആരിഫ്, റീട്ടെയില്‍ ഗ്രൂപ്പ് ബൈയിംഗ് മാനേജര്‍ എ.ബി. സനീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT