പുണ്യംപേറി ഗീതാമണ്ഡലത്തില്‍ തിരുവാതിര രാവ്
Posted on: 14 Jan 2015
ഷിക്കാഗോ: കേരളത്തിന്റെ തനതു പൈതൃകം ഹൃദയങ്ങളില്‍ പേറുന്ന ഷിക്കാഗോയിലെ വനിതകള്‍ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിച്ചു. കൂടിയിരുന്നവര്‍ക്കെല്ലാം തിരുവാതിര രാവിന്റെ സവിശേഷതയും ഐതീഹ്യപ്പെരുമയും ലക്ഷ്മി നായര്‍ വിശദീകരിച്ചു. പ്രായഭേദമെന്യേ എല്ലാവരും തിരുവാതിരകളിയില്‍ പങ്കെടുത്തു.
പരമ്പരാഗത രീതിയില്‍ ഒരുക്കിയ വിഭവങ്ങള്‍ കഴിച്ച്, പാതിരാപ്പൂവും ചൂടിയാണ് മലയാളിപ്പെണ്‍കൊടികള്‍ ധനുമാസരാവിന്റെ പുണ്യംപേറിയ തിരുവാതിര ആഘോഷങ്ങള്‍ ഗീതാമണ്ഡലത്തില്‍ അവസാനിപ്പിച്ചത്.
ജോയിച്ചന്‍ പുതുക്കുളം
from kerala news edited
via IFTTT