Story Dated: Wednesday, January 14, 2015 10:15
ന്യുയോര്‍ക്ക്: യു.എസിലുണ്ടായ കാറപകടത്തില്‍ ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ യുവാവിന് നാലു വര്‍ഷം തടവുശിക്ഷ. വിശ്വാനന്ദന്‍ സുബ്ര്യന്‍ (24)ആണ് ശിക്ഷിക്കപ്പെട്ടത്. 2013ലാണ് വിശ്വാനന്ദന്‍ ഓടിച്ച കാര്‍ അപകടത്തില്‍പെട്ട് ഇന്ത്യന്‍ വംശജയായ രാജ് ചോചന്‍ (59) കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ നവംബറില്‍ വിശ്വാനന്ദന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. അപകടം നടക്കുമ്പോള്‍ വിശ്വാനന്ദന്‍ മദ്യലഹരിയിലായിരുന്നുവെന്നും അമിത വേഗതയിലായിരുന്നു കാറോടിച്ചതെന്നും പോലീസ് വ്യക്തമാക്കി.
from kerala news edited
via IFTTT