121

Powered By Blogger

Sunday 22 February 2015

ആരോഗ്യരക്ഷക്ക്‌ സൂക്ഷ്‌മ കൃഷി അഭികാമ്യം: കര്‍ഷക സെമിനാര്‍











Story Dated: Sunday, February 22, 2015 02:20


mangalam malayalam online newspaper

അമ്പലവയല്‍: ആരോഗ്യരക്ഷക്ക്‌ സൂക്ഷ്‌മകൃഷിയാണ്‌ അഭികാമ്യമെന്ന്‌ കര്‍ഷക സെമിനാര്‍. കീടനാശിനി തളിക്കാത്ത, കൂടുതല്‍ രാസവളം ഉപയോഗിക്കാത്ത ജൈവ പച്ചക്കറിയാണ്‌ ഉത്തമമെന്നും പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്‌തത കൈവരിക്കാന്‍ സൂക്ഷ്‌മ കൃഷി അനുയോജ്യമാണെന്നും അമ്പലവയല്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ എം.എസ്‌.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റയും നബാര്‍ഡിന്റെയും സംയുക്‌ത സംരഭമായ കര്‍ഷക ജ്യോതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക സെമിനാര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സെമിനാര്‍ സ്വാഗത സംഘം ചെയര്‍മാന്‍ വി.ബാലസുബ്രഹ്‌മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. അമ്പലവയല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.യു ജോര്‍ജ്‌ജ് സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. സുവര്‍ണ കേരളം പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള പച്ചക്കറി തൈകള്‍ ബാങ്ക്‌ പ്രസിഡന്റ്‌ കെ.ആര്‍. ശിവശങ്കരന്‍ വിതരണം ചെയ്‌തു. അമ്പലവയല്‍ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റീന ഗോപാലകൃഷ്‌ണന്‍ കര്‍ഷക ജ്യോതി ട്രൈനിംഗ്‌ കോ-ഓര്‍ഡിനേറ്റര്‍ പി.രാമകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സീനിയര്‍ സയന്റിസ്‌റ്റ് ഡോ.കെ.പി.സ്‌മിത വിഷയം അവതരിപ്പിച്ചു. ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ പി.വി. രാജന്‍ സ്വാഗതവും മുന്‍ ബാങ്ക്‌ പ്രസിഡന്റ്‌ എന്‍.പി.കുഞ്ഞുമോള്‍ നന്ദിയും പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ നിലയത്തിലേക്കും ബത്തേരി സെന്റ്‌ മേരീസ്‌ ഹോസ്‌റ്റലിലെ തുറന്ന സ്‌ഥലത്തേയും പോളിഹൗസിലെയും സൂക്ഷ്‌മ കൃഷിയും വേങ്ങൂരിലെ സജിയുടെ പോളിഹൗസും പുല്‍പ്പള്ളിയിലെ മാത്യു സക്കറിയയുടെയും സുദേവന്റെയും ഒരു സെന്റിലെ പേളിഹൗസും കമ്പനിഗിരിയിലെ ഷാജിയുടെയും മുള്ളന്‍ കൊല്ലിയിലെ വനമൂലികയുടെയും തുറന്ന സ്‌ഥലത്തെ സൂക്ഷ്‌മ കൃഷിയും സന്ദര്‍ശിച്ചു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്‌റ്റ് റജീസ്‌, സൂക്ഷ്‌മ കൃഷി കര്‍ഷകരായ സിസ്‌റ്റര്‍ പ്രസില്ല, മാത്യു സക്കറിയ, പുളിക്കല്‍ ഷാജി, ചാക്കോച്ചന്‍ എന്നിവര്‍ കര്‍ഷകര്‍ക്ക്‌ കൃഷിരീതികള്‍ വിശദീകരിച്ചു.










from kerala news edited

via IFTTT

സമഗ്ര ആടുവളര്‍ത്തല്‍ പദ്ധതിയിലെ വന്‍ തട്ടിപ്പ്‌: അന്വേഷണം ആരംഭിച്ചു











Story Dated: Sunday, February 22, 2015 02:20


വെള്ളമുണ്ട: മാനന്തവാടി താലൂക്കില്‍ നടപ്പിലാക്കിവരുന്ന സമഗ്ര ആടുവളര്‍ത്തല്‍ പദ്ധതിയിലെ വന്‍ തട്ടിപ്പിനെക്കുറിച്ച്‌ അമഗ്ര അന്വേഷണം ആരംഭിച്ചു. ഗൂഡല്ലൂര്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന നീലഗിരി ഗോട്ട്‌ മില്‍ക്ക്‌ പ്ര?ഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ പേരിലാണ്‌ താലൂക്കിലെ നിരവധി സ്‌ത്രീകളില്‍ നിന്നും ആടിനെ നല്‍കിയ വകയില്‍ പണം തട്ടിയത്‌. സൊസൈറ്റി നിദ്ദേശിച്ച പ്രകാരമുള്ള ആടിനെ ലഭിക്കാതെ വന്നതോടെ തൊണ്ടര്‍നാട്‌ പഞ്ചായത്തിലെ ചില ഗുണഭോക്‌താക്കല്‍ ജില്ലാ കലക്‌ടര്‍ക്കും പോലീസ്‌ സൂപ്രണ്ടിനും പരാതി നല്‍കിയത്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം ആരംഭിച്ചത്‌. തിരുനെല്ലി, തൊണ്ടര്‍നാട്‌, മാനന്തവാടി, എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളിലായി 1600 ഓളം ഗുണഭോക്‌താക്കള്‍ക്ക്‌ അഞ്ച്‌ ആടുകളെ നല്‍കി ഇവരില്‍ നിന്നും പാര്‍ സമ്പരിച്ച്‌ പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു വില്‍പ്പന നടത്തുമെന്നായിരുന്നു സൊശെസറ്റിയുടെ വാഗ്‌ദാനം. 2014ല്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്ന ബൃഹത്‌ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി നബാര്‍ഡിന്റെയും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പിലാക്കുന്നതെന്നായിരുന്നു സംഘാടകര്‍ അംഗങ്ങളെ അറിയിച്ചിരുന്നത്‌. ഓരോ പഞ്ചായത്തിലും കോ-ഓര്‍ഡിനേറ്റര്‍മാരാണ്‌ വാര്‍ഡുതല സൂപ്പര്‍വൈസര്‍മാരെ തീരുമാനിച്ചത്‌. പിന്നീട്‌ ഓരോ പ്രദേശത്തെയും അഞ്ചില്‍ കുറയാത്ത വീട്ടമ്മമാരെ ഉള്‍പ്പെടുത്തി ജെ.എല്‍.ജി. സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്‌തു. ഈ സംഘത്തില്‍ അംഗങ്ങളായ വീട്ടമ്മമാര്‍ക്കാണ്‌ കല്‍പ്‌റ്റയിലെ കോര്‍പ്പറേഷന്‍ ബാങ്ക്‌ വഴി ഓരോരുത്തര്‍ക്കും 25000 രൂപാ വീതം ആടുവളര്‍ത്താനായി വായ്‌പ നല്‍കിയത്‌. നീലഗിരി സൊശെസറ്റി നിര്‍ദ്ദേശിക്കുന്ന സ്‌ഥാപനങ്ങളുടെയും വ്യക്‌തികളുടെയും പേരിലാണ്‌ ബാങ്ക്‌ വായ്‌പാ തുകയുടെ ഡ്രാഫ്‌റ്റ് നല്‍കിയത്‌. ഈ ഡ്രാഫ്‌റ്റ് കൈവശപ്പെടുത്തിയ സൊസൈറ്റി ഭാരവാഹികള്‍ 25000 രൂപയുടെ ആടിനു പകരം 10000 രൂപപോലും വിലയില്ലാത്ത ആടുകളെ നല്‍കി വീട്ടമ്മമാരെ കബളിപ്പിക്കുകയായിരുന്നു. ഇതിനുപുറമെ ആടുകളെയെല്ലാം ഇന്‍ഷുറന്‍സ്‌ ചെയ്‌തതാണെന്ന്‌ സൊസൈറ്റി നടത്തിപ്പുകാര്‍ വീട്ടമ്മമാരെ പറഞ്ഞ്‌ വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പലരുടെയും ആടുകള്‍ ചത്തുപോയപ്പോള്‍ ഇവര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ തുക ലഭിക്കുകയുണ്ടായില്ല. ചിലര്‍ പോലീസില്‍ പരാതി നല്‍കുമെന്ന്‌ അറിയിച്ചപ്പോള്‍ അവര്‍ക്കുമാത്രം ചത്ത ആടുകള്‍ക്ക്‌ പകരം ആടുകളെ നല്‍കി. ഒരു വര്‍ഷത്തിനു ശേഷം മാത്രം ബാങ്കില്‍ തിരിച്ചടവു തുടങ്ങിയാല്‍ മതിയെന്നും നബാര്‍ഡിന്റെ സബ്‌സിഡി ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചെങ്കിലും ആറുമാസം കഴിഞ്ഞതോടെ വീട്ടമ്മമാര്‍ക്ക്‌ തിരിച്ചടവ്‌ ആവശ്യപ്പെട്ട്‌ ബാങ്ക്‌ നോട്ടീസ്‌ അയച്ചുതുടങ്ങി. 14 ശതമാനത്തോളമാണ്‌ വായ്‌പയുടെ പലിശയെന്നും ആരോപണമുണ്ട്‌. മലബാറി ഇനത്തില്‍പെട്ട ആടുകളെയാണ്‌ സൊസൈറ്റി നല്‍കുമെന്ന്‌ പറഞ്ഞിരുന്നതെങ്കിലും പലര്‍ക്കും പല വിഭാഗത്തില്‍പെട്ട ആടുകളെയാണ്‌ ലഭിച്ചത്‌. മാനന്തവാടി താലൂക്കില്‍ 200 ഓളം മപര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായാണ്‌ പ്രാഥമിക വിവരം. പരാതി നല്‍കുന്നതില്‍ നിന്നും സൊസൈറ്റി ഭാരവാഹികള്‍ വീട്ടുകാരെ പലതും പറഞ്ഞ്‌ പിന്തിരിപ്പിക്കുകയാണെന്നും പറയപ്പെടുന്നു. തൊണ്ടര്‍നാട്‌ കോറോം റോസാ ഫിലിപ്പ്‌, റീജ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അന്വേഷണം ആരംഭിച്ചത്‌. പുതിയതായി ജില്ലയിലെത്തിയ ഏ..എസ്‌.പി. നാഗരാജും സംഘവുമാണ്‌ കേസന്വേഷിക്കുന്നത്‌. കൂടുതല്‍ മപര്‍ പരാതിയുമായി രംഗത്തു വരുന്നതോടെ ലക്ഷങ്ങളുടെ തട്ടിപ്പ്‌ പുറത്തുവരുമെന്നാണ്‌ പ്രതീക്ഷ.










from kerala news edited

via IFTTT

മെഡിസിറ്റിയില്‍ ബോധവല്‍കരണ സെമിനാറും മെഡിക്കല്‍ ക്യാമ്പും











Story Dated: Monday, February 23, 2015 07:16


കൊല്ലം: മാരകമായ എച്ച്‌-1 എന്‍-1 പകര്‍ച്ചപ്പനി കേരളത്തിലും സ്‌ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ സാധാരണജനങ്ങളുടെ ഭീതി അകറ്റുന്നതിനും പ്രതിരോധം ശക്‌തമാക്കുന്നതിനുമായി ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്‌ ആന്‍ഡ്‌ ഹോസ്‌പിറ്റലിന്റെ (മെഡിസിറ്റി) ആഭിമുഖ്യത്തില്‍ ബോധവല്‍കരണ സെമിനാറും, സൗജന്യ മെഡിക്കല്‍ ക്യാമ്പും 26നു രാവിലെ പത്തിന്‌ നടക്കും. ആരംഭഘട്ടത്തില്‍ത്തന്നെ രോഗം തിരിച്ചറിഞ്ഞു ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണമായും ഭേദമാകുന്ന എച്ച്‌-1 എന്‍-1 പകര്‍ച്ചപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കടുത്ത ശരീരോഷ്‌മാവ്‌, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്‌, അമിതക്ഷീണം, വിശപ്പില്ലായ്‌മ തുടങ്ങി സാധാരണ പനിയുടേതു തന്നെയാണ്‌.


യഥാസമയം വിദഗ്‌ദ്ധ രോഗനിര്‍ണയത്തിലൂടെ പകര്‍ച്ചപ്പനി സ്‌ഥിരീകരിച്ച്‌ ചികിത്സ തേടിയില്ലെങ്കില്‍ മാരകമാകുന്ന ഈ രോഗം അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളിലും ഗര്‍ഭിണികളിലും പ്രായാധിക്യമുള്ളവരിലുമാണു കൂടുതല്‍ അപകടകരമാവുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ചെറിയ പനിലക്ഷണം കണ്ടാല്‍പ്പോലും വിദഗ്‌ദ്ധ പരിശോധന നടത്തണമെന്ന്‌ ആരോഗ്യവിദഗ്‌ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പകര്‍ച്ചപ്പനിയുടെ ഫലപ്രദമായ പ്രതിരോധത്തിനും, പ്രതിരോധ മാര്‍ഗങ്ങളുടെ പ്രചാരണത്തിനും വിദഗ്‌ദ്ധ ചികിത്സയ്‌ക്കുമായി മെഡിസിറ്റിയിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ എച്ച്‌-1 എന്‍-1 പ്രത്യേക ആരോഗ്യ ദൗത്യസംഘത്തിന്‌ രൂപം നല്‍കി.


ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്‌ദ്ധ ഡോക്‌ടര്‍മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ ഈ പ്രത്യേക സംഘം. 26-ന്‌ മെഡിസിറ്റിയില്‍ നടക്കുന്ന ബോധവല്‍കരണ സെമിനാറില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ വിശദമാക്കുന്നതും, മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്‌ദ്ധപരിശോധനകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതും ഈ ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ട ഡോക്‌ടര്‍മാരാണ്‌.


പകര്‍ച്ചപ്പനി പ്രതിരോധ ദൗത്യത്തിന്റെ ഭാഗമായി മെഡിസിറ്റിയില്‍ രോഗപരിശോധനക്ക്‌ ഫീവര്‍ സ്‌ക്രീനിംഗ്‌ ക്ലിനിക്കും രോഗബാധ സ്‌ഥിരീകരിച്ചവര്‍ക്കായി പ്രത്യേക ഐസൊലേറ്റഡ്‌ വാര്‍ഡും ആരംഭിച്ചിട്ടുണ്ട്‌. എച്ച്‌-1 എന്‍-1 ചികിത്സയ്‌ക്കായുള്ള ടമിഫ്‌ളൂ മരുന്ന്‌ ആവശ്യമായ അളവില്‍ സംഭരിച്ചതായും മെഡിസിറ്റി മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. ഷാഹുല്‍ ഹമീദ്‌ അറിയിച്ചു. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. ഫോണ്‍: 94977 17894, 94960 04902.










from kerala news edited

via IFTTT

ജനകീയ മേളയായി നിലമ്പൂര്‍ ചലച്ചിത്രോത്സവം











Story Dated: Monday, February 23, 2015 03:17


നിലമ്പൂര്‍: അന്താരാഷ്ര്‌ട ചലച്ചിത്രോത്സവം ബുദ്ധിജീവികളുടെ മാത്രം മേളയെന്ന പേരുദോഷമാണ്‌ നിലമ്പൂര്‍ തിരുത്തിക്കുറിച്ചത്‌. ഐ.എഫ്‌.എഫ്‌.കെയുടെ ആദ്യ മേഖലാ ചലച്ചിത്രോത്സവം നിലമ്പൂരിലെത്തിയപ്പോള്‍ രണ്ടു കൈയ്ുംയനീട്ടി സ്വീകരിച്ചാണ്‌ ഇവിടുത്തെ നാട്ടുകാര്‍ മേളയെ ജനകീയ ഉത്സവമാക്കിയിരിക്കുന്നത്‌.സിനിമയെ ഗൗരവമായി വീക്ഷിക്കുന്ന ബുദ്ധിജീവികള്‍ക്കൊപ്പം ടാക്‌സി ഡ്രൈവര്‍മാരും കച്ചവടക്കാരും സാധാരണക്കാരും അടക്കം സമൂഹത്തിന്റെ എല്ലാതുറയിലുമുള്ളവര്‍ ഒന്നിച്ചിരുന്നു സിനിമ കാണുന്ന അപൂര്‍വ്വ വേദികൂടിയായി ഈ മേള. അവാര്‍ഡു സിനിമകള്‍ കാണാന്‍ മടിച്ചിരുന്ന സാധാരണക്കാര്‍ക്ക്‌ ലോകത്തെ മികച്ച 37 സിനമകള്‍ കാണാനുള്ള അവസരമാണ്‌ ലഭിച്ചത്‌. ആദ്യ ദിവസത്തെ ഷോയില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ നല്ല സിനിമകളാണെന്ന്‌ അഭിപ്രായം പരന്നതോടെ പിന്നീടുള്ള ഷോകളില്‍ പൂരത്തിരക്കായി. ഫെയറിലാന്റ്‌ തിയറ്ററില്‍ നിലത്തിരുന്നുപോലും പലരും സിനിമകണ്ടു. സിനിമകാണാനുളള ആഗ്രഹവുമായെത്തിയ ആരെയും സംഘാടകര്‍ നിരാശപ്പെടുത്തിയുമില്ല. സ്വസ്‌ഥമായി സിനിമകാണാനും ചര്‍ച്ചകള്‍ നടത്താനും സൗകര്യമുണ്ടായിരുന്നു. ഗൗരവത്തോടെ സിനിമയെ വീക്ഷിക്കുന്നവരാണ്‌ സെമിനാറിനെത്തിയതെന്ന്‌ പ്രമുഖ തിരക്കഥാകൃത്തും സിനിമാ നിരൂപകനുമായ ജോണ്‍ പോള്‍ പറഞ്ഞു. കോളജ്‌ വിദ്യാര്‍ത്ഥികളും സാധാരണക്കാരുമടങ്ങുന്നവരാണ്‌ സെമിനാറില്‍ പങ്കെടുത്ത്‌. വിസ്‌മയിപ്പിക്കുന്ന ചോദ്യങ്ങളാണ്‌ പലരും ചോദിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.മീറ്റ്‌ ദി ഡയറക്‌ടര്‍, ഓപ്പണ്‍ ഫോറം പരിപാടികള്‍ക്ക്‌ തിരുവനന്തപുരം ചലച്ചിത്രോത്സവത്തേക്കാള്‍ വലിയ ജനപങ്കാളിത്തമാണ്‌ നിലമ്പൂരിലെന്ന്‌ ചലച്ചിത്ര അക്കാദമി പ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു. രണ്ടു ദിവസം ചലച്ചിത്ര മേളയില്‍ പങ്കെടുത്ത കര്‍ണാടക സംവിധായകന്‍ പി. ശേഷാദ്രി മികച്ച പ്രേക്ഷകരും പ്രോത്സാഹനവും ലഭിച്ച നിലമ്പൂര്‍ ചലച്ചിത്രമേളക്ക്‌ അടുത്തവര്‍ഷവും എത്തുമെന്നു പറഞ്ഞാണ്‌ മടങ്ങിയത്‌.










from kerala news edited

via IFTTT

ആഗോളതലത്തില്‍ ഇസ് ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം: എ.പി. അനില്‍കുമാര്‍











Story Dated: Monday, February 23, 2015 03:17


mangalam malayalam online newspaper

മലപ്പുറം: ശാശ്വത സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ദര്‍ശനമായ ഇസ്‌്ലാമിന്റെ അടിസ്‌ഥാനമായ വിശുദ്ധ ഖുര്‍ആന്റെ സന്ദേശം മാനവതക്ക്‌ പകര്‍ന്ന്‌ നല്‍കുകയെന്ന മഹിതദൗത്യമാണ്‌ ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ കേരള നിര്‍വഹിക്കുന്നതെന്ന്‌ മന്ത്രി എ.പി. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ കേരളയുടെ സംസ്‌ഥാന സെമിനാറും അവാര്‍ഡ്‌ സമര്‍പ്പണ പരിപാടിയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ ഇസ്‌്ലാമിനെ വികലമായവതരിപ്പിക്കുവാനും ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുമുള്ള നിരന്തരശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇസ്‌്ലാമിനെക്കുറിച്ച ഇത്തരം തെറ്റിദ്ധരിപ്പിക്കല്‍ ശ്രമങ്ങള്‍ക്ക്‌ വളംവെക്കുംവിധം മുസ്‌്ലികളിലെ ഒരു ചെറുന്യൂനപക്ഷം അത്യന്തം തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നു. സമാധാനത്തിന്റെ മതമായ ഇസ്‌്ലാമും അതിന്റെ യഥാര്‍ത്ഥ അനുയായികളും അത്തരം പ്രവര്‍ത്തനങ്ങളുടെ പഴി കേള്‍ക്കേണ്ടിവരുന്നു. ഇസ്‌്ലാമിക രാജ്യങ്ങളെയും അറബ്‌ രാജ്യങ്ങളെയും അസ്‌ഥിരപ്പെടുത്താനുള്ള ശ്രമമാണ്‌ ഇത്തരക്കാര്‍ നടത്തുന്നത്‌. ഇസ്‌്ലാമിക രാജ്യങ്ങളും ഗള്‍ഫ്‌ രാജ്യങ്ങളും അസ്‌ഥിരമായാല്‍ അതിന്റെ ഏറ്റവും വലിയ ദുരന്തത്തിനിരയാവുക കേരളമായിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ഖുര്‍ആന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഖുര്‍ആന്‍ സ്‌റ്റഡി സെന്റര്‍ കേരള നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌്ലാമി സംസ്‌ഥാന ഉപാധ്യക്ഷന്‍ ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ അധ്യക്ഷനായിരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും കൂടെ നിലകൊണ്ട വേദഗ്രന്ഥമാണ്‌ വിശുദ്ധ ഖുര്‍ആനെന്ന്‌ അദ്ദേഹം പറഞ്ഞു. മനുഷ്യനാണ്‌ ഖുര്‍ആന്റെ കേന്ദ്രപ്രമേയം. വിശക്കുന്നവന്‌ ഭക്ഷണമായും അനീതിക്കിരയാകുന്നവന്‌ നീതിയുടെ ശബ്‌്ദമായും അശരണര്‍ക്ക്‌ ആശ്വാസമായും വിശുദ്ധ ഖുര്‍ആന്‍ മാറുന്നു. ആധുനിക ലോകവും സമൂഹവും അനുഭവിക്കുന്ന ഒട്ടനവധി സമസ്യകള്‍ക്കുള്ള പരിഹാരം വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഞാന്‍ അറിയുന്ന ഖുര്‍ആന്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പി.കെ. ഗോപി, രാവണപ്രഭു, പി. സുരേന്ദ്രന്‍, സി.പി. ജോണ്‍, ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജമാഅത്തെ ഇസ്‌്ലാമി ജില്ലാ പ്രസിഡണ്ട്‌ പി. അബ്‌്ദുറഹ്‌്മാന്‍ സ്വാഗതം പറഞ്ഞു.സംസ്‌ഥാനതലത്തിലും ജില്ലാതലത്തിലും നടത്തിയ പരീക്ഷകളില്‍ റാങ്കുകള്‍ കരസ്‌ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡുകള്‍ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌്ലാമിക്‌ ഫിനാന്‍സ്‌ ഡയരക്‌്ടര്‍ എച്ച്‌. അബ്‌്ദുറഖീബ്‌ (തമിഴ്‌നാട്‌) വിതരണം ചെയ്‌തു. പി. ഉബൈദുല്ല എം.എല്‍.എ, ടി.കെ. ഉബൈദ്‌, പി.വി. റഹ്‌്മാബി, ഡോ. അബ്‌്ദുറഹ്‌്മാന്‍ കുറ്റിക്കാട്ടൂര്‍, റംല മുഹമ്മദലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അവാര്‍ഡു സമര്‍പ്പണ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ അടഞ്ഞുകിടക്കുന്ന ഗ്രന്ഥമല്ലെന്നും ആര്‍ക്കും വായിക്കാനും പഠിക്കാനും ആശയങ്ങള്‍ ഉത്‌പാദിപ്പിക്കാനും സാധ്യതയും സ്വാതന്ത്ര്യവുമുള്ള തുറന്നുകിടക്കുന്ന ജ്‌ഞാനത്തിന്റെ അക്ഷയഖനിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ പ്രയോഗവല്‍ക്കരിക്കുന്ന വ്യക്‌തികളുടെയും സമൂഹങ്ങളുടെയും അഭാവമാണ്‌ മനുഷ്യസമൂഹം അനുഭവിക്കുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്‌്മാന്‍ സമാപന പ്രഭാഷണം നടത്തി. ഖുര്‍ആന്‍ സ്‌്റ്റഡി സെന്റര്‍ സംസ്‌ഥാന പ്രസിഡണ്ട്‌ കെ.പി. അബ്‌്ദുല്‍ഖാദിര്‍ സ്വാഗതവും മുസ്‌തഫാ ഹുസൈന്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT

താനൂര്‍ നിയോജക മണ്ഡലത്തിലെ പിന്നോക്ക വിഭാഗ കോളനികളില്‍ ഭവന നിര്‍മാണത്തിന്‌ കൂടുതല്‍ തുക അനുവദിക്കും: മന്ത്രി എ.പി അനില്‍കുമാര്‍











Story Dated: Monday, February 23, 2015 03:17


താനൂര്‍: താനൂര്‍ നിയോജക മണ്ഡലത്തിലെ പിന്നോക്ക വിഭാഗ കോളനികളില്‍ ഭവന നിര്‍മാണത്തിന്‌ കൂടുതല്‍ തുക അനുവദിക്കുമെന്ന്‌ മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. നിറമരുതൂരില്‍ കൊണ്ടേമ്പാട്‌, അക്കിത്തടം പിന്നോക്ക കോളനികളെ സ്വയംപര്യാപ്‌ത ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ താനൂര്‍ ഒട്ടുംപുറം മൂന്ന്‌ കോളനികളില്‍ മൂന്ന്‌ കോടി രൂപയുടെ വികസന പദ്ധതികളാണ്‌ നടപ്പിലാക്കുന്നത്‌. കുടിവെള്ളവിതരണം, റോഡ്‌ നിര്‍മാണം, ഭവന പുനരുദ്ധാരണം, ഭൂമി സംരക്ഷണം, വൈദ്യുതി വിതരണം എന്നിവ കോളനികളില്‍ നടപ്പാക്കും. പദ്ധതികള്‍ സമയബന്ധിതമായി കോളനികളില്‍ നടപ്പിലാക്കുമെന്ന്‌ അധ്യക്ഷ പ്രസംഗത്തില്‍ അബ്‌ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി സിദ്ദിഖ്‌, കെ. സലാം, വി.സി കമലം പ്രസംഗിച്ചു.










from kerala news edited

via IFTTT

പട്ടിണിക്കാരെ വഞ്ചിച്ചവര്‍ എത്ര ഉന്നതരായാലും ജയിലഴിക്കുള്ളിലാക്കും വരെ പോരാട്ടം തുടരും :വി.ടി.ബല്‍റാം എം.എല്‍.എ











Story Dated: Monday, February 23, 2015 03:17


എടപ്പാള്‍ :ചമ്രവട്ടം പദ്ധതിയിലൂടെ പട്ടിണിക്കാരെ വഞ്ചിച്ചവര്‍ എത്ര ഉന്നതരായാലുംഅവരെ ജയിലഴിക്കുള്ളിലാക്കുംവരെ പോരാട്ടം തുടരുമെന്ന്‌ വി.ടി.ബല്‍റാം എം.എല്‍.എ പറഞ്ഞു.

ചമ്രവട്ടം പദ്ധതിയിലെ അഴിമതിയും വിജിലന്‍സിന്റെ കണ്ടെത്തലും സമഗ്രമായി അനേ്വഷിക്കുക, കുറ്റക്കാരായ ഉദ്യോഗസ്‌ഥരെയും ഭരണാധികാരികളെയും ശിക്ഷിക്കുക.പദ്ധതിയുടെ ലക്ഷ്യം കൈവരിക്കാന്‍ നടപടികള്‍ സ്വീകരിക്കുക. നിര്‍മാണ സമയത്ത്‌ പുഴയില്‍ നിന്നും കടത്തിയ കോടികളുടെ മണല്‍ വിറ്റ്‌ കാശാക്കിയവരെ നിയമത്തിന്‍ മുന്നില്‍ കൊണ്ട്‌ വരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പൊന്നാനി പാര്‍ലമെന്റ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി ഇന്നലെ ചമ്രവട്ടം പാലത്തിനടിയില്‍ നടത്തിയ ജല്‍ ബൈഠക്ക്‌ സായാഹ്ന സമരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചമ്രവട്ടം പദ്ധതി 350 കോടി രൂപ മുടക്കിയിട്ടും കേരളത്തിന്‌ ഗുണകരമാകാതെ പോയ ലാവിലിന്‍ പദ്ധതിയുടെ രണ്ടാം ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊന്നാനി പാര്‍ലമെന്റ്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി പ്രസിഡന്റ്‌ മധു തൃത്താല ആധ്യക്ഷം വഹിച്ച യോഗത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഇഫ്‌തിഖാറുദ്ദീന്‍,സൈദ്‌ മുഹമ്മദ്‌ തങ്ങള്‍, സുരേഷ്‌ പൊല്‍പ്പാക്കര, ടി.പി.മുഹമ്മദ്‌, ഭാസ്‌കരന്‍ വട്ടകുളം, സി.രവീന്ദ്രന്‍, സി.എ.ഖാദര്‍, ഇബ്രാഹിം ചേന്നര, അനിത കിഷോര്‍, മാലതി, ടി.വി.ഷബീര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

മിനിപമ്പയില്‍ ജംഗ്‌ഷന്‍ നിര്‍മ്മാണം പുര്‍ത്തിയാകുന്നതോടെ മിനിപമ്പയിലെ പാര്‍ക്കിങ്ങ്‌ സൗകര്യം നഷ്‌ടമാകും











Story Dated: Monday, February 23, 2015 03:17


എടപ്പാള്‍: മിനിപമ്പയില്‍ ജംഗ്‌ഷന്‍ നിര്‍മ്മാണം പുര്‍ത്തിയാകുന്നതോടെ മിനിപമ്പയിലെ പാര്‍ക്കിങ്ങ്‌ സൗകര്യം നഷ്‌ടമാകും.നിലവില്‍ ശബരിമല ഇടത്താവളത്തിലേക്കും മിനിപമ്പ ടൂറിസം പദ്ധതിയിലേക്കും വരുന്ന വാഹനങ്ങള്‍ ദേശീയ പാതാ അഥോറിറ്റിയുടെ ഉടസ്‌ഥതയിലുണ്ടായിരുന്ന സ്‌ഥലത്തായിരുന്നു പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌. എന്നാല്‍ ഈ സ്‌ഥലമാണ്‌ ഇപ്പോള്‍ ട്രാഫിക്ക്‌ ഐലന്റായി മാറ്റുന്നത്‌. ഇതോടെ ഇവിടെ എത്തുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക്‌ ചെയ്ുംയ എന്ന അവസ്‌ഥയാണുള്ളത്‌. ഇതിനായി തവനൂര്‍ റോഡ്‌ ജംഗ്‌ഷന്‍ മുതല്‍ മിനിപബ വരെയുള്ള ഭാഗത്തെ റോഡരികില്‍ പാര്‍ക്കിങ്ങ്‌ ഒരുക്കേണ്ടിവരും. ഈ നിര്‍ദ്ദേശം നേരത്തെ ഉയര്‍ന്ന്‌ വന്നിരുന്നു. എന്നാല്‍ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ രൂക്ഷമായ ഗതാഗത തടസത്തിന്‌ കാരണമാകുമെന്നാണ്‌ മറുവാദം. അടുത്ത ശബരിമല സീസണാകുമ്പോഴേക്കും ഇതിന്‌ പരിഹാരം കാണേണ്ടിവരും










from kerala news edited

via IFTTT

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷ അവലോകനം: നാളെ മോക്ക്‌ ഡ്രില്‍











Story Dated: Sunday, February 22, 2015 02:41


തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷയുടെ ഭാഗമായി ഫെബ്രുവരി 23ന്‌ സുരക്ഷാ പരിശോധന പരിശീലനം (മോക്ക്‌ ഡ്രില്‍) നടത്തുന്നു. ക്ഷേത്രത്തില്‍ പുതുതായി സ്‌ഥാപിച്ചിട്ടുള്ള ഉപകരണങ്ങളുടെ പ്രയോഗക്ഷമത മനസിലാക്കുന്നതിനും ആക്രമണങ്ങള്‍, ബോംബ്‌ ഭീഷണികള്‍ എന്നിവ സംഭവിക്കുകയാണെങ്കില്‍ സുരക്ഷാ പാളിച്ചകള്‍ ഉണ്ടാകാതെ നോക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്‌ഥരുടെ കാര്യക്ഷമതയും സുരക്ഷാ ഏകോപന സംവിധാനങ്ങളും പരിശോധിക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ മോക്ക്‌ ഡ്രില്‍ നടത്തുന്നത്‌.


ക്ഷേത്രത്തില്‍ ഏതെങ്കിലും തരത്തില്‍ അപകടങ്ങളും അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുന്ന പക്ഷം അത്‌ നേരിടുന്നതിനായി പോലീസ്‌ സേനാംഗങ്ങളേയും ക്ഷേത്ര ജീവനക്കാരെയും പ്രാപ്‌തരാക്കുകയും മോക്ക്‌ ഡ്രില്ലിന്റെ ലക്ഷ്യമാണ്‌. ക്ഷേത്രത്തിനകത്തും പുറത്തുമായി നടത്തുന്ന മോക്ക്‌ ഡ്രില്ലുമായി ബന്ധപ്പെട്ട്‌ നാളെ കര്‍ശന സുരക്ഷാ പരിശോധനകളും ദര്‍ശനത്തിന്‌ തടസമില്ലാതെ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സുരക്ഷാ സോണിനകത്ത്‌ താമസിക്കുന്ന പൊതുജനങ്ങളും ദര്‍ശനത്തിനായി എത്തുന്ന ഭക്‌തജനങ്ങളും സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സുരക്ഷാ പരിശീലന നടപടിയുമായി സഹകരിക്കണമെന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രം സുരക്ഷാ ചുമതലയുള്ള പോലീസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ജെ.സുകുമാരപിള്ള അറിയിച്ചു.










from kerala news edited

via IFTTT

മഴക്കാലരോഗപ്രതിരോധം: ജില്ലയില്‍ മൂന്നുവര്‍ഷത്തെ സമഗ്ര കര്‍മ്മപദ്ധതി തയാറാക്കുന്നു











Story Dated: Sunday, February 22, 2015 02:41


തിരുവനന്തപുരം: ജില്ലയില്‍ മഴക്കാല രോഗങ്ങള്‍ ഫലപ്രദമായി തടയുന്നതിന്‌ മൂന്നുവര്‍ഷം നീളുന്ന സമഗ്ര പ്രതിരോധ കര്‍മ്മപദ്ധതി തയാറാക്കി ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാറിന്റെ അംഗീകാരത്തോടെ നടപ്പാക്കാന്‍ ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നപ്പോള്‍ ആലപ്പുഴ ജില്ലയില്‍ നടപ്പാക്കിയതുപോലുള്ള മൂന്നുവര്‍ഷം നീളുന്ന സമഗ്ര ആരോഗ്യ പദ്ധതി തലസ്‌ഥാനത്തും ആവിഷ്‌കരിച്ച്‌ മഴക്കാലത്തിന്‌ മുമ്പ്‌ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ്‌ ലക്ഷ്യമിടുന്നത്‌.


മാലിന്യങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്ന സാഹചര്യം കണ്ടെത്തല്‍, പകര്‍ച്ചവ്യാധിയിലേക്ക്‌ നയിക്കുന്ന സാഹചര്യങ്ങള്‍ മനസിലാക്കല്‍, ബോധവത്‌കരണത്തിലൂടെ ജനകീയ അവബോധം വളര്‍ത്തിയെടുക്കല്‍, തദ്ദേശസ്വയംഭരണസ്‌ഥാപനങ്ങളെ സഹകരിപ്പിച്ച്‌ മാലിന്യ, കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

കിള്ളിയാര്‍, പാര്‍വതീപുത്തനാര്‍, ആമയിഴഞ്ചാന്‍ തോട്‌, ആക്കുളം കായല്‍ തുടങ്ങിയവ ശുചീകരിക്കാന്‍ നടപടി വേണമെന്നും ജില്ലാ കലക്‌ടര്‍ ചൂണ്ടിക്കാട്ടി. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരിലൂടെ ബോധവത്‌കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടക്കംകുറിച്ചുകൊണ്ട്‌ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ്‌ വിഭാവന ചെയ്യുന്നത്‌.


അന്യസംസ്‌ഥാന തൊഴിലാളി ക്യാമ്പുകള്‍, പാര്‍വതീപുത്തനാര്‍ പോലെയുള്ള ജലാശയങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പ്രത്യേക ശ്രദ്ധയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ജില്ലാ കലക്‌ടര്‍ നിര്‍ദ്ദേശിച്ചു. 2013നേക്കാള്‍ 2014ല്‍ പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ കുറവായിരുന്നതായി ആരോഗ്യവകുപ്പ്‌ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.എം. സിറാബുദ്ദീന്‍, എന്‍.ആര്‍.എച്ച്‌.എം ജില്ലാ പ്രോജക്‌ട് മാനേജര്‍ ഡോ.ബി. ഉണ്ണികൃഷ്‌ണന്‍, വിവിധ വകുപ്പ്‌ പ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT