121

Powered By Blogger

Sunday, 22 February 2015

ആരോഗ്യരക്ഷക്ക്‌ സൂക്ഷ്‌മ കൃഷി അഭികാമ്യം: കര്‍ഷക സെമിനാര്‍











Story Dated: Sunday, February 22, 2015 02:20


mangalam malayalam online newspaper

അമ്പലവയല്‍: ആരോഗ്യരക്ഷക്ക്‌ സൂക്ഷ്‌മകൃഷിയാണ്‌ അഭികാമ്യമെന്ന്‌ കര്‍ഷക സെമിനാര്‍. കീടനാശിനി തളിക്കാത്ത, കൂടുതല്‍ രാസവളം ഉപയോഗിക്കാത്ത ജൈവ പച്ചക്കറിയാണ്‌ ഉത്തമമെന്നും പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്‌തത കൈവരിക്കാന്‍ സൂക്ഷ്‌മ കൃഷി അനുയോജ്യമാണെന്നും അമ്പലവയല്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ എം.എസ്‌.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റയും നബാര്‍ഡിന്റെയും സംയുക്‌ത സംരഭമായ കര്‍ഷക ജ്യോതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക സെമിനാര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സെമിനാര്‍ സ്വാഗത സംഘം ചെയര്‍മാന്‍ വി.ബാലസുബ്രഹ്‌മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. അമ്പലവയല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.യു ജോര്‍ജ്‌ജ് സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു. സുവര്‍ണ കേരളം പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള പച്ചക്കറി തൈകള്‍ ബാങ്ക്‌ പ്രസിഡന്റ്‌ കെ.ആര്‍. ശിവശങ്കരന്‍ വിതരണം ചെയ്‌തു. അമ്പലവയല്‍ പഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റീന ഗോപാലകൃഷ്‌ണന്‍ കര്‍ഷക ജ്യോതി ട്രൈനിംഗ്‌ കോ-ഓര്‍ഡിനേറ്റര്‍ പി.രാമകൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സീനിയര്‍ സയന്റിസ്‌റ്റ് ഡോ.കെ.പി.സ്‌മിത വിഷയം അവതരിപ്പിച്ചു. ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ പി.വി. രാജന്‍ സ്വാഗതവും മുന്‍ ബാങ്ക്‌ പ്രസിഡന്റ്‌ എന്‍.പി.കുഞ്ഞുമോള്‍ നന്ദിയും പറഞ്ഞു. പരിശീലനത്തിന്റെ ഭാഗമായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ നിലയത്തിലേക്കും ബത്തേരി സെന്റ്‌ മേരീസ്‌ ഹോസ്‌റ്റലിലെ തുറന്ന സ്‌ഥലത്തേയും പോളിഹൗസിലെയും സൂക്ഷ്‌മ കൃഷിയും വേങ്ങൂരിലെ സജിയുടെ പോളിഹൗസും പുല്‍പ്പള്ളിയിലെ മാത്യു സക്കറിയയുടെയും സുദേവന്റെയും ഒരു സെന്റിലെ പേളിഹൗസും കമ്പനിഗിരിയിലെ ഷാജിയുടെയും മുള്ളന്‍ കൊല്ലിയിലെ വനമൂലികയുടെയും തുറന്ന സ്‌ഥലത്തെ സൂക്ഷ്‌മ കൃഷിയും സന്ദര്‍ശിച്ചു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്‌റ്റ് റജീസ്‌, സൂക്ഷ്‌മ കൃഷി കര്‍ഷകരായ സിസ്‌റ്റര്‍ പ്രസില്ല, മാത്യു സക്കറിയ, പുളിക്കല്‍ ഷാജി, ചാക്കോച്ചന്‍ എന്നിവര്‍ കര്‍ഷകര്‍ക്ക്‌ കൃഷിരീതികള്‍ വിശദീകരിച്ചു.










from kerala news edited

via IFTTT